ബൈ പറഞ്ഞാണ് ഞങ്ങള്‍ പിരിഞ്ഞത്!! ഷെയ്നിനോട് ഒരു പിണക്കവുമില്ല- സാജിദ് യഹിയ

പുതുമുഖങ്ങളെ പ്രധാന കഥാപാത്രമാക്കി സംവിധായകന്‍ സാജിദ് യഹിയ ഒരുക്കിയ പ്രണയ ചിത്രമാണ് ‘ഖല്‍ബ്’. തിയ്യേറ്ററിലെത്തിയ ചിത്രം മികച്ച പ്രതികരണമാണ് നേടുന്നത്. സാജിദ് യഹിയതിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ഫ്രൈഡേ ഫിലിംസ് ഇന്‍…

പുതുമുഖങ്ങളെ പ്രധാന കഥാപാത്രമാക്കി സംവിധായകന്‍ സാജിദ് യഹിയ ഒരുക്കിയ പ്രണയ ചിത്രമാണ് ‘ഖല്‍ബ്’. തിയ്യേറ്ററിലെത്തിയ ചിത്രം മികച്ച പ്രതികരണമാണ് നേടുന്നത്. സാജിദ് യഹിയതിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ഫ്രൈഡേ ഫിലിംസ് ഇന്‍ അസ്സോസ്സിയേഷന്‍ വിത്ത് ഫ്രാഗ്രന്റ് നേച്ചര്‍ ഫിലിം കിയേഷന്‍സിന്റെ ബാനറില്‍ വിജയ് ബാബുവാണ്. സജീവും നേഹ നസ്‌നീനുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ബ്രഹ്‌മാണ്ഡ ചിത്രങ്ങള്‍ക്കൊപ്പം റിലീസായിട്ടും മലയാളികള്‍ നെഞ്ചിലേറ്റിയിരിക്കുകയാണ്.

അതേസമയം, സംവിധായകന്‍ സാജിദിന്റെ ചില വെളിപ്പെടുത്തലുകള്‍ ശ്രദ്ധേയമായിരുന്നു. ചിത്രം തുടര്‍ച്ചയായി മുടങ്ങിയതില്‍ മറ്റ് ചിലരുടെ ഇടപെടലെന്ന് സംവിധായകന്‍ പറഞ്ഞിരുന്നു.
യുവതാരം ഷെയ്ന്‍ നിഗത്തെ നായകനാക്കി പ്രഖ്യാപിച്ച ചിത്രമാണെങ്കിലും പല കാരണങ്ങള്‍ കൊണ്ട് ചിത്രം മുടങ്ങിപ്പോയി. പിന്നീട് ചിത്രീകരണം ആരംഭിച്ചുവെങ്കിലും ഷെയ്ന്‍ ചിത്രത്തില്‍ നിന്ന് പിന്മാറിയെന്നും സംവിധായകന്‍ പറയുന്നു.

ചിത്രത്തില്‍ അഭിനയിക്കാന്‍ വേണ്ടി ഷെയ്ന്‍ നിഗം വാങ്ങിയ അഡ്വാന്‍സ് തുക തിരിച്ചു നല്‍കിയില്ല വെളിപ്പെടുത്തലും വലിയ വിവാദമായിരുന്നു. എന്നാലിപ്പോള്‍ പ്രേക്ഷര്‍ ഖല്‍ബിനെ ഏറ്റെടുത്തതോടെ, ഷെയ്നിനോട് ഒരു പിണക്കവുമില്ലെന്നും സംവിധായകന്‍ സാജിദ് യഹിയ പറയുന്നു.

‘ഖല്‍ബി’ല്‍ സംഭവിച്ചത് തങ്ങളുടെ പ്രശ്‌നം കൊണ്ടല്ല. സിനിമ നടക്കേണ്ട സമയത്ത് നടന്നില്ല. വളരെ ഈസിയായി ബൈ പറഞ്ഞാണ് ഞങ്ങള്‍ പിരിഞ്ഞു. മാത്രമല്ല. ടീസര്‍ ഇറങ്ങിയപ്പോള്‍ ഷെയ്‌നിന് അയച്ചുകൊടുത്തിരുന്നു. നന്നായിട്ടുണ്ടെന്നാണ് ഷെയ്ന്‍ പറഞ്ഞെന്നു സാജിദ് വ്യക്തമാക്കി.