നടൻ വിജയ് സേതുപതിക്കെതിരെ സിനിമ വിവാദം, വിവാദം താരത്തിന്റെ കുടുംബാംഗങ്ങൾക്ക് നേരെയും

ശ്രീലങ്കൻ ക്രിക്കറ്റ് താരം  മുത്തയ്യ മുരളീധരന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന  800 എന്ന ചിത്രത്തില്‍ നിന്നും കഴിഞ്ഞ ദിവസം നടൻ വിജയ് സേതുപതി പിന്മാറിയിരുന്നു. തീവ്ര തമിഴ് ദേശീയത ഉന്നയിക്കുന്നവരുടെ  അതി ശക്തമായ പ്രതിഷേധത്തെ…

ശ്രീലങ്കൻ ക്രിക്കറ്റ് താരം  മുത്തയ്യ മുരളീധരന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന  800 എന്ന ചിത്രത്തില്‍ നിന്നും കഴിഞ്ഞ ദിവസം നടൻ വിജയ് സേതുപതി പിന്മാറിയിരുന്നു. തീവ്ര തമിഴ് ദേശീയത ഉന്നയിക്കുന്നവരുടെ  അതി ശക്തമായ പ്രതിഷേധത്തെ തുടർന്നാണ് താരം സിനിമയിൽ നിന്നും പിന്മാറിയത്. ഇതുമായി ബന്ധപ്പെട്ട് താരത്തിനെതിരെ നിരവധി ആളുകൾ പ്രതിഷേധവുമായി എത്തിയിരുന്നു, താരത്തിനെതിരെ നിരവതി സൈബർ ആക്രമണവും പൊട്ടിപ്പുറപ്പെട്ടു.
vijay sethupathi
എന്നാൽ കഴിഞ്ഞ ദിവസം താരത്തിന്റെ മകളെ ബലാത്സംഗം ചെയ്യും എന്ന രീതിയിൽ ഉള്ള പ്രതിഷേധങ്ങൾ ഉയർന്നു, പ്രായപൂർത്തിയാകാത്ത താരത്തിന്റെ മകളുടെ ചിത്രം പങ്കുവെച്ച് കൊണ്ടായിരുന്നു ട്വീറ്റ്, തമിഴ് ഭാഷയില്‍ പ്രത്യക്ഷപ്പെട്ട ട്വീറ്റ് വിവാദമായതോടെ ഇതിനെതിരെ വിമര്‍ശനവുമായി ഗായിക ചിന്മയി ശ്രീപാദയടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. സന്ദേശമയച്ച ട്വിറ്റര്‍ യൂസറെ കണ്ടെത്തണമെന്നും ഇയാള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ചിന്മയി പറഞ്ഞു. അഡയാര്‍ പൊലീസ് കമ്മീഷണറെ ടാഗ് ചെയ്തായിരുന്നു ചിന്മയിയുടെ വിമര്‍ശനം. താരം സിനിമയിൽ അഭിനയിക്കുന്നു എന്നറിഞ്ഞതിനു ശേഷം തമിഴ്‌നാട്ടില്‍ പ്രതിഷേധം  ശക്തമായിരുന്നു.
vijay sethupathi 1
പ്രതിഷേധം ശക്തമായ ഘട്ടത്തില്‍ മുത്തയ്യ മുരളീധരന്‍ തന്നെ വിജയ് സേതുപതി ചിത്രത്തില്‍ നിന്നും പിന്‍മാറണമെന്ന് ഔദ്യോഗിക പ്രസ്താവനയിലൂടെ അഭ്യര്‍ത്ഥിച്ചിരുന്നു. തമിഴ് വംശജര്‍ കൂട്ടക്കൊല ചെയ്യപ്പെട്ട ശ്രീലങ്കയിലെ ഒരു ക്രിക്കറ്റ് താരത്തെ പറ്റിയുള്ള സിനിമ എന്തിനാണ് ഇന്ത്യയില്‍ നിര്‍മ്മിക്കുന്നത് എന്നാണ് സിനിമയ്‌ക്കെതിരെ ചിലര്‍ ഉയര്‍ത്തിയ വിമര്‍ശനം.
ചിത്രത്തെ അനുകൂലിച്ചു കൊണ്ടും നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റ് താരമായ മുത്തയ്യ മുരളീധരനെക്കുറിച്ചുള്ള സിനിമ ചെയ്യുന്നതില്‍ എന്താണ് തെറ്റ് എന്നാണ് ഒരുവിഭാഗം ചോദിച്ചത്.