മോൻസൺ മാവുങ്കലും നടൻ ബാലയും തമ്മിൽ എന്താണ് ബന്ധം ? അറസ്റ്റിൽ ഇടപ്പെട്ടത് എന്തിന് വേണ്ടി!

വളരെ മനോഹരമായ ഒരു പുരാവസ്തു മ്യൂസിയത്തെ അക്ഷരാർത്ഥത്തിൽ അനുസ്മരിപ്പിക്കുന്ന വീടും അതെ പോലെ തന്നെ വീടിന്റെ മുൻ വശത്ത് നിറയെ കാറുകളും. രാഷ്ട്രീയത്തിലും പോലീസിലും ശക്തമായ ബന്ധം. പുരാവസ്തുക്കളെ ഒരു വലിയ മറയാക്കി കൊണ്ട്…

Monsons-museum-Bala

വളരെ മനോഹരമായ ഒരു പുരാവസ്തു മ്യൂസിയത്തെ അക്ഷരാർത്ഥത്തിൽ അനുസ്മരിപ്പിക്കുന്ന വീടും അതെ പോലെ തന്നെ വീടിന്റെ മുൻ വശത്ത് നിറയെ കാറുകളും. രാഷ്ട്രീയത്തിലും പോലീസിലും ശക്തമായ ബന്ധം. പുരാവസ്തുക്കളെ ഒരു വലിയ മറയാക്കി കൊണ്ട് നടത്തിയ തട്ടിപ്പ് കേസിൽ അറസ്റ്റിലായ മോൻസൺ മാവുങ്കലിന്റെ കഥകൾ മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്.അത് കൊണ്ട് തന്നെ ഇപ്പോളിതാ മോൻസൺ മാവുങ്കലിനെതിരെയായി ഉയർന്നിരിക്കുന്ന പരാതി പിൻവലിക്കണമെന്ന് അവശ്യപ്പെട്ടു കൊണ്ട് പ്രമുഖ നടൻ ബാല രംഗത്ത് വന്നിരിക്കുകയാണ്.

Monson-Mavunkal2
Monson-Mavunkal2

അതെ പോലെ മോൻസന്റെ വിശ്വസ്ത ഡ്രൈവറായിരുന്ന അജിത്തുമായുള്ള ബാലയുടെ ഫോൺ സംഭാഷണം പുറത്ത് വന്നിരിക്കുകയാണ്.പക്ഷെ എന്നാൽ  അജിത്തും മോന്‍സണും തമ്മിലുള്ള പ്രശ്നം പരിഹരിക്കാനാണ് ബാല ഇടപ്പെട്ടത്.അജിത്ത് മോൻസനെതിരെ വളരെ ശക്തമായി തന്നെ പരാതി നൽകിയിരുന്നു.ബാല അവശ്യപ്പെട്ടത് ഈ കേസ് പിൻവലിക്കണമെന്നാണ്. അതെ പോലെ വളരെ പ്രധാനമായും ഫോണ്‍ സംഭാഷണത്തില്‍ മോൻസൺ തന്നെ ക്രൂരമായി മർദിച്ചിട്ടുണ്ടെന്ന് അജിത്ത് പറയുന്നത് വളരെ വ്യക്തമായി മനസ്സിലാക്കാവുന്നതാണ്.

Monsons museum01
Monsons museum01

അജിത്ത് നടൻ ബാലയോട് പറയുന്നത് എന്തെന്നാൽ നീണ്ട പത്ത് വർഷം ഒരേ പണിയെടുത്തതിന്റെ പ്രതിഫലമായി നൽകിയ ബോണസാണ് ഈ കള്ളക്കേസ് എന്നാണ്.അതെ പോലെ തന്നെ നടൻ ബാലയുടെ വിവാഹത്തിലും മോൻസണ്‍ പങ്കെടുത്തിരുന്നു.ബാല പ്രതികരിച്ചത് ഫോൺ സംഭാഷണം പുറത്ത് വന്നതിന് ശേഷമാണ്.ഒരു അയൽക്കാരൻ എന്ന നിലയിലുള്ള  ബന്ധം മാത്രമേ തനിക്ക് മോൻസണുമായി ഉള്ളൂവെന്നാണ് ബാല പറയുന്നത്.സമാധാനത്തോടെയും സന്തോഷത്തോടെയും ജീവിക്കാൻ കുറെ പേർ സമ്മതിക്കിലെന്നും അതെ പോലെ ഫോണിൽ ഓരോ നിമിഷം ഇടവിട്ടു കോളുകൾ വന്നു കൊണ്ടിരിക്കുകയാണെന്നും ഒരു പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിൽ നടൻ വ്യക്തമാക്കി.