കോമഡി റോളിൽ ഉർവശി ,’ചാൾസ് എന്റർപ്രൈസസ്’ ടീസർ 

മലയാള സിനിമയിലെ കല്പനയെ പോലെ തന്നെയാണ് സഹോദരി ഉർവശിയും, ഒരുപാടു നാളുകൾക്ക് ശേഷം താരം വീണ്ടും ഒരു കോമഡി റോളിൽ എത്തുകയാണ് ‘ചാൾസ് എന്റർപ്രൈസസ്’ എന്ന ചിത്രത്തിലൂടെ, ഇപ്പോൾ ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.…

മലയാള സിനിമയിലെ കല്പനയെ പോലെ തന്നെയാണ് സഹോദരി ഉർവശിയും, ഒരുപാടു നാളുകൾക്ക് ശേഷം താരം വീണ്ടും ഒരു കോമഡി റോളിൽ എത്തുകയാണ് ‘ചാൾസ് എന്റർപ്രൈസസ്’ എന്ന ചിത്രത്തിലൂടെ, ഇപ്പോൾ ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. നവാഗതനായ സുഭാഷ് ലളിത സുബ്രമണ്യൻ ആണ് ഈ ചിത്രം സംവിധാനം ചെയ്യ്തിരിക്കുന്നത്, ഒപ്പം തിരക്കഥയും. കലൈയരസൻ ആണ് ചിത്രത്തിലെ മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

താരത്തിന്റെ ആദ്യത്തെ മലയാള സിനിമ കൂടിയാണ് ഇത്, ഉർവശി, കലൈയരസന്  കൂടാതെ ഈ സിനിമയിൽ ഗുരു സോമസുന്ദരം,ബാലു വര്ഗീസ്, മണികണ്ഠൻ ആചാരി, സുജിത് ശങ്കർ, അൻസൽ പള്ളുരുത്തി, അഭിജ ശിവകല, ഭാനു,മൃദുല,അജിഷ,സിജി  പ്രദീപ്  തുടങ്ങിയവർ ആണ്  ഈ ചിത്രത്തിൽ അഭിനയിക്കുന്നത്, രസകരമായ നർമ്മ മുഹൂർത്തങ്ങളിലൂടെ ഒരു ഫാമിലി എന്റെർറ്റൈനെർ ചിത്രം കൂടിയാണ് ചാൾസ് എന്റർപ്രൈസസ്.

ജോയ് മൂവിസ് പ്രൊഡക്ഷൻ ബാനറിൽ അജിത് ജോയ്, അച്ചു വിജയൻ എന്നിവർ ചേർന്നാണ് ചിത്ര൦ നിര്മിച്ചിരിക്കുന്നത്. ഗാനരചന അൻവർ അലി. അശോകൻ പൊന്നപ്പൻ ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നു. ഛായാഗ്രഹണം സ്വരൂപ് ഫിലിപ്,ദീപക് പരമേശ്വരൻ നിർമാണ നിർവഹണം.  ചിത്രം  ഏപ്രിൽ 8  നെ തീയിട്ടറുകളിൽ റിലീസ് ചെയ്യുന്നു.