പ്രിയപ്പെട്ട അഭി..നിന്നില്‍ അഭിമാനിക്കുന്നു!! നീ ഇല്ലാതെ ‘മാളികപ്പുറം’ ഉണ്ടാകില്ല-ഉണ്ണി മുകുന്ദന്‍

ഉണ്ണി മുകുന്ദന്റെ പുതിയ ചിത്രം ‘മാളികപ്പുറം’ തിയ്യേറ്ററില്‍ സൂപ്പര്‍ ഹിറ്റായി മാറിയിരിക്കുകയാണ്. ചിത്രം നിറഞ്ഞ സദസ്സില്‍ തിയ്യറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്. നവാഗതനായ വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘മാളികപ്പുറം’. അഭിലാഷ് പിള്ളയാണ് ചിത്രത്തിന്റെ…

ഉണ്ണി മുകുന്ദന്റെ പുതിയ ചിത്രം ‘മാളികപ്പുറം’ തിയ്യേറ്ററില്‍ സൂപ്പര്‍ ഹിറ്റായി മാറിയിരിക്കുകയാണ്. ചിത്രം നിറഞ്ഞ സദസ്സില്‍ തിയ്യറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്.
നവാഗതനായ വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘മാളികപ്പുറം’.
അഭിലാഷ് പിള്ളയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. ഇപ്പോഴിതാ
അഭിലാഷ് പിള്ളയ്ക്ക് ജന്മദിന ആശംസകള്‍ നേര്‍ന്നിരിക്കുകയാണ് ഉണ്ണി മുകുന്ദന്‍.

പ്രിയപ്പെട്ട അഭി, സന്തോഷ ജന്മദിനം. നീ വളരേയെറെ അഭിമാനിക്കുന്നുണ്ടന്നും സന്തോഷത്തിലാണെന്നും ഇത് വളരെ സ്‌പെഷ്യല്‍ ആണെന്നും എനിക്ക് അറിയാം. അതേപോലും ഞാനും നിന്നില്‍ അഭിമാനിക്കുന്നു. നിന്റെ ആത്മാര്‍ഥമായ പ്രാര്‍ഥനയും സമര്‍പ്പണവുമാണ് ഇങ്ങനെയൊരു വിജയം കൊണ്ടുവന്നത് എന്ന് ഉണ്ണി പറയുന്നു.

കേരളത്തിന്റെ കുട്ടികളുടെയും കുടുംബത്തിന്റെയും ഹൃദയം നീ സ്പര്‍ശിച്ചിരിക്കുന്നു. അയ്യന്‍ നിന്റെ കൂടെയാണ് അഭി. സഹോദരാ നിനക്ക് എല്ലാ ആശംസകളും. എല്ലാത്തിനും നന്ദി. നീ ഇല്ലാതെ ‘മാളികപ്പുറം’ എന്ന സിനിമ ഉണ്ടാകില്ല. വീണ്ടും ജന്മദിന ആശംസകള്‍ നേരുന്നു എന്നും പറഞ്ഞാണ് ഉണ്ണിയുടെ കുറിപ്പ് അവസാനിക്കുന്നത്.

അയ്യപ്പനെ കാണാന്‍ പുറപ്പെട്ട ‘കല്യാണി’ എന്ന എട്ടു വയസ്സുകാരിയുടെയും അവളുടെ സൂപ്പര്‍ ഹീറോ ആയ അയ്യപ്പന്റെയും കഥയാണ് ‘മാളികപ്പുറം’ പറയുന്നത്. ദേവനന്ദയും ശ്രീപദുമാണ് ഉണ്ണി മുകുന്ദനൊപ്പം പ്രധാന കഥാപാത്രങ്ങളാവുന്നത്. പ്രിയ വേണു, നീത പിന്റോ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.