‘ജയയുടെ ആ ഒറ്റ വാചകം തിരുത്തണം, തിരുത്തിയെ തീരൂ’ ഡോ. സുല്‍ഫി നൂഹു

ബേസില്‍ ജോസഫ്, ദര്‍ശന തുടങ്ങിയ താരങ്ങള്‍ പ്രധാന വേഷങ്ങളിലെത്തിയ ‘ജയ ജയ ജയ ഹേ’ എന്ന ചിത്രത്തിന് മികച്ച അഭിപ്രായങ്ങളാണ് ലഭിച്ചത്. ഇപ്പോഴിതാ ജയ പറഞ്ഞ ഒരു കാര്യം തിരുത്തണമെന്ന് ആവശ്യപ്പെട്ട് രഗത്ത് എത്തിയിരിക്കുകയാണ്…

ബേസില്‍ ജോസഫ്, ദര്‍ശന തുടങ്ങിയ താരങ്ങള്‍ പ്രധാന വേഷങ്ങളിലെത്തിയ ‘ജയ ജയ ജയ ഹേ’ എന്ന ചിത്രത്തിന് മികച്ച അഭിപ്രായങ്ങളാണ് ലഭിച്ചത്. ഇപ്പോഴിതാ ജയ പറഞ്ഞ ഒരു കാര്യം തിരുത്തണമെന്ന് ആവശ്യപ്പെട്ട് രഗത്ത് എത്തിയിരിക്കുകയാണ് ഡോ. സുല്‍ഫി നൂഹു. ചിത്രത്തില്‍ ജയ പറയുന്ന ഒരു സംഭാഷണത്തിനെതിരെയാണ് ഡോക്ടര്‍ രംഗത്തെത്തിയിരിക്കുന്നത്.

ഡോക്ടറുടെ കുറിപ്പ് വായിക്കാം

‘ ജയ’ തിരുത്തണം??
_____
‘ജയ ജയ ഹേ’ പെരുത്തിഷ്ടമായി.
ജയമാരോട് ഐക്യദാര്‍ഢ്യം.
പക്ഷേ ജയയുടെ ആ ഒറ്റ വാചകം തിരുത്തണം.
തിരുത്തിയെ തീരൂ.
ജനപ്രിയ സിനിമയായതുകൊണ്ട് തീര്‍ച്ചയായും തിരുത്തണം.
അതെ അത് തന്നെ!
കോടതിയില്‍ ഭര്‍ത്താവിനെക്കുറിച്ച് പറയുന്ന ആ പരാമര്‍ശം.
‘രാജേഷിന്, സ്വന്തം സഹോദരിക്ക് വണ്ണം കൂടുന്നതിന്റെ കാരണം ഹോര്‍മോണല്‍ ഇമ്പാലന്‍സാണെന്ന് പോലും അറിഞ്ഞൂടാ.
ആഹാരം വലിച്ചുവാരി തിന്നിട്ടാണത്രേയെന്നാണ് ഇയാള്‍ പറയുന്നത്’.
തിരുത്തണം!
രാജേഷിന്റെ സഹോദരിക്ക് മാത്രമല്ല കേരളത്തിലെ ബഹുഭൂരിപക്ഷം സ്ത്രീകളിലും , പുരുഷന്മാരിലും വണ്ണം കൂടുന്നതിന്റെ കാരണം ആഹാരം വലിച്ചുവാരി തിന്നിട്ട് തന്നെയാണ്.
ഹോര്‍മോണല്‍ ഇമ്പാലന്‍സ് മൂലമുണ്ടാകുന്ന അമിതവണ്ണം വളരെ വളരെ വളരെ ചുരുക്കം ചില ആള്‍ക്കാരില്‍ മാത്രം.
അതും വളരെ ചെറിയ തോതില്‍.
അതായത് ജനറ്റിക്കലി വണ്ണം കൂടുവാന്‍ സാധ്യതയുള്ള ആള്‍ക്കാര്‍ക്ക് അമിതാഹാരം തന്നെയാണ് ഏറ്റവും വലിയ റിസ്‌ക്.
എല്ലാദിവസവും അമിതവണ്ണവുമായി വരുന്നവരുടെ പലതരം എസ്‌ക്യൂസുകള്‍ കണ്ട് വലഞ്ഞാണ്
ജയയോട് ഇങ്ങനെ പറയാന്‍ തീരുമാനിച്ചത്.
തൈറോയ്ഡ് രോഗമുണ്ടെന്നും
യൂട്രസ് മാറ്റിയെന്നും
അങ്ങനെ വഴിയെ പോയ എല്ലാ കാരണങ്ങളും അമിതവണ്ണത്തിന്റെ തലയില്‍.
അങ്ങനെയല്ലേയല്ല.
അമിതമായി
പ്രത്യേകിച്ച്
അരിയാഹാരം വാരിവലിച്ച് തിന്നുന്നതിന്റെ ഫലം തന്നെയാണ് അമിതവണ്ണം.
ജയ തിരുത്തണം തിരുത്തിയെ തിരൂ.
ഇല്ലെങ്കില്‍ കുറച്ചേറെ പേര്‍ കൂടി തിന്നു തിന്ന് വലയും.
ഉറപ്പായും.
അത്രയ്ക്കുണ്ട് ആ സിനിമയുടെ പോപ്പുലാരിറ്റി.
ഡോ സുല്‍ഫി നൂഹു