ഗദ പിടിച്ച് ഉര്‍വശി; ചാള്‍സ് എന്റര്‍പ്രൈസസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

ഉര്‍വ്വശിയും ബാലു വര്‍ഗീസും പ്രധാന വേഷങ്ങളിലെത്തുന്ന ചാള്‍സ് എന്റര്‍പ്രൈസസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍. നടന്‍ മമ്മൂട്ടിയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവെച്ചത്. ഇതൊരു കോമഡി എന്റെര്‍റ്റൈനെര്‍ വിഭാഗത്തില്‍ എത്തുന്ന…

ഉര്‍വ്വശിയും ബാലു വര്‍ഗീസും പ്രധാന വേഷങ്ങളിലെത്തുന്ന ചാള്‍സ് എന്റര്‍പ്രൈസസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍. നടന്‍ മമ്മൂട്ടിയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവെച്ചത്. ഇതൊരു കോമഡി എന്റെര്‍റ്റൈനെര്‍ വിഭാഗത്തില്‍ എത്തുന്ന ചിത്രമാണെന്നാണ് പോസ്റ്ററില്‍ നിന്ന് വ്യക്തമാകുന്നത്. സുഭാഷ് ലളിത സുബ്രഹ്‌മണ്യനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ ഗുരു സോമസുന്ദരവും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.

ജോയ് മ്യൂസിക്കിന്റെയും ഐറിസ് സ്റ്റുഡിയോസിന്റെയും ബാനറില്‍ ഡോ അജിത് ജോയ്, അച്ചു വിജയന്‍ എന്നിവര്‍ ചേര്‍ന്നാണ് ചാള്‍സ് എന്റര്‍പ്രൈസസ് നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സംവിധായകനായ സുഭാഷ് ലളിത സുബ്രഹ്‌മണ്യന്‍ തന്നെയാണ്. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് സ്വരൂപ് ഫിലിപ്പാണ്. ചിത്രത്തിന്റെ സഹ നിര്‍മ്മാതാവ് പ്രദീപ് മേനോനും സംഗീത സംവിധാനം നിര്‍വഹിക്കുന്നത് സുബ്രഹ്‌മണ്യന്‍ കെവിയുമാണ്. കല സംവിധാനം നിര്‍വഹിക്കുന്നത് മനു ജഗദ്.