‘ടർബോ’ സിനിമയിൽ 76 പരുക്കുകൾ!  സോറി മമ്മൂക്ക എന്ന് വൈശാഖ്, എന്നാൽ എല്ലാത്തിനും തയ്യാറെന്ന് മമ്മൂട്ടി 

മധുരാജ, പോക്കിരി രാജ തുടങ്ങിയ സിനിമകൾക്ക് ശേഷം വൈശാഖ് ,മമ്മൂട്ടി കൂട്ടുകെട്ടിലെ മറ്റൊരു ചിത്രമാണ് ‘ടർബോ’, മമ്മൂട്ടി കമ്പിനി നിർമിക്കുന്ന ഈ ചിത്രത്തിന്റെ തിരകഥ ഒരുക്കിയിരിക്കുന്നത് മിഥുൻ മാനുവൽ തോമസ് ആണ്, കഴിഞ്ഞ ദിവസമായിരുന്നു …

മധുരാജ, പോക്കിരി രാജ തുടങ്ങിയ സിനിമകൾക്ക് ശേഷം വൈശാഖ് ,മമ്മൂട്ടി കൂട്ടുകെട്ടിലെ മറ്റൊരു ചിത്രമാണ് ‘ടർബോ’, മമ്മൂട്ടി കമ്പിനി നിർമിക്കുന്ന ഈ ചിത്രത്തിന്റെ തിരകഥ ഒരുക്കിയിരിക്കുന്നത് മിഥുൻ മാനുവൽ തോമസ് ആണ്, കഴിഞ്ഞ ദിവസമായിരുന്നു  ടർബോയുടെ സെക്കന്റ് ലുക്ക് പോസ്റ്ററും അണിയറപ്രവർത്തകർ  പുറത്തുവിട്ടിരുന്നത്, കുറെ നാളുകൾക്ക് ശേഷം മമ്മൂട്ടി വീണ്ടും ഒരു കോമഡി ആക്ഷൻ ചിത്രത്തിൽ അഭിനയിക്കുന്ന ഒന്നാണ് ടർബോ

ഇപ്പോൾ മമ്മൂട്ടിയെ കുറിച്ച് സംവിധായകൻ വൈശാഖ് പറഞ്ഞ കാര്യങ്ങളാണ് കൂടുതൽ ശ്രെദ്ധ ആകുന്നത്, ഈ സിനിമയിൽ അഭിനയിച്ചപ്പോൾ തനിക്ക് 76 പരുക്കുകൾ ഉണ്ടായിട്ടുണ്ടന്ന് മമ്മൂട്ടി മുൻപ് പറഞ്ഞിരുന്നു, അതിന് പിന്നാലെയാണ് ഇപ്പോൾ സംവിധയകാൻ ഇങ്ങനെ പറയുന്നത്, സോറി മമ്മൂക്ക അത്രക്ക് പുള്ളി ഈ സിനിമയിൽ കഷ്ട്ടപെട്ടിട്ടുണ്ട്, ഞാനെന്റെ സിനിമയിൽ ആരെയും ഇങ്ങനെ കഷ്ട്ടപെടുത്തിയിട്ടില്ല വൈശാഖ് പറയുന്നു

സിനിമയിൽ അഭിനയിക്കുന്നത് ഒരു ദുർഘടം പിടിച്ച പണിയാണ്, എന്നാൽ എല്ലാം സഹിക്കാൻ തയ്യാറാണെന്ന് മമ്മൂക്ക പറഞിരുന്നു, അത്രക്ക്  സിനിമയെ അദ്ദേഹം ഇഷ്ട്ടപെടുന്നുഉണ്ട്, ഇനിയും കഷ്ട്ടപെടുമെന്നാണ് അദ്ദേഹം പറയുന്നത്, അതുപോലെ അദ്ദേഹം പറയുന്നത് നീ എന്റെ പ്രായം മറന്നു പോകുന്നു എന്നാണ് , എനിക്ക് മമ്മൂക്കയുടെ പ്രായം 45 നും 55 നും ഇടയിലാണ് എന്ന് പറഞ്ഞു എങ്കിൽ നീ അങ്ങനെ വിശ്വസിച്ചോ എന്നാണ് അദ്ദേഹം പറഞ്ഞത് ,എന്റെ ഈ സിനിമയുടെ വിശ്വാസവും മമ്മൂക്ക തന്നെയാണ്   വൈശാഖ് പറയുന്നു