കൂരമ്പുകള്‍ എറിഞ്ഞവര്‍ക്ക് ഇനി റസ്റ്റ് എടുക്കാം!!! നിവിനെ അഭിനന്ദിച്ച് അജു വര്‍ഗീസ്

നിവിന്‍ പോളിയുടെ കിടിലന്‍ മേക്ക്ഓവറിനെ അഭിനന്ദിച്ച് നടന്‍ അജു വര്‍ഗീസ്. ലോക്ക്ഡൗണ്‍ നാളുകള്‍ പിന്നിട്ട് വലിയ ഇടവേളയ്ക്ക് ശേഷം നിവിന്‍ പോളി ചിത്രം തിയ്യേറ്ററിലെത്തിയപ്പോള്‍ നിവിന്‍ നേരിടേണ്ടി വന്നത് കനത്ത ബോഡി ഷെയിമിംഗ് ആണ്.…

നിവിന്‍ പോളിയുടെ കിടിലന്‍ മേക്ക്ഓവറിനെ അഭിനന്ദിച്ച് നടന്‍ അജു വര്‍ഗീസ്.
ലോക്ക്ഡൗണ്‍ നാളുകള്‍ പിന്നിട്ട് വലിയ ഇടവേളയ്ക്ക് ശേഷം നിവിന്‍ പോളി ചിത്രം തിയ്യേറ്ററിലെത്തിയപ്പോള്‍ നിവിന്‍ നേരിടേണ്ടി വന്നത് കനത്ത ബോഡി ഷെയിമിംഗ് ആണ്. അന്ന് കളിയാക്കിയവരുടെ വായടപ്പിക്കാന്‍ ഇതിലും വലിയ ഉത്തരമില്ല എന്ന് പറഞ്ഞാണ് നിവിന്റെ ഏറ്റവും പുതിയ ഫോട്ടോ പുറത്തിറങ്ങിയിരിക്കുന്നത്.

നിവിന്റെ ഗംഭീര ട്രാന്‍സ്‌ഫോര്‍മേഷനെ അഭിനന്ദിച്ചിരിക്കുകയാണ് സുഹൃത്ത്
അജു വര്‍ഗീസ്. ശരീരഭാരം കൂടിയതിന്റെ പേരില്‍ നിവിന് നേരെ വാക്കുകള്‍ കൊണ്ട് കൂരമ്പുകള്‍ എറിഞ്ഞവര്‍ക്ക് ഇനി റസ്റ്റ് എടുക്കാം എന്നാണ് അജു പറയുന്നത്.

നിവിന്റെ മേക്ക് ഓവര്‍ ചിത്രം പകര്‍ത്തിയത് ഈ ചിത്രം പകര്‍ത്തിയ ‘പടവെട്ട്’ സിനിമയുടെ സക്‌സസ് സെലിബ്രേഷനിടെയാണ്. 2022 ഒക്ടോബര്‍ മാസത്തിലായിരുന്നു പ്രോഗ്രാം. കേവലം മൂന്നു മാസത്തിനകമാണ് നിവിന്‍ ഞെട്ടിക്കുന്ന മേക്ക്ഓവറിലേക്ക് എത്തിയത്.

2018ല്‍ ‘ഹേ ജൂഡ്’ എന്ന സിനിമയ്ക്കായിട്ടാണ് നിവിന്‍ ശരീരഭാരം വര്‍ധിപ്പിച്ചത്.
അതിനു ശേഷം മാറ്റമുണ്ടായെങ്കിലും തീര്‍ത്തും പഴയ രൂപത്തിലേക്കുള്ള നിവിന് മടങ്ങാനായില്ലായിരുന്നു. നിവിന്റെ അപ്പോഴത്തെ ശരീരഭാഷയ്ക്ക് ഇണങ്ങുന്ന തരത്തിലായിരുന്നു പടവെട്ട് സിനിമയിലെ നായക കഥാപാത്രമായ രവി.

സിനിമയിലെ രവിയെ പോലെത്തന്നെ ജീവിതത്തില്‍ വമ്പന്‍ മാറ്റങ്ങളോടെയെത്തി
നിവിന്‍ ഞെട്ടിച്ചിരിക്കുകയാണ്. ‘സാറ്റര്‍ഡേ നൈറ്റ്’ എന്ന സിനിമയിലെ കഥാപാത്രമായപ്പോഴാണ് നിവിനെതിരെ ഏറ്റവുമധികം ബോഡി ഷെയിമിംഗ് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നത്.