പഞ്ചരത്‌നങ്ങളില്‍ ഉത്രയ്ക്ക് ആദ്യത്തെ കണ്‍മണി; ആഘോഷമാക്കി കുടുംബം…

പഞ്ചരത്‌നങ്ങളെ മലയാളികൾക്ക് മുന്നിലേക്ക് പരിചയപ്പെടുത്തേണ്ട ആവിശ്യം ഇല്ല. ഉത്ര, ഉത്രജ, ഉത്തര, ഉത്തമ, ഉത്രജൻ എന്നി കുട്ടികളുടെ ജനനം തൊട്ടുള്ള ഓരോ വിശേഷങ്ങളും മലയാളികൾക്ക് അറിയാം. ഇപ്പോഴിതാ മൂത്ത മകൾ ഉത്ര ആദ്യകണ്മണിക്ക് ജന്മം…

പഞ്ചരത്‌നങ്ങളെ മലയാളികൾക്ക് മുന്നിലേക്ക് പരിചയപ്പെടുത്തേണ്ട ആവിശ്യം ഇല്ല. ഉത്ര, ഉത്രജ, ഉത്തര, ഉത്തമ, ഉത്രജൻ എന്നി കുട്ടികളുടെ ജനനം തൊട്ടുള്ള ഓരോ വിശേഷങ്ങളും മലയാളികൾക്ക് അറിയാം. ഇപ്പോഴിതാ മൂത്ത മകൾ ഉത്ര ആദ്യകണ്മണിക്ക് ജന്മം നല്കിയിക്കുകയാണ്. കൊല്ലം പുനലൂരിലെ ആശുപത്രിയിൽ വെച്ച് നടന്ന പ്രസവത്തിൽ ഒരു പെൺകുഞ്ഞിനാണ് ജന്മം നൽകിയിരിക്കുന്നത്. പഞ്ചരത്‌നങ്ങൾക്കിടയിലേക്ക് രണ്ടാമതായി എത്തിയ കൺമണിയെ ഏറെ സതോഷത്തോടെ ആണ് കുടുംബം വരവേറ്റിരിക്കുന്നത്. കൊല്ലം സ്വതേഷിയായ അജിത്ത്കുമാർ ആണ് ഉത്രയുടെ ഭർത്താവ്.

മാസങ്ങൾക്ക് മുൻപാണ് പഞ്ചരത്‌നങ്ങളിലെ മൂന്നാമത്തെ ആൾ ഉത്തര ഒരു ആൺകുഞ്ഞിന് ജന്മം നൽകിയത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ ആണ് ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ച് ഇവരുടെ വിവാഹം കഴിഞ്ഞത്. ഒറ്റ പ്രസവത്തിൽ നിമിഷണങ്ങളുടെ ഇടവേളയിലാണ് തിരുവന്തപുരത്ത് രമാദേവി അഞ്ച്‌ കണ്മണികൾക്ക് ജന്മം നൽകിയത്. 1995 നവംബർ എട്ടിനാണ് പ്രംകുമാറിനും രാമദേവിക്കും മക്കൾ ജനിച്ചത്. ഉത്രം നാളിൽ നിമിഷങ്ങളുടെ വ്യതിയാസത്തിൽ ജനിച്ച ഇവർക്ക് സാമ്യമുള്ള പേരുകൾ ഇടുകയായിരുന്നു. എന്നാൽ കുട്ടികൾക്ക് പത്ത് വയസ് ആകും മുൻപേ പ്രം കുമാറിന്റെ അപ്രതീക്ഷിത വിയോഗം സംഭവിച്ചു.

അതിന് ശേഷം ഹൃദ്രോഹത്തിന്റെ രൂപത്തിൽ പഞ്ചരത്‌നങ്ങൾക്കിടയിലേക്ക് വിധിയുടെ ക്രൂരത കടന്ന് വന്നു. പേസ്മേക്കറിന്റെ സഹായത്തോടെയാണ് രമാദേവി ജീവിക്കുന്നത്. സഹകരണബാങ്കിൽ സർക്കാർ നൽകിയ ജോലികൊണ്ടാണ് മക്കളെ പഠിപ്പിച്ചതിലും മക്കളെ വിവാഹം കഴിപ്പിച്ചയച്ചതും. പഞ്ചരത്നങ്ങളിലെ രണ്ടാമത്തെ ആളുടെ വിവാഹം കഴിഞ്ഞ വർഷം നടന്നിരുന്നില്ല. കഴിഞ്ഞ മാസമാണ് ഉത്രജയുടെ വിവാഹം ഗുരുവായൂർ നടയിൽ വെച്ച് നടന്നത്. ഏറെ ആഘോഷത്തോടെ ആണ് വിവാഹം നടത്തിയത്. ഇപ്പോൾ കുടുംബത്തിലേക്കുള്ള രണ്ടാമത്തെ കൺമണിയുടെ വരവ് സന്തോഷം ഇരട്ടിച്ചിരിക്കുകയാണ്.