ജനനവും മര,ണവും വിവാഹവും എല്ലാം ഒരു നിയോഗം മാത്രമാണ്

പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ താരമാണ് ഉർവശി. വർഷങ്ങൾ കൊണ്ട് അഭിനയത്തിൽ സജീവമായ താരം നിരവധി ചിത്രങ്ങളിൽ ആണ് ഇതിനോടകംഅഭിനയിച്ചത്. മലയാളത്തിൽ മാത്രമല്ല, തമിഴിലും തെലുങ്കിലും എല്ലാം തിളങ്ങി നില്ക്കാൻ താരത്തിന് കഴിഞ്ഞു. ഒരു കാലത്ത്…

പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ താരമാണ് ഉർവശി. വർഷങ്ങൾ കൊണ്ട് അഭിനയത്തിൽ സജീവമായ താരം നിരവധി ചിത്രങ്ങളിൽ ആണ് ഇതിനോടകംഅഭിനയിച്ചത്. മലയാളത്തിൽ മാത്രമല്ല, തമിഴിലും തെലുങ്കിലും എല്ലാം തിളങ്ങി നില്ക്കാൻ താരത്തിന് കഴിഞ്ഞു. ഒരു കാലത്ത് മലയാള സിനിമയിൽ വളരെ തിരക്കേറിയ നടിയായിരുന്നു ഉർവശി. സൂപ്പർസ്റ്റാറുകളെ പോലെ ഒരു ലൊക്കേഷനിൽ നിന്ന് മറ്റൊരു സിനിമയുടെ ലൊക്കേഷനിലേക്കുള്ള ഓട്ടം ആയിരുന്നു ഉർവ്വശിയുടേത്. അഭിനയിക്കുന്ന കഥാപാത്രങ്ങളെ ഒക്കെ അതിന്റെ പൂർണ്ണതയിൽ എത്തിക്കാൻ ഉർവശിയോളം കഴിവുള്ള മറ്റൊരു നടി മലയാളത്തിൽ വേറെ ഇല്ല എന്ന് തന്നെ പറയാം. അത്രയരെ മികച്ച രീതിയിൽ ആണ് ഉർവശി ഓരോ കഥാപാത്രങ്ങളും അവതരിപ്പിച്ചത്.

എന്നാൽ സിനിമയിൽ വിജയം മാത്രം കൈവരിച്ച ഉർവശിയുടെ വ്യക്തിജീവിതം അത്ര വിജയകരമായിരുന്നില്ല. നടൻ മനോജ് കെ ജയനെ പ്രണയിച്ച് വിവാഹം കഴിച്ച ഉർവശി വിവാഹശേഷം കുറച്ച് നാളുകൾ സിനിമയിൽ നിന്ന് വിട്ട് നിന്നിരുന്നു. എന്നാൽ ഇരുവരും തമ്മിൽ വിവാഹമോചനം നേടിയതിന് ശേഷമാണു ഉർവശി വീണ്ടും സിനിമയിലേക്ക് തന്റെ തിരിച്ച് വരവ് നടത്തുന്നത്. തിരിച്ചു വരവിൽ മിക്ക നടികൾക്കും ലഭിക്കുന്നത് ‘അമ്മ വേഷങ്ങൾ മാത്രമാണ്. ‘അമ്മ വേഷങ്ങളിൽ മറ്റു നടികൾ ചുരുങ്ങി പോകുമ്പോൾ ഉർവശി അപ്പോഴും അവരിൽ നിന്ന് വ്യത്യസ്ത ആയിരുന്നു. പ്രാധാന്യമുള്ള കഥാപാത്രങ്ങൾ മാത്രമാണ് ഉർവശി ചെയ്തുകൊണ്ടിരുന്നത്. അത് കൊണ്ട് തന്നെ ഇന്നും മികച്ച കഥാപാത്രങ്ങൾ ആണ് താരം ചെയ്യുന്നത്.

ഇപ്പോഴിതാ ഉർവശി തന്റെ വിവാഹത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ജനനവും മ,രണവും വിവാഹവുമെല്ലാം ഒരു നിയോഗം ആണെന്ന് വിശ്വസിക്കുന്ന ആൾ ആണ് ഞാൻ. ശിവപ്രസാദിന്റെ എനിക്ക് വർഷങ്ങൾ കൊണ്ട് അറിയാവുന്ന ആൾ ആണ്. എന്നിട്ടും വിവാഹം കഴിക്കാൻ എന്താണ് വൈകിയത് എന്ന് ചോദിച്ചാൽ അതിനു അതിന്റേതായ സമയം ഉണ്ട് എന്നാണ് എനിക്ക് പറയാനുള്ളത്. ഞങ്ങൾ തമ്മിൽ വിവാഹം കഴിക്കണം എന്ന് ദൈവ നിശ്ചയം ആയിരിക്കും. അത് കൊണ്ടായിരിക്കാം അദ്ദേഹം ഇത്ര നാളും വിവാഹം കഴിക്കാതിരുന്നത്. സിനിമയെ ഏറെ ഇഷ്ട്ടപ്പെടുന്ന ആൾ ആണ് ശിവപ്രസാദ്. എന്റെ ഷൂട്ടിങ് കാര്യങ്ങൾ ഒക്കെ എന്നേക്കാൾ നന്നായി ചെയ്യുന്നത് ശിവപ്രസാദ് ആന്നെനും എല്ലാം ദൈവത്തിന്റെ നിയോഗം ആണെന്നുമാണ് ഉർവശി പറയുന്നത്.