പ്രണവും കല്യാണിയും ഒന്നിച്ചു!! സന്തോഷ വാര്‍ത്ത പുറത്ത് വിട്ട് മോഹന്‍ലാല്‍…

സോഷ്യല്‍ മീഡിയ മുഴുവനായും ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത് കല്യാണി പ്രിയദര്‍ശനും പ്രണവ് മോഹന്‍ലാലും തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണ്. പ്രിയദര്‍ശനും മോഹന്‍ലാലും തമ്മിലുള്ള ബന്ധത്തിന്റെ ആഴത്തെക്കുറിച്ച് പ്രേക്ഷകര്‍ക്ക് അറിയാവുന്നതാണ്. എന്നാല്‍ ഇരുവരുടെയും മക്കളായ കല്യാണിയും പ്രണവും തമ്മില്‍…

സോഷ്യല്‍ മീഡിയ മുഴുവനായും ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത് കല്യാണി പ്രിയദര്‍ശനും പ്രണവ് മോഹന്‍ലാലും തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണ്. പ്രിയദര്‍ശനും മോഹന്‍ലാലും തമ്മിലുള്ള ബന്ധത്തിന്റെ ആഴത്തെക്കുറിച്ച് പ്രേക്ഷകര്‍ക്ക് അറിയാവുന്നതാണ്. എന്നാല്‍ ഇരുവരുടെയും മക്കളായ കല്യാണിയും പ്രണവും തമ്മില്‍ സൗഹൃദത്തിനപ്പുറം എന്ത് ബന്ധമാണെന്നാണ് സോഷ്യല്‍ മീഡിയ തിരയുന്നത്. ഇരുവരും പ്രണയത്തിലാണെന്നും വിവാഹം കഴിക്കാന്‍ പോകുകയാണെന്നുമെല്ലാം വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. ഇപ്പോഴിതാ ഇരുവരെയും സംബന്ധിക്കുന്ന ഒരു പുതിയ സന്തോഷ വാര്‍ത്ത പുറത്ത് വിട്ടിരിക്കുകയാണ് മോഹന്‍ലാല്‍. കല്യാണിയും പ്രിയദര്‍ശനും മരക്കാര്‍ എന്ന സിനിമയില്‍ പ്രണയ ജോഡികളായാണ് അഭിനയിച്ചത്.

പിന്നീട് ഹൃദയം എന്ന സിനിമയിലും ഇരുവരും ഒന്നിക്കുന്നത് പ്രണയ ജോഡികളായാണ്. ഇതെല്ലമാണ് പ്രേക്ഷകര്‍ക്കിടയിലും സംശയങ്ങള്‍ ഉയരുന്നതിന് കാരണമായിരിക്കുന്നത്. എന്നാല്‍ ഇരുവരും തമ്മില്‍ നല്ല സൗഹൃദം മാത്രമാണെന്നാണ് മറ്റു ചിലര്‍ പറയുന്നത്. ഇരുവരും ഒന്നിച്ച് അഭിനയിച്ച ഹൃദയം എന്ന ചിത്രത്തിലെ പാട്ടുകളെല്ലാം ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞതാണ്. ഇപ്പോഴിതാ തരംഗം തീര്‍ക്കാന്‍ സിനിമയിലെ ഉണക്ക മുന്തിരി എന്ന് തുടങ്ങുന്ന ഗാനം മോഹന്‍ലാല്‍ തന്നെ തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വിട്ടിരിക്കുകയാണ്. ഗാനം പുറത്തിറക്കി നിമിഷ നേരം കൊണ്ട് തന്നെ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരിക്കുകയാണ്. പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ ആണ് ഹൃദയം സിനിമ സംവിധാനം ചെയ്യുന്നത്. പാട്ടിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിലെ ‘ദര്‍ശന’ എന്ന് തുടങ്ങുന്ന ഗാനം ഇതിനോടകം തന്നെ പ്രേക്ഷകരുടെ ഹിറ്റ് ലിസ്റ്റില്‍ ഇടംനേടി കഴിഞ്ഞു. പിന്നാലെ ഇറങ്ങിയ ‘അരികെ’ എന്ന ഗാനവും ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ മൂന്നാമത്തെ ഗാനം പുറത്തുവിട്ടിരിക്കുകയാണ് മോഹന്‍ലാല്‍. ഉണക്ക മുന്തിരി എന്ന് തുടങ്ങുന്ന ഗാനം വിനീത് ശ്രീനിവാസന്‍ തന്നെയാണ് എഴുതിയിരിക്കുന്നത്.