ഡോക്ടറെ ട്രോളന്മാര്‍ കേറി ഉടുത്തു!! റോബിന് ട്രോള്‍ പെരുമഴ!!

കഴിഞ്ഞ ദിവസം ബിഗ്ഗ് ബോസ്സ് മത്സരാര്‍ത്ഥി ബ്ലെസ്സ്‌ലിക്ക് എതിരായ വീഡിയോ പങ്കുവെച്ച് എത്തിയ ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണന് എതിരെ സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ പെരുമഴ. ദില്‍ഷയ്ക്ക് വേണ്ടിയായിരുന്നു റോബിന്‍ ബ്ലെസ്സ്‌ലിക്ക് എതിരെ രംഗത്ത് വന്നത്.…

കഴിഞ്ഞ ദിവസം ബിഗ്ഗ് ബോസ്സ് മത്സരാര്‍ത്ഥി ബ്ലെസ്സ്‌ലിക്ക് എതിരായ വീഡിയോ പങ്കുവെച്ച് എത്തിയ ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണന് എതിരെ സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ പെരുമഴ. ദില്‍ഷയ്ക്ക് വേണ്ടിയായിരുന്നു റോബിന്‍ ബ്ലെസ്സ്‌ലിക്ക് എതിരെ രംഗത്ത് വന്നത്. ബ്ലെസ്സ്‌ലി ദില്‍ഷയോട് മോശമായി പെരുമാറി എന്ന രീതിയിലാണ് റോബിന്‍ ഹൗസിലെ പല രംഗങ്ങളും കട്ട് ചെയ്ത് വീഡിയോ പങ്കുവെച്ച് എത്തിയത്, ഞാന്‍ ഇറങ്ങിയ ശേഷം ബ്ലെസ്സ്‌ലി വീട്ടിനുള്ളില്‍ ചെറ്റത്തരം കാണിച്ചു എന്നും..

പുറത്ത് ആയിരുന്നെങ്കില്‍ ബ്ലെസ്സ്‌ലിയുടെ മൂക്കാ മണ്ഡ അടിച്ചു പൊളിക്കുമായിരുന്നു എന്നുമാണ് ഡോക്ടര്‍ വീഡിയോയില്‍ പറഞ്ഞത്. ഈ വീഡിയോ വലിയ തോതില്‍ വൈറലായി മാറിയിരിക്കുകയാണ്. എന്റെ ഫാന്‍സുകാര്‍ നിന്റെ ഫാന്‍സുകാരെക്കാള്‍ പത്തിരട്ടി ഉണ്ടെന്നും കേറി ഉടുത്ത് കളയുമെന്നും എല്ലാം വളരെ രോഷാകുലാനായാണ് റോബിന്‍ സംസാരിച്ചത്. ഈ വീഡിയോ ആണ് ഇപ്പോള്‍ ട്രോളന്മാര്‍ ഏറ്റെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം മുതല്‍ റോബിന് എതിരെയുള്ള ട്രോള്‍ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായി മാറുകയാണ്.

ട്രോളന്മാരുടെ സ്ഥിരം ആയുധമായ വാസു അണ്ണനായിട്ടാണ് ഇപ്പോള്‍ റോബിന്റെ മുഖം ചേര്‍ത്ത് വെച്ച് വീഡിയോകള്‍ പുറത്ത് വരുന്നത്. കഴിഞ്ഞ ഒരു ദിവസത്തെ ഡോക്ടറുടെ സംസാരം കൊണ്ട് അദ്ദേഹത്തോടുള്ള ബഹുമാനം മുഴുവന്‍ പോയി എന്നാണ് ചിലര്‍ പറയുന്നത്. എന്നാല്‍ ഡോക്ടര്‍ പറഞ്ഞത് ശരിയാണെന്ന് വാദിച്ച് അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരും കുറവല്ല.

ട്രോളന്മാരുടെ രാജാവ് ഉബൈദ് ഇബ്രാഹീം അടക്കം റോബിന്റെ വിഷയം എടുത്ത് ട്രോള്‍ വീഡിയോ ഇറക്കിയിരിക്കുകയാണ്. ഡോക്ടറുടെ അടുത്ത് നിന്ന് ഇത്തരത്തില്‍ ഒരു പ്രതികരണം പ്രതീക്ഷില്ല എന്നും ചിലര്‍ പറയുന്നുണ്ട്. എന്ത് തന്നെ ആയാലും ഇപ്പോള്‍ ഇഷ്ട മത്സാര്‍ത്ഥി ജയിക്കുക എന്ന ലക്ഷ്യം മാത്രമാണ് ആരാധകര്‍ക്ക് ഉള്ളത്.

ദില്‍ഷയ്ക്ക് വോട്ട് ചെയ്യണം എന്ന് അഭ്യര്‍ത്ഥിച്ച് റോബിന്‍ തന്നെ രംഗത്ത് വന്നിരുന്നു എങ്കിലും ഇന്നലെ ഒരു ദിവസം കൊണ്ട് തന്നെ വോട്ടിംഗ് ശതമാനം മത്സരാര്‍ത്ഥികള്‍ക്കിടയില്‍ മാറി മറിയുന്ന കാഴ്ച്ചകളാണ് കണ്ടത്.