പുതുമുഖങ്ങള്‍ അണിനിരക്കുന്ന ആനന്ദ് മേനോന്‍ ചിത്രം ‘വാഴ’ പാക്കപ്പായി!!

സൂപ്പര്‍ ഹിറ്റ് ചിത്രം ‘ജയ ജയ ജയ ജയ ഹേ’യ്ക്ക് ശേഷം സംവിധായകന്‍ വിപിന്‍ ദാസ് തിരക്കഥയൊരുക്കുന്ന പുതിയ ചിത്രമാണ് ‘വാഴ’. ആനന്ദ് മേനോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു ബില്ല്യണ്‍ ആണ്‍കുട്ടികളുടെ ആത്മകഥ…

സൂപ്പര്‍ ഹിറ്റ് ചിത്രം ‘ജയ ജയ ജയ ജയ ഹേ’യ്ക്ക് ശേഷം സംവിധായകന്‍ വിപിന്‍ ദാസ് തിരക്കഥയൊരുക്കുന്ന പുതിയ ചിത്രമാണ് ‘വാഴ’. ആനന്ദ് മേനോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു ബില്ല്യണ്‍ ആണ്‍കുട്ടികളുടെ ആത്മകഥ എന്ന ടാഗ് ലൈനോടെയാണ് ചിത്രം എത്തുന്നത്.

പുതുമുഖങ്ങളാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്. ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായിരിക്കുകയാണ്. വിപിന്‍ ദാസ് പ്രൊഡക്ഷന്‍സ് ആന്റ് ഇമാജിന്‍ സിനിമാസിന്റെ ബാനറില്‍ വിപിന്‍ ദാസ്, ഹാരിസ് ദേശം, പി ബി അനീഷ്, ആദര്‍ശ് നാരായണ്‍ എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. ഛായാഗ്രഹണം നിര്‍വഹിക്കുന്നത് അരവിന്ദ് പുതുശ്ശേരിയാണ്. സംഗീതം ഒരുക്കുന്നത് അങ്കിത് മേനോനുമാണ്.

എഡിറ്റര്‍ കണ്ണന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ റിന്നി ദിവാകര്‍, കല ബാബു പിള്ള, മേക്കപ്പ് സുധി സുരേന്ദ്രന്‍, കോസ്റ്റ്യൂംസ് അശ്വതി ജയകുമാര്‍, സ്റ്റില്‍സ് അമല്‍ ജെയിംസ്, പരസ്യകല യെല്ലോ ടൂത്ത്‌സ്, ടൈറ്റില്‍ ഡിസൈന്‍ സാര്‍ക്കാസനം, സൗണ്ട് എം ആര്‍ രാജാകൃഷ്ണന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് അനീഷ് നന്തിപുലം, പി ആര്‍ ഒ- എ എസ് ദിനേശ് എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.