മഹിമയുടെ നമ്പര്‍ ഏഴ് വര്‍ഷത്തോളം നമ്പര്‍ ബ്ലോക് ലിസ്റ്റില്‍ ആയിരുന്നു!! കാരണം വ്യക്തമാക്കി ഉണ്ണി മുകുന്ദന്‍

ആരാധകലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഉണ്ണി മുകുന്ദനും മഹിമ നമ്പ്യാരും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രം ‘ജയ് ഗണേഷ്’. ഏപ്രില്‍ 11നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടികളുടെ തിരക്കിലാണ് ഉണ്ണി മുകുന്ദന്‍.…

ആരാധകലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഉണ്ണി മുകുന്ദനും മഹിമ നമ്പ്യാരും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രം ‘ജയ് ഗണേഷ്’. ഏപ്രില്‍ 11നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടികളുടെ തിരക്കിലാണ് ഉണ്ണി മുകുന്ദന്‍.

ഇപ്പോഴിതാ മഹിമയെ കുറിച്ചുള്ള താരത്തിന്റെ വാക്കുകള്‍ ശ്രദ്ധേയമാകുകയാണ്. മഹിമയുടെ നമ്പര്‍ താന്‍ വര്‍ഷങ്ങളോളം ബ്ലോക് ചെയ്തിരുന്നെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം.’മാസ്റ്റര്‍പീസ്’ ചിത്രത്തിന് ശേഷമാണ് ബ്ലോക്ക് ചെയ്തതെന്ന് താരം പറയുന്നു.

ഏഴ് വര്‍ഷത്തോളം നമ്പര്‍ ബ്ലോക് ലിസ്റ്റില്‍ ആയിരുന്നെന്നും താരം പറയുന്നു. തന്റെ പുതിയ ചിത്രം ‘ജയ് ഗണേഷില്‍’ മഹിമയാണ് നായിക. ആ സമയത്താണ് നമ്പര്‍ ബ്ലോക്ക് ചെയ്തത് ഓര്‍മ്മിക്കുന്നത്. ശരിക്കും ബ്ലോക്ക് മാറ്റാന്‍ മറന്നുപോയതാണെന്നും ഉണ്ണി വെളിപ്പെടുത്തി.

തന്നെ ചേര്‍ത്ത് വരുന്ന ഗോസിപ്പുകള്‍ക്കും താരം മറുപടി നല്‍കുന്നുണ്ട്. ‘എന്റെ പേര് പലരുമായിട്ടും കണക്ട് ചെയ്ത് വരാറുണ്ട്. അവരുടെയെല്ലാം കല്ല്യാണം കഴിഞ്ഞു. ഇപ്പോള്‍ അനുശ്രീയുടെ പേരിനൊപ്പമാണ് ഗോസിപ്പ് വരുന്നത്. അതിനര്‍ത്ഥം അനുശ്രീയുടെ വിവാഹം ഉടനെ ഉണ്ടാകുമെന്നാണെന്നും താരം പറയുന്നു.

മുന്‍പ് നടി സ്വാസികയെ വച്ചായിരുന്നു ഗോസിപ്പുകള്‍ വന്നത്. സ്വാസികയുടെ കല്യാണം കഴിഞ്ഞപ്പോള്‍ അത് നിന്നുവെന്നും താരം പറഞ്ഞു. ഇങ്ങനെ ഗോസിപ്പുകള്‍ ഇറങ്ങുന്ന സാഹചര്യത്തില്‍ തനിക്ക് ആര് പെണ്ണ് തരുമെന്നും താരം ചോദിക്കുന്നുണ്ട്.