‘ചേട്ടൻ ഏത് ടൈപ്പ് മെത്തയാ യൂസ് ചെയ്യുന്നത്’; ചൊറിയാൻ വന്നവനെ കണ്ടം വഴി ഓടിച്ച് പ്രിയനടൻ !

മലയാളികളുടെ പ്രിയപ്പെട്ട നടനും നിർമ്മാതാവുമെല്ലാമാണ് വിജയ് ബാബു. നിരവധി ഹിറ്റ് ചലച്ചിത്രങ്ങൾ അണിയിച്ചൊരുക്കിയ താരം മികച്ച ഒരു നടനും കൂടിയാണ്. അഭിനയത്തിനൊപ്പം തന്നെ തന്റെ ചിന്തകളും മറ്റും സമൂഹമാധ്യമങ്ങളിലൂടെ താരം പങ്കുവയ്ക്കാറുണ്ട്. ഇന്നിപ്പോൾ അത്തരത്തിൽ…

മലയാളികളുടെ പ്രിയപ്പെട്ട നടനും നിർമ്മാതാവുമെല്ലാമാണ് വിജയ് ബാബു. നിരവധി ഹിറ്റ് ചലച്ചിത്രങ്ങൾ അണിയിച്ചൊരുക്കിയ താരം മികച്ച ഒരു നടനും കൂടിയാണ്. അഭിനയത്തിനൊപ്പം തന്നെ തന്റെ ചിന്തകളും മറ്റും സമൂഹമാധ്യമങ്ങളിലൂടെ താരം പങ്കുവയ്ക്കാറുണ്ട്. ഇന്നിപ്പോൾ അത്തരത്തിൽ താരം തന്റെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിയ്ക്കുന്ന ഒരു പോസ്റ്റ് ആണ് വൈറൽ ആയിരിയ്ക്കുന്നത്. ഇന്ന് നടന്ന ഹർത്താലിനെ കുറിച്ചാണ് താരം തന്റെ പ്പൊസ്റ്റിലൂടെ പറയുന്നത്.“നാളെ നടത്തുന്ന ഈ ഹർത്താലിന് പിന്നിലെ യുക്തി എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല (ആരൊക്കെ ആഹ്വാനം ചെയ്താലും). ഹർത്താലുകളേക്കാൾ വലിയ തോതിൽ നമ്മൾ ഡബിൾ & ട്രിപ്പിൾ ലോക്ക്ഡൗണുകളിലൂടെ കടന്നുപോയികൊണ്ടിരിയ്ക്കുന്ന ഈ ഒരു സാഹചര്യത്തിൽ !!പരിഹാസ്യമായ ഒരു വാക്കല്ല !! അക്ഷരാർത്ഥത്തിൽ ഭ്രാന്ത്. ദൈവം രക്ഷിക്കൂ.” ഇങ്ങനെയായിരുന്നു വിജയ് ബാബുവിന്റെ പോസ്റ്റ്. ഈ പോസ്റ്റിനു താഴെയായി എത്തിയ കമന്റ് ആണ് വൈറൽ ആയിരിയ്ക്കുന്നത്.“പട്ടുമെത്തയിൽ കിടക്കുന്ന നിനക്ക് എങ്ങനെ മനസിലാകാനാ ?” എന്നായിരുന്നു ഒരു ആരാധകന്റെ കമന്റ്. എന്നാൽ ഈ കമന്റിന് തക്കതായ മറുപടി തന്നെയാണ് വിജയ് നല്കിയിരിയ്ക്കുന്നത്. “ചേട്ടൻ ഏത് ടൈപ്പ് മെത്തയാ യൂസ് ചെയ്യുന്നത്. ഞാനും അത് വാങ്ങാം. പിന്നെ ഇതൊക്കെ മനസിലാക്കാൻ ബേസിക് വിവരം മതി. മെത്ത ഏതായാലും കുഴപ്പമില്ല സഹോദര.” നിരവധി പേരാണ് ഇപ്പോൾ വിജയിയെ അനുകൂലിച്ചും പ്രതികൂലിച്ചും എത്തിയിരിയ്ക്കുന്നത്.