എന്നെക്കുറിച്ചുള്ള ആ വാര്‍ത്തകള്‍ വിശ്വസിക്കരുത് ! തുറന്നടിച്ച് വൈക്കം വിജയലക്ഷ്മി

ആലാപനത്തില്‍ തന്റേതായ ഒരു ശൈലികൊണ്ട് വന്ന് ആരാധകരുടെ പ്രിയപ്പെട്ട പാട്ടുകാരിയായി മാറിയ ഗായികയാണ് വൈക്കം വിജയ ലക്ഷ്മി. കാഴ്ച്ചയില്ലാത്ത ലോകത്ത് നിന്നും തന്റെ പാട്ടിലൂടെ ആരാധകര്‍ക്ക് വെളിച്ചം വീശിയ കലാകാരിയാണ് ഇവര്‍. കഴിഞ്ഞ കുറച്ച്…

ആലാപനത്തില്‍ തന്റേതായ ഒരു ശൈലികൊണ്ട് വന്ന് ആരാധകരുടെ പ്രിയപ്പെട്ട പാട്ടുകാരിയായി മാറിയ ഗായികയാണ് വൈക്കം വിജയ ലക്ഷ്മി. കാഴ്ച്ചയില്ലാത്ത ലോകത്ത് നിന്നും തന്റെ പാട്ടിലൂടെ ആരാധകര്‍ക്ക് വെളിച്ചം വീശിയ കലാകാരിയാണ് ഇവര്‍. കഴിഞ്ഞ കുറച്ച് ദിവസമായി താരത്തെ കുറിച്ച് നിരവധി വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയ പേജുകളില്‍ നിറയുന്നത്. അധികം വൈകാതെ തന്നെതാരത്തിന് കാഴ്ച ശക്തി തിരിച്ചുകിട്ടുമെന്നുളള സന്തോഷവാര്‍ത്ത ആണ് ഇപ്പോള്‍ ആരാധകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

ഒരു പരിപാടിയില്‍ അതിഥിയായി എത്തിയപ്പോള്‍ താരത്തിന് കാഴ്ച തിരികെ ലഭിക്കാന്‍ സാധ്യത ഉണ്ടെന്ന വിവരം വൈക്കം വിജയലക്ഷ്മിയുടെ പിതാവ് തന്നെയാണ് വെളിപ്പെടുത്തിയത്. ഇത് ആരാധകര്‍ക്കും ഏറെ സന്തോഷം നല്‍കിയ വാര്‍ത്തയായിരുന്നു. എന്നാല്‍ ഇതിന് ശേഷമാണ് വിജയ ലക്ഷ്മിക്ക് കാഴ്ച തിരിച്ചു കിട്ടി എന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിച്ചത്. ഇപ്പോഴിതാ ഇത്തരം വാര്‍ത്തകള്‍ക്കെതിരെ പ്രതികരിച്ച് താരം തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്. തനിക്ക് കാഴ്ച്ച തിരിച്ചു കിട്ടി എന്ന തരത്തില്‍ പ്രചരിച്ച വാര്‍ത്തകള്‍ വ്യാജമാണെന്നാണ് താരം ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ…

ഒരു യൂട്യൂബ് ചാനലില്‍ എന്നെ കുറിച്ച് ഒരു വാര്‍ത്ത കണ്ടിട്ട് നിരവധി പേരാണ് എന്നെ വിളിച്ചത്. വിജയലക്ഷ്മിക് കാഴ്ച തിരിച്ചു ലഭിച്ചു എന്നായിരുന്നു ആ ചാനലില്‍ വന്ന വാര്‍ത്ത. എന്നാല്‍ ഇത് തീര്‍ത്തും തെറ്റായ വാര്‍ത്ത ആണ്. എനിക്ക് കാഴ്ച ശക്തി തിരികെ ലഭിച്ചു എന്ന് ഞാന്‍ എവിടെയും പറഞ്ഞിട്ടില്ല. ചെറിയ വെളിച്ചം ഒക്കെ മനസ്സിലാകാറുണ്ട് എന്ന് മാത്രമാണ് ഞാന്‍ പറഞ്ഞത്. അത് തെറ്റിദ്ധരിച്ചാണ് ആരോ അങ്ങനത്തെ വാര്‍ത്തകള്‍ നല്‍കിയിരിക്കുന്നത്. ഇപ്പോള്‍ ചികിത്സ നടന്നുകൊണ്ടിരിക്കുകയാണെന്നും അടുത്ത വര്‍ഷം ചികിത്സയ്ക്ക് വേണ്ടി വിദേശത്തേക്ക് പോകുന്നുണ്ടെന്നും ചികിത്സ കഴിയുമ്പോഴേക്കും കാഴ്ച തിരികെ ലഭിക്കും എന്ന വിശ്വാസത്തില്‍ ആണ് ഇപ്പോള്‍ താന്‍ കഴിയുന്നത് എന്നും വിജയലക്ഷ്മി പറഞ്ഞു.