തെറികള്‍ സിനിമയില്‍ ഉപയോഗിക്കുന്നതില്‍ എന്താണ് തെറ്റ്..? ഇഷ്ടമില്ലാത്തവര്‍ കാണാതിരിക്കൂ!… – ദിലീഷ് പോത്തന്‍

തൊട്ടതെല്ലാം പൊന്നാക്കി മാറ്റിയ സംവിധായകനാണ് ദിലീഷ് പോത്തന്‍. സംവിധായകന്‍, സഹസംവിധായകന്‍, നടന്‍ എന്നീ മേഖലകളില്‍ എല്ലാം അദ്ദേഹം കഴിവ് തെളിയിച്ചിട്ടുണ്ട്. ഈ അടുത്ത് ഒ.ടി.ടി പ്ലാറ്റ്‌ഫോമിലൂടെ റിലീസായ ചുരുളി എന്ന ചിത്രത്തിലെ അസഭ്യ വാക്കുകള്‍…

തൊട്ടതെല്ലാം പൊന്നാക്കി മാറ്റിയ സംവിധായകനാണ് ദിലീഷ് പോത്തന്‍. സംവിധായകന്‍, സഹസംവിധായകന്‍, നടന്‍ എന്നീ മേഖലകളില്‍ എല്ലാം അദ്ദേഹം കഴിവ് തെളിയിച്ചിട്ടുണ്ട്. ഈ അടുത്ത് ഒ.ടി.ടി പ്ലാറ്റ്‌ഫോമിലൂടെ റിലീസായ ചുരുളി എന്ന ചിത്രത്തിലെ അസഭ്യ വാക്കുകള്‍ വളരെയേറെ ചര്‍ച്ചയായിരുന്നു. അതുപോലെ വിവാദങ്ങള്‍ സൃഷ്ടിച്ച മറ്റൊരു സിനിമയായിരുന്നു ജോജി. ഫഹദ് ഫാസിലിനെ നായകനാക്കി ദിലീഷ് പോത്തന്‍ അന്ന് ആ സിനിമ ഇറക്കിയപ്പോള്‍ അതിലെ അസഭ്യവാക്കുകളെ കുറിച്ചും തര്‍ക്കമുണ്ടായിരുന്നു. ഇപ്പോഴിതാ സിനിമയില്‍ ഉപയോഗിച്ച അത്തരം ഭാഷയെ കുറിച്ച് സംവിധായകന്‍ ദിലീഷ് പോത്തന്‍ തന്നെ തുറന്നു പറഞ്ഞിരിക്കുകയാണ്. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ…

സമൂഹത്തിലുള്ള കാര്യങ്ങള്‍ തന്നെയാണിത്. ഇത്തരം വാക്കുകള്‍ സിനിമയില്‍ ഉപയോഗിക്കുന്നതില്‍ യാതൊരു തെറ്റും കാണുന്നില്ല. താത്പര്യമില്ലാത്തവര്‍ ഇത്തരം സിനിമകള്‍ കാണാതിരിക്കുക എന്നതാണ് അതിനുള്ള പരിഹാരം. സിനിമ പുറത്തിറങ്ങി ആദ്യ ദിവസം കഴിഞ്ഞാല്‍ അതേകുറിച്ചുള്ള അഭിപ്രായങ്ങള്‍ അറിയാമല്ലോ. പിന്നീടുള്ള ദിവസങ്ങളില്‍ കൃത്യമായ ധാരണയോടെയായിരിക്കും പ്രേക്ഷകര്‍ സിനിമ കാണാന്‍ ഇരിക്കുക. ഞാന്‍ ഇത്തരം സിനിമകള്‍ കാണാന്‍ ആഗ്രഹിക്കുന്നയാളാണ്. അങ്ങിനെ മാറ്റി നിര്‍ത്തേണ്ട പദങ്ങളാണ് അവയെന്ന് തോന്നുന്നില്ല. അത്തരം സിനിമകള്‍ ഉണ്ടാകണം. ഇതൊരു ശ്രമമാണ്, ദിലീഷ് പോത്തന്‍ പറയുന്നു…വില്യം ഷേക്സ്പിയറിന്റെ വിഖ്യാത നാടകം ‘മാക്ബത്തി’ല്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ജോജിയുടെ തിരക്കഥ ഒരുക്കിയത് മികച്ച പ്രതികരണമായിരുന്നു ചിത്രം നേടിയത്.