മാധവൻ സുരേഷ് നായകനാവുന്ന ‘കുമ്മാട്ടിക്കളി’ വരുന്നു

സുരേഷ് ഗോപിയുടെ രണ്ടാമത്തെ മകൻ മാധവ് സുരേഷ് നായകനാകുന്നു. ആർ കെ വിൻസെന്റ് സെൽവ സംവിധാനം ചെയ്യുന്ന ‘കുമ്മാട്ടിക്കളി’ എന്ന ചിത്രത്തിലാണ് മാധവ് സുരേഷ് നായകനാനായി എത്തുന്നത്. സിനിമയുടെ പൂജയും ചിത്രീകരണവും മാർച്ച്27 ന്…

സുരേഷ് ഗോപിയുടെ രണ്ടാമത്തെ മകൻ മാധവ് സുരേഷ് നായകനാകുന്നു. ആർ കെ വിൻസെന്റ് സെൽവ സംവിധാനം ചെയ്യുന്ന ‘കുമ്മാട്ടിക്കളി’ എന്ന ചിത്രത്തിലാണ് മാധവ് സുരേഷ് നായകനാനായി എത്തുന്നത്. സിനിമയുടെ പൂജയും ചിത്രീകരണവും മാർച്ച്27 ന് ആലപ്പുഴ സാന്ത്വനം സ്പെഷ്യൽ സ്‌കൂളിൽ നടക്കും.പൂജാ ചടങ്ങിൽ നിർമ്മാതാവ് ആർ ബി ചൗധരിയും ചിത്രത്തിലെ താരങ്ങളും അണിയറ പ്രവർത്തകരും പങ്കെടുക്കും.

 

ലെന, ദേവിക സതീഷ്, യാമി, അനുപ്രഭ, മൈം ഗോപി, അസീസ് നെടുമങ്ങാട് ദിനേശ് ആലപ്പി, സോഹൻ ലാൽ, ആൽവിൻ ആന്റണി ജൂനിയർ, സിനോജ് അങ്കമാലി, ധനഞ്ജയ് പ്രേംജിത്ത്, മിഥുൻ പ്രകാശ്, അനീഷ് ഗോപാൽ റാഷിക് അജ്മൽ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. സംവിധായകൻ ആർ കെ വിൻ സെന്റ് സെൽവ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയത്.

വെങ്കിടേഷ് വി ഛായാഗ്രഹണം നിർവഹിക്കുന്ന സിനിമയുടെ എഡിറ്റർ ആന്റണിയാണ്. സൂപ്പർഗുഡ് ഫിലിംസ് ആണ് സിനിമയ നിർമ്മിക്കുന്നത്. സൂപ്പർ ഗുഡ് ഫിലിംസ് നിർമ്മിക്കുന്ന 98-ാമത് ചിത്രമാണ് കുമ്മാട്ടിക്കളി.സംഗീതം ജാക്‌സൺ വിജയൻ, ലിറിക്‌സ് സജു എസ്,ആർട്ട് ഡയറക്ടർ മഹേഷ് നമ്പി, കോസ്റ്റ്യൂം അരുൺ മനോഹർ,പ്രോജക്ട് ഡിസൈനർ സജിത്ത് കൃഷ്ണ, സംഘട്ടനം ഫീനിക്‌സ് പ്രഭു, പ്രൊഡക്ഷൻ കൺട്രോളർ അമൃത മോഹൻ, ചീഫ് അസോസിയേറ്റ് മഹേഷ് മനോഹർ, മേക്കപ്പ് പ്രതിഭ രംഗൻ, സ്റ്റിൽസ് ബാവിഷ്, പി ആർ ഓ മഞ്ജു ഗോപിനാഥ്, എ എസ് ദിനേശ്.