പത്തു ഭാഷകളിലായി എത്തുന്ന സൂര്യ ചിത്രം; മോഷന്‍ പോസ്റ്റര്‍ പുറത്ത്

പത്തു ഭാഷകളിലായി എത്തുന്ന സൂര്യ ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തുവന്നു. സൂര്യയുടെ ഏവരും കാത്തിരിക്കുന്ന 42ാമത്തെ ചിത്രം 3 ഡി ആയിരിക്കും. ചിത്രത്തിന് ഇതുവരെ പേര് നല്‍കിയിട്ടില്ല. ചിത്രത്തില്‍ സൂര്യയോടൊപ്പം ദിഷ പട്ടാണിയും പ്രധാന…

പത്തു ഭാഷകളിലായി എത്തുന്ന സൂര്യ ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തുവന്നു. സൂര്യയുടെ ഏവരും കാത്തിരിക്കുന്ന 42ാമത്തെ ചിത്രം 3 ഡി ആയിരിക്കും. ചിത്രത്തിന് ഇതുവരെ പേര് നല്‍കിയിട്ടില്ല.

ചിത്രത്തില്‍ സൂര്യയോടൊപ്പം ദിഷ പട്ടാണിയും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ചിത്രം സംവിധാനം ചെയ്യുന്നത് ശിവയാണ്. സ്റ്റുഡിയോ ഗ്രീനിന്റെയും യുവി ക്രീയേഷന്‌സിന്റെയും ബാനറില്‍ കെഇ ജ്ഞാനവേല്‍രാജയും വംശി, പ്രമോദ് എന്നിവരും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ് സൂര്യ 42.

രജനീകാന്തിന്റെ അണ്ണാത്തെ എന്ന ചിത്രത്തിന് ശേഷം ശിവ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. രണ്ട് വര്‍ഷം മുന്‍പേ ചിത്രീകരണം നടക്കേണ്ടിയിരുന്ന ചിത്രം അണ്ണാത്തെയുടെ ഷൂട്ടിങിനെ തുടര്‍ന്ന് നീണ്ട് പോകുകയായിരുന്നു. ശിവയുടെ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ കഴിഞ്ഞ് സൂര്യയുടെ വണങ്കാന്‍ പൂര്‍ത്തിയാക്കും. 2023 തുടക്കത്തില്‍ സുധ കൊങ്കര സംവിധാനം ചെയ്യുന്ന ചിത്രത്തിലും സൂര്യ ഭാഗമാവും. സൂരറൈ പോട്രിന്റെ ഹിന്ദി റീമേക്കില്‍ അതിഥി താരമായും സൂര്യ എത്തുന്നുണ്ട്.