പോലീസ് വേഷത്തില്‍ ഉര്‍വശി എത്തുന്നു… നായകന്‍ സൗബിന്‍

ഒരിടവേളക്ക് ശേഷം ഉര്‍വശി കേന്ദ്ര കഥാപാത്രമായി മലയാളത്തില്‍ തിരിച്ചെത്തുകയാണ്. തിരിച്ചെത്തുന്നു എന്ന വാര്‍ത്തയിലുപരി താരം കൈകാര്യം ചെയ്യുന്ന കഥാപാത്രമാണ് ശ്രദ്ധേയം. ഒരു പൊലീസുകാരന്റെ ദുരൂഹ സാഹചര്യത്തിലുള്ള മരണവും അതുമായി ബന്ധപ്പെട്ട സംഭവങ്ങളും പ്രമേയമാക്കുന്ന ചിത്രത്തില്‍…

ഒരിടവേളക്ക് ശേഷം ഉര്‍വശി കേന്ദ്ര കഥാപാത്രമായി മലയാളത്തില്‍ തിരിച്ചെത്തുകയാണ്. തിരിച്ചെത്തുന്നു എന്ന വാര്‍ത്തയിലുപരി താരം കൈകാര്യം ചെയ്യുന്ന കഥാപാത്രമാണ് ശ്രദ്ധേയം. ഒരു പൊലീസുകാരന്റെ ദുരൂഹ സാഹചര്യത്തിലുള്ള മരണവും അതുമായി ബന്ധപ്പെട്ട സംഭവങ്ങളും പ്രമേയമാക്കുന്ന ചിത്രത്തില്‍ ഒരു പോലീസുകാരിയുടെ വേഷത്തിലാണ് താരം എത്തുന്നത്. സൗബിന്‍ ഷാഹിറും സിനിമയില്‍ നായകനായി എത്തുന്നു. ചിത്രത്തില്‍ ഉര്‍വശി പൊലീസ് വേഷത്തിലാകും എത്തുകയെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. നവാഗതയായ രമ്യ അരവിന്ദാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

അഞ്ജലി മേനോന്‍, ശ്യാമപ്രസാദ് എന്നിവരുടെ സഹസംവിധായകയായാണ് രമ്യ അരവിന്ദ് സിനിമയിലേക്ക് എത്തിയത്. അഞ്ജലി മേനോന്റെ ബാംഗ്ലൂര്‍ ഡേയ്‌സ്, ശ്യാമപ്രസാദിന്റെ അരികെ, ഋതു, ഇംഗ്ലീഷ്, ആര്‍ട്ടിസ്റ്റ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് പിന്നില്‍ രമ്യ പ്രവര്‍ത്തിച്ചിട്ടുണ്ട്. ‘ഒരു പോലീസുകാരന്റെ മരണം’ ചിത്രത്തിന്റെ മറ്റ് അണിയറ പ്രവര്‍ത്തനങ്ങള്‍ പ്രാഥമികഘട്ടത്തിലാണ്. ഒരിടവേളക്ക് ശേഷം ഉര്‍വശി കേന്ദ്ര കഥാപാത്രമായി എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. വൈശാഖ് സിനിമാസിന്റെയും, റയല്‍ ക്രിയേഷന്‍സിന്റെയും ബാനറില്‍ വൈശാഖ് രാജന്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. ബിനു പപ്പു, കോട്ടയം രമേഷ്, തെസ്‌നി ഖാന്‍, മുത്തുമണി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ഡിക്സണ്‍ പൊടുത്താസാണ് ചിത്രത്തിന്റെ നിര്‍മ്മാണം.