ഉപേക്ഷിക്കപ്പെട്ട മോഹൻലാൽ സിനിമയുടെ രം​ഗങ്ങൾ മറ്റൊരു സിനിമയിൽ; ശരിക്കും എന്താണ് സംഭവിച്ചത്…

മലയാളത്തിന്റെ ഏറ്റവും വലിയ ബ്രാൻഡ് എന്നാണ് നടൻ മോഹൻലാൽ വിശേഷിപ്പിക്കപ്പെടുന്നത്. നീണ്ട കാലത്തെ അഭിനയ ജീവിതത്തിൽ ഒട്ടുമിക്ക തരത്തിലുള്ള കഥാപാത്രങ്ങളെയും ഈ നടൻ പകർന്നാടി കഴിഞ്ഞു. എന്നാൽ, ഒരു സിനിമക്കായി എടുത്ത എടുത്ത ഭാ​ഗങ്ങൾ…

മലയാളത്തിന്റെ ഏറ്റവും വലിയ ബ്രാൻഡ് എന്നാണ് നടൻ മോഹൻലാൽ വിശേഷിപ്പിക്കപ്പെടുന്നത്. നീണ്ട കാലത്തെ അഭിനയ ജീവിതത്തിൽ ഒട്ടുമിക്ക തരത്തിലുള്ള കഥാപാത്രങ്ങളെയും ഈ നടൻ പകർന്നാടി കഴിഞ്ഞു. എന്നാൽ, ഒരു സിനിമക്കായി എടുത്ത എടുത്ത ഭാ​ഗങ്ങൾ മറ്റൊരു ചിത്രത്തിന് വേണ്ടി ഉപയോ​ഗിച്ച അപൂർവ്വതയും മോഹൻലാലിന് പറയാനുണ്ട്. ഓസ്‍ട്രേലിയ എന്ന പേരിട്ട ഒരു ചിത്രത്തിൽ ഒരു കാർ റേസർ ആയാണ് മോഹൻലാൽ അഭിനയിച്ച് തുടങ്ങിയത്.

സ്‍പോർട്‍സ് ത്രില്ലറെന്ന വിശേഷണത്തോടെ ആരംഭിച്ച ചിത്രത്തിന്റെ സ്റ്റില്ലുകൾ ഇന്നും ആരാധകർക്ക് ആവേശമുണ്ടാക്കുന്നതാണ്. ഓസ്‍ട്രേലിയയുടെ കുറച്ച് ഭാഗങ്ങൾ അക്കാലത്ത് പ്രധാനമായും കാർ റേസ് നടക്കുന്ന ശ്രീ പെരുമ്പത്തൂരിൽ ഷൂട്ട് ചെയ്തിരുന്നു. നാല് ക്യാമറകൾ ഒക്കെ വച്ച് അന്നത്തെ കാലത്ത് ഞെട്ടിക്കുന്ന തരത്തിൽ ഷൂട്ട് ചെയ്ത് തുടങ്ങിയ ചിത്രമാണ് ഓസ്ട്രേലിയ. ജെ വില്യംസ് ആയിരുന്നു ഛായാഗ്രാഹകൻ. എന്നാൽ, പല കാരണങ്ങളാൽ ആ ചിത്രം പിന്നീട് നടക്കാതെ പോയി.

പക്ഷേ. അന്ന് ഷൂട്ട് ചെയ്ത രം​ഗങ്ങൾ വെറുതെ കളയാൻ സംവിധായകൻ രാജീവ് അഞ്ചൽ തയാറായില്ല. ബട്ടർഫ്ലൈസ് എന്ന ചിത്രത്തിന് വേണ്ടിയാണ് ആ രം​ഗങ്ങൾ ഉപയോ​ഗിച്ചത്. ബട്ടർഫ്ലൈസിന്റെ ടൈറ്റിൽ സോംഗിലെ റേസിം​ഗ് രം​ഗങ്ങൾ ശരിക്കും ഓസ്ട്രേലിയ എന്ന ചിത്രത്തിനായി ഷൂട്ട് ചെയ്തതാണ്. കാർ റേസർ ആയി അങ്ങനെ കുറച്ച് സമയത്തേക്ക് എങ്കിലും മോഹൻലാലിനെ കാണാനും പ്രേക്ഷകർക്ക് സാധിച്ചു.