രണ്ടുപേരും തുല്യരല്ലേ? ഒരാള്‍ വേര്‍പിരിയുന്നു,..എന്തിന് ഒരാള്‍ക്ക് കാശ് കൊടുക്കണം!! ഷൈന്‍ ടോ ചാക്കോ

ചുരുങ്ങിയ കാലം കൊണ്ട് വ്യത്യസ്തമായ റോളുകളിലൂടെ ആരാധക മനസ്സില്‍ ഇടംപിടിച്ച താരമാണ് ഷൈന്‍ ടോം ചാക്കോ. സിനിമകളിലൂടെ കൈയ്യടികള്‍ നേടുമ്പോഴും താരത്തിന്റെ പല പ്രതികരണങ്ങളും വിവാദത്തില്‍പ്പെടാറുണ്ട്. സാമൂഹിക വിഷയങ്ങളിലെല്ലാം താരം അഭിപ്രായ പ്രകടനങ്ങളും നടത്താറുണ്ട്.…

ചുരുങ്ങിയ കാലം കൊണ്ട് വ്യത്യസ്തമായ റോളുകളിലൂടെ ആരാധക മനസ്സില്‍ ഇടംപിടിച്ച താരമാണ് ഷൈന്‍ ടോം ചാക്കോ. സിനിമകളിലൂടെ കൈയ്യടികള്‍ നേടുമ്പോഴും താരത്തിന്റെ പല പ്രതികരണങ്ങളും വിവാദത്തില്‍പ്പെടാറുണ്ട്. സാമൂഹിക വിഷയങ്ങളിലെല്ലാം താരം അഭിപ്രായ പ്രകടനങ്ങളും നടത്താറുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ താരത്തിന്റെ സ്ത്രീധനത്തിനെ കുറിച്ചുള്ള പരാമര്‍ശമാണ് ശ്രദ്ധേയമാകുന്നത്.

സ്ത്രീധനം തെറ്റാണെങ്കില്‍ വിവാഹം വേര്‍പ്പെടുത്തിയതിന് ശേഷം ഭാര്യയ്ക്ക് നല്‍കുന്ന ജീവനാംശവും തെറ്റാണെന്ന് ഷൈന്‍ ടോം ചാക്കോ പറയുന്നു. സ്ത്രീധനം ഇഷ്ടമുള്ളവര്‍ കൊടുക്കുക, അല്ലാത്തവര്‍ കൊടുക്കാതിരിക്കുക. വിവാഹ മോചനത്തിന്റെ സമയത്ത് ഭാര്യയ്ക്ക് ജീവനാംശം കൊടുക്കുന്നത് എന്തിനാ, അതും സ്ത്രീധനം പോലുള്ള കാര്യമല്ലേ? കല്യാണ സമയത്ത് ഭര്‍ത്താവിന് കൊടുക്കുന്നു, ഡിവോഴ്സിന്റെ സമയത്ത് ഭാര്യയ്ക്ക് തിരിച്ചു കൊടുക്കുന്നെന്നും താരം പറയുന്നു.

ജീവനാംശം കോടതിയാണ് തീരുമാനിക്കുന്നത്. എന്തിനാണ് വിവാഹം വേര്‍പ്പെടുത്തുമ്പോള്‍ ഭാര്യയ്ക്ക് കാശ് കൊടുക്കുന്നത്. അതല്ലേ വിവാഹത്തിനും മുന്‍പ് കൊടുക്കുന്നത്. ഇക്വാലിറ്റി എന്നത് എല്ലായിടത്തും ഒരുപോലെ ആയിരിക്കേണ്ടെ? ഞാനും ഡിവോഴ്സിന്റെ സമയത്ത് കാശ് കൊടുത്തിട്ടുണ്ട്.

രണ്ടുപേരും തുല്യരല്ലേ? ഒരാള്‍ വേര്‍പിരിയുന്നു, എന്തിന് ഒരാള്‍ക്ക് കാശ് കൊടുക്കണം. തന്നെ കെട്ടാന്‍ ഒരാള്‍ ഒരാള്‍ക്ക് എന്തിന് കാശ് കൊടുക്കണം. ചിലര്‍ പറയും ഞങ്ങളുടെ മകള്‍ക്ക് കൊടുക്കുന്നതാണ് സ്ത്രീധനമെന്ന്. ചിലര്‍ പറയും ചോദിച്ച് വാങ്ങുന്നതാണെന്ന്. ജീവനാംശവും കൊടുക്കാന്‍ പാടില്ല. ഋത്വിക് റോഷനും ഭാര്യയും പിരിഞ്ഞപ്പോള്‍ കോടികള്‍ ഭാര്യയ്ക്ക് കൊടുത്തില്ലേ? അപ്പോള്‍ അതെന്താ സംഭവം.

ഇപ്പോഴുള്ള പെണ്‍കുട്ടികളും ആണ്‍കുട്ടികളും പങ്കാളിയാകാന്‍ പോകുന്ന ആളെക്കണ്ട് അറിഞ്ഞ് ഇടപഴകിയിട്ടൊക്കെയേ കല്യാണം കഴിക്കാന്‍ തയ്യാറാവുകയുള്ളൂ. പ്രത്യേകിച്ച് പെണ്‍കുട്ടികള്‍. ഒരു പരിചയവും ഇല്ലാത്ത ആള്‍ക്കൊപ്പം ജീവിക്കുക, അല്ലെങ്കില്‍ ആ വീട്ടില്‍ പോയി ജീവിക്കുക എന്നൊക്കെ പറഞ്ഞാല്‍ പൊരുത്തപ്പെടാന്‍ പറ്റണമെന്നില്ല എന്നും നടന്‍ പറഞ്ഞു.

ഷൈന്‍ ടോം ചാക്കോയുടെ പുതിയ ചിത്രം ‘വിവേകാനന്ദന്‍ വൈറലാണ്’ന്റെ പ്രൊമോഷന്‍ അഭിമുഖത്തിലാണ് ഷൈന്‍ സ്ത്രീധന പരാമര്‍ശവും നടത്തിയത്. ഷൈനെ കേന്ദ്ര കഥാപാത്രമാക്കി സംവിധായകന്‍ കമല്‍ ഒരുക്കുന്ന ചിത്രമാണ് വിവേകാനന്ദന്‍ വൈറലാണ്. ജനുവരി 19ന് തീയറ്ററുകളില്‍ എത്തുന്നത്. സ്വാസിക, ഗ്രേസ് ആന്റണി എന്നിവരാണ് ചിത്രത്തില്‍ നായികമാരാകുന്നത്. മെറീന മൈക്കിള്‍, ജോണി ആന്റണി, മാലാ പാര്‍വതി,മഞ്ജു പിള്ള, നീന കുറുപ്പ്, ആദ്യാ, സിദ്ധാര്‍ത്ഥ ശിവ, ശരത് സഭ, പ്രമോദ് വെളിയനാട്, ജോസുകുട്ടി, രമ്യ സുരേഷ്, നിയാസ് ബക്കര്‍, സ്മിനു സിജോ, വിനീത് തട്ടില്‍, അനുഷാ മോഹന്‍ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.