‘എല്ലാവരെയും വിശ്വാസിക്കുന്ന ഒരു മുകുന്ദേട്ടൻ’; അച്ഛന്റെ ക്യാരക്ടർ പോസ്റ്റർ പങ്കുവെച്ച് ഉണ്ണി മുകുന്ദൻ

യുവ നടൻ ഉണ്ണി മുകുന്ദൻ നായകനായി എത്തുന്ന പുതിയ ചിത്രമാണ് ‘ഷെഫീക്കിന്റെ സന്തോഷം’. സിനിമ നവംബർ 25ന് പ്രദർശനത്തിനത്തിനെത്തും. നവാഗതനായ അനൂപ് പന്തളം ഒരുക്കുന്ന സിനിമയാണ് ഷെഫീക്കിന്റെ സന്തോഷം. ചിത്രത്തിൽ തന്റെ അച്ഛൻ അഭിനയിക്കുന്നുണെന്ന്…

യുവ നടൻ ഉണ്ണി മുകുന്ദൻ നായകനായി എത്തുന്ന പുതിയ ചിത്രമാണ് ‘ഷെഫീക്കിന്റെ സന്തോഷം’. സിനിമ നവംബർ 25ന് പ്രദർശനത്തിനത്തിനെത്തും. നവാഗതനായ അനൂപ് പന്തളം ഒരുക്കുന്ന സിനിമയാണ് ഷെഫീക്കിന്റെ സന്തോഷം. ചിത്രത്തിൽ തന്റെ അച്ഛൻ അഭിനയിക്കുന്നുണെന്ന് ഉണ്ണി മുകുന്ദൻ നേരത്തെ അറിയിച്ചിരുന്നു. ഇപ്പോഴിതാ അച്ഛന്റെ ക്യാരക്ടർ പോസ്റ്റർ പങ്കുവെച്ചിരിക്കുകയാണ് താരം.

”എല്ലാവരെയും വിശ്വാസിക്കുന്ന ഒരു മുകുന്ദേട്ടൻ” എന്നാണ് അച്ഛന്റെ ക്യാരക്ടർ പോസ്റ്ററിൽ കുറിച്ചിരിക്കുന്നത്. സിനിമയിലെ നായികയായി എത്തുന്നത് ദിവ്യാ പിള്ളയാണ്. സംവിധായകൻ അനൂപ് പന്തളം തന്നെയാണ് ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത്. ക്ലീൻ യു സർട്ടിഫിക്കറ്റുമായി എത്തിയ ചിത്രത്തിന്റെ ദൈർഘ്യം രണ്ട് മണിക്കൂറും നാല് മിനിട്ടുമാണ്.

സിനിമയിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത് മനോജ് കെ ജയൻ, ബാല, മിഥുൻ രമേശ്,സ്മിനു സിജോ, ജോർഡി പൂഞ്ഞാർ, ആത്മീയ രാജൻ,ഷഹീൻ സിദ്ദിഖ് എന്നിവരാണ്്.ഷഫീക്കിന്റെ സന്തോഷം നിർമ്മിക്കുന്നത് ഉണ്ണി മുകുന്ദൻ ഫിലിംസിൻറെ ബാനറിലാണ്. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് എൽദോ ഐസക്കാണ്. നൗഫൽ അബ്ദുള്ള എഡിറ്റിങ്ങും നിർവഹിക്കുന്ന സിനിമയുടെ സംഗീതം ഷാൻ റഹ്‌മാനാണ്.