ധനുഷും സായ് പല്ലവിയും പ്രധാന വേഷത്തിലെത്തിയ മാരിയിലെ റൗഡി ബേബി ഗാനം വന്‍ ഹിറ്റായിരുന്നു. നിരവധി പേരാണ് ഗാനത്തിന് ചുവടുകളുമായെത്തിയത്. യുഎസിലെ നോര്‍ത്ത് കരോലിനയിലേക്കും ഇതു വ്യാപിച്ചു.
സീന്‍ ടെനെഡിന് എന്നയാളാണ് റൗഡി ബേബിക്ക് ചുവടുവെച്ചത്. ‘എന്റെ തമിഴ് അയല്‍വാസികള്‍ പാട്ടിടുമ്പോള്‍’- എന്ന അടിക്കുറിപ്പോടെയാണ് ഇന്‍സ്റ്റഗ്രാം റീല്‍ തുടങ്ങുന്നത്. പിന്നാലെ ചെവിയിലിരുന്ന ഇയര്‍ ബട്സ് മാറ്റി നല്ല തകര്‍പ്പന്‍ ഡാന്‍സാണ് ടെനേഡിന്‍ കളിച്ചിരിക്കുന്നത്.
റൗഡി ബേബിയില്‍ ധനുഷ് കളിച്ചിരിക്കുന്ന സ്റ്റെപ്പുകളാണ് ടെനേഡിന്‍ തന്റേതായ രീതിയില്‍ പുനരാവിഷ്കരിച്ചിരിക്കുന്നത്. എന്തായാലും വിഡിയോ ഇതിനോടകം വൈറലായിക്കഴിഞ്ഞിരിക്കുകയാണ്
View this post on Instagram
വീഡിയോയ്ക്ക് 300,000-ലധികം ലൈക്കുകളും മൂന്ന് മില്യണിലധികം കാഴ്ചക്കാരുമാണ്. ‘ഇത് കൊള്ളാം!” ഒരു ഇന്‍സ്റ്റാഗ്രാം ഉപയോക്താവ് കുറിച്ചു ”മറ്റൊരു ധനുഷ് ആരാധകനെ കണ്ടെത്തി. മികച്ച വീഡിയോ,” മറ്റൊരാള്‍ അഭിപ്രായപ്പെട്ടു.