ഇതിലും മികച്ച മറുപടി സ്വപ്നങ്ങളിൽ മാത്രം ; അടിവസ്ത്രം കാണുന്ന വസ്ത്രധാരണത്തെ ചോദ്യം ചെയ്തതിനു നടി നൽകിയ മറുപടി കണ്ടോ ?

മോഡലും ബിഗ് ബോസ് ഓടിടി വിജയിയുമാണ് ഉർഫി ജാവേദ്. സമൂഹമാധ്യമങ്ങളിലും സജീവമാണ് ഉർഫി. വ്യത്യസ്തമായ വസ്ത്രധാരണത്തിലൂടെയും മറ്റും സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ ആകര്ഷിച്ചിട്ടുള്ള താരത്തിന് നിരവധി ആരാധകരാണ് ഉള്ളത്. കഴിഞ്ഞ ദിവസം എയർപോർട്ടിൽ എത്തിയ ഉർഫിയ്ക്ക്…

മോഡലും ബിഗ് ബോസ് ഓടിടി വിജയിയുമാണ് ഉർഫി ജാവേദ്. സമൂഹമാധ്യമങ്ങളിലും സജീവമാണ് ഉർഫി. വ്യത്യസ്തമായ വസ്ത്രധാരണത്തിലൂടെയും മറ്റും സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ ആകര്ഷിച്ചിട്ടുള്ള താരത്തിന് നിരവധി ആരാധകരാണ് ഉള്ളത്. കഴിഞ്ഞ ദിവസം എയർപോർട്ടിൽ എത്തിയ ഉർഫിയ്ക്ക് നേരെ വലിയ രീതിയിലുള്ള വിമർശനങ്ങൾ ആണ് എട്ടു വാങ്ങേണ്ടി വന്നത്. നീല ജീന്‍സും മേൽഅടിവസ്ത്രം പുറത്ത് കാണുന്ന തരത്തില്‍ വെട്ടി നിര്‍ത്തിയ ഡെനിം ജാക്കറ്റുമായിരുന്നു നടിയുടെ വേഷം.പൊതുസമൂഹത്തിൽ ഇത്തരം വസ്ത്ര ധാരണ രീതി നൽകുന്നത് മോശം സന്ദേശമാണെന്ന തരത്തിൽ നിരവധി പേരാണ് ഉർഫിയ്ക്ക് എതിരെ രംഗത്തെത്തിയത്. എന്നാൽ ഈ വിമര്ശങ്ങള്ക്ക് എല്ലാം തക്കതായ മറുപടിയുമായി എത്തിയിരിയ്ക്കുകയാണ് താരം. മേൽ അടിവസ്ത്രം കാണുന്ന രീതിയ്ക്ക് വൻ വിമർശനം നേരിടേണ്ടി വന്നപ്പോൾ മേൽ അടിവസ്ത്രം ഒഴിവാക്കിയുള്ള കോസ്റ്റ്യൂം ധരിച്ചാണ് നടി പിന്നീട് സോഷ്യൽ മീഡിയയിലൂടെ രംഗത്ത് വന്നത്. ബാക്ക് ഓപ്പൺ രീതിയിലുള്ള വസ്ത്രം ധരിച്ച ചിത്രങ്ങളായിരുന്നു നടി പ്രതികരണമെന്നോണം പുറത്ത് വിട്ടത്. “എന്നോട് ശരീരം മറക്കണമെന്ന് പറഞ്ഞുവെന്നും ഞാന്‍ എന്റെ സ്‌റ്റൈലില്‍ അത് ചെയ്തു.” എന്നും കുറിച്ചുകൊണ്ടാണ് ഉര്‍ഫി തൻ്റെ പുത്തൻ ചിത്രങ്ങൾ പങ്കുവച്ചത്. തലയിൽ തട്ടവുമിട്ട് ബോൾഡ് ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടത്. നിരവധി ലൈക്കുകളും കമ്മന്റുകളുമാണ് ചിത്രത്തിന് താഴെയായി എത്തിയിരിയ്ക്കുന്നത്. ഒപ്പം തന്നെ ഉർഫിയ്ക്ക് ആശംസകളും അറിയിക്കുന്നുണ്ട് ആരാധകർ.