ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ നടി ആരാണെന്നോ?…. പട്ടിക കണ്ട് ഞെട്ടി ആരാധകര്‍!!

ട്വിറ്റര്‍ പുറത്ത് വിട്ട ഒരു പട്ടികയെ കുറിച്ചാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ചര്‍ച്ച നടക്കുന്നത്. 2021 ല്‍ ട്വിറ്ററിലൂടെ ഏറ്റവും കൂടുതല്‍ ആരാധകര്‍ തിരഞ്ഞ താരങ്ങളുടെ പേരുകളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ലിസ്റ്റില്‍പ്പെട്ടത്…

ട്വിറ്റര്‍ പുറത്ത് വിട്ട ഒരു പട്ടികയെ കുറിച്ചാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ചര്‍ച്ച നടക്കുന്നത്. 2021 ല്‍ ട്വിറ്ററിലൂടെ ഏറ്റവും കൂടുതല്‍ ആരാധകര്‍ തിരഞ്ഞ താരങ്ങളുടെ പേരുകളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ലിസ്റ്റില്‍പ്പെട്ടത് ആരെല്ലാമാണെന്ന് തിരയുകയാണ് ആരാധകര്‍. 2021 ല്‍ ട്വിറ്ററിലൂടെ ഏറ്റവും കൂടുതല്‍ ആരാധകര്‍ തിരഞ്ഞ താരങ്ങളുടെ പട്ടികയാണ് ട്വിറ്റര്‍ ഇന്ത്യ പുറത്തു വിട്ടിരിക്കുന്നത് . നടിമാരില്‍ കീര്‍ത്തി സുരേഷ് ആണ് ഈ പട്ടികയില്‍ ഒന്നാമത്. ഈ വര്‍ഷം ഒരുപാട് സിനിമകളിലൂടെ മികച്ച കഥാപാത്രങ്ങളുമായി കീര്‍ത്തി സുരേഷ് ആരാധകര്‍ക്ക് മുന്നില്‍ എത്തിയിരുന്നു. ആദ്യ പത്ത് സ്ഥാനങ്ങളില്‍ ഇടം നേടിയതും ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങള്‍ തന്നെയാണ്.

പൂജ ഹെഗ്ഡെ, സമാന്ത, കാജല്‍ അഗര്‍വാള്‍, മാളവിക മേനോന്‍, രാകുല്‍ പ്രീത്, സായി പല്ലവി, തമന്ന, അനുഷ്‌ക ഷെട്ടി, അനുപമ പരമേശ്വരന്‍ എന്നിവരാണ് ആദ്യ പത്ത് സ്ഥാനങ്ങളില്‍ ഇടം നേടിയ നായികമാര്‍. അതേസമയം, നടന്മാരില്‍ ദളപതി വിജയ് ആണ് ഒന്നാമത്. തെലുങ്ക് താരം പവന്‍ കല്യാണ്‍ ആണ് രണ്ടാം സ്ഥാനത്ത്. മഹേഷ് ബാബു, സൂര്യ, ജൂനിയര്‍ എന്‍ടിആര്‍, അല്ലു അര്‍ജുന്‍, രജനീകാന്ത്, രാം ചരണ്‍, ധനുഷ്, അജിത് കുമാര്‍ എന്നിവരാണ് പട്ടികയിലെ മറ്റ് താരങ്ങള്‍. ഈ വര്‍ഷം ട്വിറ്ററിലൂടെ ഏറ്റവുമധികം ആളുകള്‍ തിരഞ്ഞ തെന്നിന്ത്യന്‍ ചിത്രം ‘മാസ്റ്റര്‍’ ആണ്. അജിത് ചിത്രം ‘വാലിമൈ’ ആണ് രണ്ടാമത്. ‘ബീസ്റ്റ്’, ‘ജയ് ഭീം’, ‘വക്കീല്‍ സാബ്’, ‘ആര്‍ആര്‍ആര്‍’, ‘സര്‍ക്കാറു വാരി പാടാ’, ‘പുഷ്പ’, ‘ഡോക്ടര്‍’, ‘കെജിഎഫ് 2’ എന്നിവയാണ് ട്വിറ്ററിലൂടെ ട്രെന്‍ഡിംഗില്‍ ഇടം നേടിയ മറ്റ് സിനിമകള്‍. ട്വിറ്റര്‍ പുറത്തുവിട്ട പേരുകളില്‍ തങ്ങള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട അഭിനേതാക്കള്‍ ഉള്ളതിനാല്‍ പട്ടിക ആഘോഷമാക്കുകയാണ് ആരാധകര്‍.