കറുത്ത ഷര്‍ട്ടും മുണ്ടും ധരിച്ച് മാസ് ലുക്കില്‍ മമ്മൂട്ടി!!! ‘ടര്‍ബോ’ ഫസ്റ്റ്‌ലുക്ക്

ആരാധകലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മെഗാസ്റ്റാര്‍ ചിത്രമാണ് ‘ടര്‍ബോ’. മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ടര്‍ബോ. ആരാധകലോകത്തിനെ ത്രില്ലറിടിപ്പിച്ച് ടര്‍ബോയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എത്തിയിരിക്കുകയാണ്.

മാസ് ലുക്കിലാണ് പോസ്റ്ററില്‍ മമ്മൂട്ടിയുള്ളത്. കറുത്ത ഷര്‍ട്ടും മുണ്ടുമണിഞ്ഞ് ജീപ്പില്‍ നിന്നിറങ്ങുന്ന മമ്മൂട്ടിയാണ് പോസ്റ്ററില്‍. മിഥുന്‍ മാനുവല്‍ തോമസ് ആണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. മമ്മൂട്ടി കമ്പനിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന അഞ്ചാമത്തെ സിനിമയാണ് ‘ടര്‍ബോ’.

ചിത്രത്തിന്റെ കേരളത്തിലെ വിതരണം ദുല്‍ഖര്‍ സല്‍മാന്‍ന്റെ വേഫറര്‍ ഫിലിംസും ഓവര്‍സീസ് പാര്‍ട്ണര്‍ ട്രൂത്ത് ഗ്ലോബല്‍ ഫിലിംസുമാണ്. ചിത്രത്തിന്റെ ഛായാഗ്രഹകന്‍ വിഷ്ണു ശര്‍മ്മയാണ്. ചിത്രത്തിന് സംഗീതം പകരുന്നത് ജസ്റ്റിന്‍ വര്‍ഗ്ഗീസാണ്. ചിത്രസംയോജനം ഷമീര്‍ മുഹമ്മദ്.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ജോര്‍ജ് സെബാസ്റ്റ്യന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍: ഷാജി നടുവില്‍, ആക്ഷന്‍ ഡയറക്ടര്‍: ഫൊണിക്സ് പ്രഭു, ലൈന്‍ പ്രൊഡ്യൂസര്‍: സുനില്‍ സിംഗ്, കോ-ഡയറക്ടര്‍: ഷാജി പടൂര്‍, കോസ്റ്റ്യൂം ഡിസൈനര്‍: മെല്‍വി ജെ & ആഭിജിത്ത്, മേക്കപ്പ്: റഷീദ് അഹമ്മദ് & ജോര്‍ജ് സെബാസ്റ്റ്യന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ആരോമ മോഹന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: രാജേഷ് ആര്‍ കൃഷ്ണന്‍, പബ്ലിസിറ്റി ഡിസൈന്‍സ്: യെല്ലോ ടൂത്ത് എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.