ജയ് ഗണേഷില്‍ നിന്ന് തന്നെ മാറ്റാന്‍ ആസൂത്രിത ക്യാമ്പയിന്‍ നടന്നു!!! വെളിപ്പെടുത്തി ഉണ്ണി മുകുന്ദന്‍

ഉണ്ണി മുകുന്ദന്റെ റീലീസിന് ഒരുങ്ങിയിരിക്കുന്ന ചിത്രമാണ് ജയ് ഗണേഷ്. രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മഹിമ നമ്പ്യാരാണ് നായികയാവുന്നത്. മലയാളത്തിന്റെ പ്രിയ താരം ജോമോള്‍ നീണ്ട ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തുന്ന ചിത്രവുമാണ് ജയ്…

ഉണ്ണി മുകുന്ദന്റെ റീലീസിന് ഒരുങ്ങിയിരിക്കുന്ന ചിത്രമാണ് ജയ് ഗണേഷ്. രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മഹിമ നമ്പ്യാരാണ് നായികയാവുന്നത്. മലയാളത്തിന്റെ പ്രിയ താരം ജോമോള്‍ നീണ്ട ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തുന്ന ചിത്രവുമാണ് ജയ് ഗണേഷ്.

ഉണ്ണി മുകുന്ദന്റെ സൂപ്പര്‍ഹിറ്റ് ചിത്രം മാളികപ്പുറത്തിന് ശേഷം താരം നായകനായെത്തുന്ന ചിത്രം ആരാധകലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രവുമാണ്. ഉണ്ണി മുകുന്ദന്റെ രാഷ്ട്രീയം ഏറെ ചര്‍ച്ചയായ ചിത്രവുമാണ് ജയ് ഗണേഷ്.

ഇപ്പോഴിതാ ഉണ്ണി മുകുന്ദന്റെ വെളിപ്പെടുത്തലാണ് ശ്രദ്ധേയമാകുന്നത്. തന്റെ പുതിയ ചിത്രം ജയ് ഗണേഷിനെതിരെ ആസൂത്രിത ക്യാമ്പയിന്‍ നടക്കുന്നെന്നും ഉണ്ണി മുകുന്ദന്‍ ആരോപിച്ചിരിക്കുകയാണ്.

ചില മുന്‍നിര നായികമാര്‍ സിനിമയില്‍ തനിക്കൊപ്പം അഭിനയിക്കാന്‍ വിസമ്മതിച്ചതിനെ പറ്റിയാണ് ഉണ്ണി മുകുന്ദന്‍ വെളിപ്പെടുത്തുന്നത്. തനിക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് വരുത്തി തീര്‍ക്കാന്‍ പലരും ശ്രമിക്കുന്നുവെന്നും ചില പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കുന്നവര്‍ തനിക്കൊപ്പം സിനിമ ചെയ്യാതെ മാറിനില്‍ക്കുകയാണ്. മാത്രമല്ല ചില മുന്‍നിര നായികമാര്‍ തന്നെ ഒഴിവാക്കാന്‍ സംവിധായകരോട് ആവശ്യപ്പെട്ടുവെന്നും ഉണ്ണി മുകുന്ദന്‍ ആരോപിക്കുന്നു.

നായകന്മാര്‍ നായികമാരെ മാറ്റാന്‍ പറയുന്ന ക്ലീഷെ സാധാരണ കേട്ടിട്ടുണ്ടാകും, എന്നാല്‍ തനിക്കെതിരെ നടന്നത് തിരിച്ചായിരുന്നു. താനത് കാര്യമാക്കുന്നില്ലെന്നും ഉണ്ണി മുകുന്ദന്‍ പറയുന്നു. എങ്കിലും എന്റെ വശവും കൂടി കേള്‍ക്കേണ്ടതാണെന്നും താരം പറയുന്നു.

ദൈവം, മതം എന്നിവയെ ചുറ്റിപ്പറ്റി പല സിനിമകളും മലയാളത്തില്‍ വന്നിട്ടുണ്ട്. നന്ദനം,
മാലിക്, ആമേന്‍ തുടങ്ങിയ സിനിമകളൊന്നും വന്നപ്പോള്‍ പ്രശ്‌നമായില്ല. ഇത്തരം സിനിമകള്‍ ആദ്യമായി കൊണ്ടുവന്നത് താനല്ലെന്നും ഉണ്ണി മുകുന്ദന്‍ വ്യക്തമാക്കി.