‘നീലവെളിച്ചം’ ഒരുദിവസം നേരത്തെ എത്തുന്നു; പുതിയ റിലീസ് തീയ്യതി ഇതാണ്!

പ്രശസ്ത എഴുത്തുകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ കഥയായ നീലവെളിച്ചം ആസ്പദമാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് ‘നീലവെളിച്ചം’. ചിത്രം അടുത്ത മാസം 21-ന് റിലീസ് ചെയ്യുമെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിരുന്നത് എന്നാൽ…

പ്രശസ്ത എഴുത്തുകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ കഥയായ നീലവെളിച്ചം ആസ്പദമാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് ‘നീലവെളിച്ചം’. ചിത്രം അടുത്ത മാസം 21-ന് റിലീസ് ചെയ്യുമെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിരുന്നത് എന്നാൽ സിനിമ ഒരുദിവസം നേരത്തെ എത്തുന്നു എന്നറിയിക്കുകയാണ് അണിയറ പ്രവർത്തകർ.

അതായത് ഏപ്രിൽ 20-ന് ഈദ് ദിനത്തിൽ നീലവെളിച്ചം പ്രദർശനത്തിനെത്തും എന്നാണ് സിനിമയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്. ടൊവിനോ, റോഷൻ മാത്യു, റിമ കല്ലിങ്കൽ, ഷൈൻ ടോം ചാക്കോ എന്നിവരാണ് സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഭാർഗവീനിലയം എന്നറിയപ്പെടുന്ന പ്രേതബാധയുള്ള ഒരു വീട്ടിൽ ഒരു യുവ കഥാകൃത്ത് താമസിക്കാൻ വരുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് സിനിമ പറയുന്നത്.


ഗിരീഷ് ഗംഗാധരനാണ് സിനിമയുടെ ഛായാഗ്രഹണം നിർവഹിക്കുന്നത്. ബിജിബാലും റെക്‌സ് വിജയനും സംഗീത സംവിധാനം നിർവഹിക്കുന്ന സിനിമയുടെ ചിത്രസംയോജനം വി സാജനാണ്. കലാസംവിധാനം: ജ്യോതിഷ് ശങ്കർ,ഒപിഎം സിനിമാസാണ് ‘നീലവെളിച്ച’ത്തിന്റെ നിർമ്മാണം.964-ൽ ‘ഭാർഗവീനിലയം’ എന്ന പേരിൽ ഈ കഥ സിനിമയാക്കപ്പെട്ടിരുന്നു. ഭാർഗവീനിലയത്തിൽ മധു, പ്രേംനസീർ, വിജയനിർമ്മല, പി ജെ ആന്റണി എന്നിവരായിരുന്നു ചിത്രത്തിലെ താരങ്ങൾ.