ആഭരണങ്ങൾക്ക് പിന്നിലെ രഹസ്യം അതൊക്കെയാണ്, തുറന്ന് പറഞ്ഞു ഉത്തര!

കുറച്ച് ദിവസങ്ങൾക്ക് മുന്പാണ് നർത്തകിയും അഭിനേത്രിയും കൂടിയായ ഉത്തര ഉണ്ണിയുടെ വിവാഹം നടന്നത്. ആര്ഭാടപൂർവം നടന്ന വിവാഹത്തിൽ നിരവധി പേരാണ് പങ്കെടുത്തത്. ക്ഷേത്രത്തിൽ വെച്ച് താലികെട്ടും ഓഡിറ്റോറിയത്തിൽ വെച്ച് വിവാഹവും ആയിരുന്നു ഒരുക്കിയിരുന്നത്. ഊർമിള…

കുറച്ച് ദിവസങ്ങൾക്ക് മുന്പാണ് നർത്തകിയും അഭിനേത്രിയും കൂടിയായ ഉത്തര ഉണ്ണിയുടെ വിവാഹം നടന്നത്. ആര്ഭാടപൂർവം നടന്ന വിവാഹത്തിൽ നിരവധി പേരാണ് പങ്കെടുത്തത്. ക്ഷേത്രത്തിൽ വെച്ച് താലികെട്ടും ഓഡിറ്റോറിയത്തിൽ വെച്ച് വിവാഹവും ആയിരുന്നു ഒരുക്കിയിരുന്നത്. ഊർമിള ഉണ്ണിയുടെ മകൾ കൂടിയായ ഉത്തരയുടെ വിവാഹത്തിന് സംയുക്തയും ബിജു മേനോനും പങ്കെടുത്തതും ഏറെ ശ്രദ്ധ നേടിയിരുന്നു. ഉത്തരയുടെ വിവാഹത്തിന്റെ വസ്ത്രങ്ങളും ആഭരണങ്ങളും എല്ലാം ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ തന്റെ ആഭരങ്ങളുടെ പിന്നിലെ രഹസ്യം തുറന്ന് പറയുകയാണ് ഉത്തര.

തന്റെ വിവാഹസാരിയിൽ ഉത്തര സ്വയംവര കഥ മുഴുവൻ വരച്ചിട്ടുണ്ടായിരുന്നുവെന്നും അമ്മയുടെ ആഗ്രഹം ആയിരുന്നു അങ്ങനെ ചെയ്യണം എന്നതും എന്നും ഉത്തര പറഞ്ഞിരുന്നു. ഇപ്പോൾ തന്റെ ആഭരണങ്ങൾക്ക് പിന്നിലുള്ള രഹസ്യങ്ങളും താരം തുറന്നു പറയുകയാണ്. ആമാടക്കൂട്ടം മാല, നാഗ വംഗി (സർപ്പ വംഗി), നാഗത്തളകൾ ,നാഗപ്പടം എന്നിവയായിരുന്നു ഉത്തരയുടെ ആഭരണങ്ങളിൽ ഏറെ ശ്രദ്ധ നേടിയവ. പഴമയും പാരമ്പര്യവും ആണ് ഈ ആഭരണങ്ങൾക്ക് പിന്നിൽ ഉള്ളതെന്ന് പറയുകയാണ് ഉത്തര. തന്റെ മുത്തശ്ശി വിവാഹത്തിന് അണിഞ്ഞ ആമാടക്കൂട്ടം മാല ആണ് താനും തന്റെ വിവാഹത്തിന് അണിഞ്ഞതെന്നും തലമുറകൾ കൈമാറി ആ മാല തനിക്ക് ലഭിച്ചതാണെന്നും താരം പറഞ്ഞു.

അത് പോലെ തന്നെ മറ്റ് ആഭരണങ്ങൾക്ക് പിന്നിലും കഥകൾ ഉണ്ട്. നാഗ വംഗിയും നാഗത്തളയും അമ്മ പ്രത്യേകം പറഞ്ഞു പണിയിപ്പിച്ചതാണെന്നും കൂടാതെ അതിന്റെ ഒപ്പം അണിഞ്ഞ നാഗപ്പടം തന്റെ ഭർത്താവിന്റെ അമ്മയിൽ നിന്നും തനിക്ക് ലഭിച്ചത് ആണെന്നും ഉത്തര പറഞ്ഞു. ഭർത്താവിന്റെ അമ്മ വിവാഹത്തിന് അണിഞ്ഞ നാഗപടം ‘അമ്മ തനിക്ക് തരുകയായിരുന്നുവെന്നും ഉത്തര പറഞ്ഞു.