കാനഡയിൽ  ഭാര്യയുടെയും, ഭർത്താവിന്റെയും പേരിൽ ഒന്നിച്ചു വാങ്ങിച്ച വസ്തു! ഒരു കോടി എട്ടുലക്ഷം രൂപ  വിധി അനുകൂലമായത്  ഭർത്താവിന് 

കാനഡയിൽ ഭാര്യ യുടെയും, ഭർത്താവിൻെറയും പേരിൽ ഒന്നിച്ചു വാങ്ങിച്ച വസ്തുവിനെ ഇപ്പോൾ ഭർത്താവിനെ അനുകൂലമായി വിധി എത്തി, ഒരു കോടി എട്ടുലക്ഷം രൂപയാണ് ഭർത്താവിനെ വിധി എത്തിയത്, പുനലൂർ ഫാമിലി കോടതിയാണ് ഇങ്ങനൊരു വിധി…

കാനഡയിൽ ഭാര്യ യുടെയും, ഭർത്താവിൻെറയും പേരിൽ ഒന്നിച്ചു വാങ്ങിച്ച വസ്തുവിനെ ഇപ്പോൾ ഭർത്താവിനെ അനുകൂലമായി വിധി എത്തി, ഒരു കോടി എട്ടുലക്ഷം രൂപയാണ് ഭർത്താവിനെ വിധി എത്തിയത്, പുനലൂർ ഫാമിലി കോടതിയാണ് ഇങ്ങനൊരു വിധി അനുവദിച്ചിരിക്കുന്നത്. കുറെ കാലമായി ഈ ദമ്പതികൾ അകന്നു കഴിയുകയായിരുന്നു, ഭാര്യയുടെ അവിഹിത ബന്ധവും, മാനസിക പീഡനവുമായിരുന്നു , ഭർത്താവിനെ വിവാഹമോചനം നേടികൊടുത്തിരുന്നത്. ഭർത്താവിന്റെ സാലറി അക്കൗണ്ടിൽ നിന്നുമായിരുന്നു ഈ വസ്തു വാങ്ങിയത്, എന്നാൽ ഇപ്പോൾ ഈ വസ്തു കാനഡയിൽ ഭാര്യയുടെ കൈവശം ആണെന്ന് ഹർജിക്കാരനായ ഭർത്താവ് തന്റെ പരാതിയിൽ ബോധിപ്പിച്ചിരുന്നു. കാനഡയിലെ വസ്തുവിൽ അവകാശം സ്ഥാപിച്ചു നൽകിയ  അപ്പൂർവ വിധികളിൽ ഒന്നായിരുന്നു ഇത്.

കാനഡ ഡോളർ ആയ ആറുലക്ഷം വില വരുന്ന ഈ വസ്തുവിനെ മാർക്കറ്റ് വില അനുസരിച്ചു 3 . 60 കോടി അതായത് ഇന്ത്യൻ രൂപ വരുമെന്നാണ് കോടതി കണ്ടെത്തിയിരിക്കുന്നത്. ഹർജിക്കാരനുവേണ്ടി കേരള ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷക വിമല ബിനു ആണ് ഹാജരായത്.