‘ആ പരിപാടി തുടങ്ങട്ടെ’- ഉപചാരപൂര്‍വ്വം ഗുണ്ട ജയന്‍ ട്രെയ്‌ലര്‍ പുറത്തുവിട്ട് മമ്മൂട്ടി

സൈജു കുറുപ്പ് പ്രധാന വേഷത്തിലെത്തുന്ന ചിത്രം ഉപചാരപൂര്‍വ്വം ഗുണ്ട ജയനിലെ ട്രെയ്‌ലര്‍ പുറത്ത്. മെഗാസ്റ്റാര്‍ മമ്മൂട്ടിയാണ് സോഷ്യല്‍മീഡിയ വഴി ട്രെയ്ലര്‍ റിലീസ് ചെയ്തത്. അരുണ്‍ വൈഗ സംവിധാനം ചെയ്യുന്ന ചിത്രം വേഫെയര്‍ ഫിലിംസിന്റെ ബാനറില്‍…

സൈജു കുറുപ്പ് പ്രധാന വേഷത്തിലെത്തുന്ന ചിത്രം ഉപചാരപൂര്‍വ്വം ഗുണ്ട ജയനിലെ ട്രെയ്‌ലര്‍ പുറത്ത്. മെഗാസ്റ്റാര്‍ മമ്മൂട്ടിയാണ് സോഷ്യല്‍മീഡിയ വഴി ട്രെയ്ലര്‍ റിലീസ് ചെയ്തത്. അരുണ്‍ വൈഗ സംവിധാനം ചെയ്യുന്ന ചിത്രം വേഫെയര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനും മൈ ഡ്രീംസ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ സെബാബ് ആനിക്കാടും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സൈജു കുറുപ്പിന്റെ നൂറാമത് ചിത്രം കൂടിയാണിത്. നേരത്തെ ചിത്രത്തിലെ ‘ഉണ്ടകണ്ണന്‍ എന്ന കല്ല്യാണപാട്ട്’ പുറത്തുവന്നിരുന്നു. ഒരു കല്ല്യാണ വീടിന്റെ പശ്ചാത്തലത്തില്‍ കൊട്ടിപാടുന്ന കല്ല്യാണ പാട്ടിന് സംഗീതം പകര്‍ന്നത് ശബരീഷ് വര്‍മ്മയും ജയദാസ് പുന്നപ്രയുമാണ്. ഗാനം ആലപിച്ചതും ശബരീഷ് വര്‍മ്മയാണ്.

രാജേഷ് വര്‍മ്മയുടെതാണ് തിരക്കഥ. ചിത്രത്തില്‍ സൈജു കുറുപ്പ്, സിജു വില്‍സണ്‍, ശബരീഷ് വര്‍മ്മ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇതിന് പുറമെ ജോണി ആന്റണി, സാബുമോന്‍, സുധീര്‍ കരമന, ജാഫര്‍ ഇടുക്കി, ബിജു സോപാനം, വിജിലേഷ്, ബൈജു എഴുപുന്ന, തട്ടിം മുട്ടിം ഫെയിം സാഗര്‍ സൂര്യ, ഷാനി ഷാക്കി, വൃന്ദ മേനോന്‍, നയന, പാര്‍വതി, ഷൈലജ പി അമ്പു തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഹരിനാരായണന്റെ വരികള്‍ക്ക് ബിജിബാല്‍ ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ക്യാമറ-എല്‍ദോ ഐസക്, എഡിറ്റര്‍-കിരണ്‍ ദാസ്, സൗണ്ട് ഡിസൈന്‍-വിഷ്ണു ഗോവിന്ദ് ശ്രീ ശങ്കര്‍. പ്രൊജക്ട് ഡിസൈന്‍- ജയ് കൃഷ്ണന്‍, ആര്‍ട്-അഖില്‍ രാജ് ചിറായില്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-മനോജ് കാരന്തൂര്‍, വസ്ത്രാലങ്കാരം-അരുണ്‍ മനോഹര്‍. ചിത്രം 25ന് തിയേറ്ററുകളില്‍ എത്തും.