എന്തൊരു അത്ഭുതം..രോമാഞ്ചമേകുന്ന സിനിമ!!! ‘ഹനുമാന്‍’ ചിത്രത്തിന്റെ ടീമിനെ അഭിനന്ദിച്ച് ഉണ്ണി മുകുന്ദന്‍

തേജ സജ്ജയെ നായകനാക്കി പ്രശാന്ത് വര്‍മ്മ സംവിധാനം ചെയ്ത പുതിയ ചിത്രമാണ് ‘ഹനുമാന്‍’. കഴിഞ്ഞ ദിവസമാണ് ചിത്രം തിയ്യേറ്ററിലെത്തിയത്. പാന്‍ ഇന്ത്യന്‍ സൂപ്പര്‍ഹീറോ ചിത്രമായി എത്തിയ ഹനുമാന്‍ പ്രേക്ഷകര്‍ സ്വീകരിച്ചു കഴിഞ്ഞു. ബോക്‌സോഫീസിലും റെക്കോര്‍ഡിട്ടിരിക്കുകയാണ് ചിത്രം. റിലീസിങ് ദിനത്തില്‍ തന്നെ ചിത്രം 11 കോടിയില്‍ അധികം നേടിയിരിക്കുകയാണ് എന്നാണ് ബോക്‌സ് ഓഫീസ് റിപ്പോര്‍ട്ട്. അമൃത നായരാണ് തേജയുടെ നായികയായി എത്തുന്നത്. വരലക്ഷ്മി ശരത്കുമാര്‍, വിനയ് റായ്, സത്യാ, രാജ് ദീപക് ഷെട്ടി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്നു.

ആദ്യ ദിനത്തില്‍ തന്നെ വന്‍ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രം ഒരുക്കിയ അണിയപ്രവര്‍ത്തകരെ അഭിനന്ദിച്ച് എത്തിയിരിക്കുകയാണ് നടന്‍ ഉണ്ണി മുകുന്ദന്‍. ‘എന്തൊരു അത്ഭുതകരമായ സിനിമയാണിത്. ശരിക്കും രോമാഞ്ചമേകുന്ന സിനിമ. ജയ് ഹനുമാന്‍, ജയ് ശ്രീരാം. സിനിമയുടെ എല്ലാ അണിയറപ്രവര്‍ത്തകര്‍ക്കും അഭിനന്ദനങ്ങള്‍.’ എന്ന് ഉണ്ണി മുകുന്ദന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

‘അഞ്ജനാദരി’ എന്ന സാങ്കല്‍പ്പിക ലോകത്താണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. തന്റെ ദിവ്യനാമത്തില്‍ നിന്ന് മാന്ത്രിക ശക്തികള്‍ ഉരുത്തിരിഞ്ഞു. അഞ്ജനാദ്രി എന്ന ഒരു സാങ്കല്‍പ്പിക സ്ഥലത്താണ് ചിത്രം സജ്ജീകരിച്ചിരിക്കുന്നത്, നായകന്‍ ഹനുമാന്റെ ശക്തികള്‍ എങ്ങനെ നേടുകയും അഞ്ജനാദ്രിക്ക് വേണ്ടി പോരാടുകയും ചെയ്യുന്നു എന്നതിനെ ചുറ്റിപ്പറ്റിയാണ് ചിത്രം.