ആ ഒരു അവസ്ഥയിൽ പുറമെ ചിരിക്കുകയാണെങ്കിലും ഉള്ളിൽ കരയുകയായിരുന്നു, എങ്ങനെയാണ് ഞാൻ അത്  അഭിനയിച്ചത് അറിയില്ല, പ്രസീത മേനോൻ 

മിമിക്രി കലാരംഗത്തിലൂടെ മലയാള സിനിമയിൽ എത്തിയ നടിയാണ് പ്രസീത മേനോൻ, സിനിമയിലും, സീരിയലിലും ഒരുപോലെ കഴിവ് തെളിയിച്ച നടിയെ കൂടുതൽ പ്രേക്ഷകർക്ക് സുപരിചിതയാകാൻ കാരണം ബഡായി ബംഗ്ലാവ് ആണ്, ഈ ഷോയിലെ അമ്മായി എന്ന കഥാപാത്രത്തെയാണ് പ്രസീത അവതരിപ്പിച്ചത്, സിനിമ നടി എന്നതിന് പുറമെ താരം ഒരു അഭിഭാഷക കൂടിയാണ്, ഇപ്പോൾ താരം തന്റെ അച്ഛൻ ഐ സി യു വി ൽ കിടക്കുന്ന സമയത്തു പോലും കരച്ചിൽ അടക്കികൊണ്ട് അഭിനയിച്ചു എന്ന് പറയുകയാണ് ഒരു അഭിമുഖത്തിൽ

അച്ഛൻ ഐ സി യുവിൽ കിടക്കുന്ന സമയത്താണ് ബഡായി ബംഗ്ലാവിന്റെ ഒരു എപ്പിസോഡ്, എന്നാൽ ഞാൻ വരേണ്ടന്ന്  അവർ പറഞ്ഞതാണ് കുടുംബമാണ് എനിക്കെലാം, ഒരു വർക്ക് ഏറ്റെടുത്തിട്ടുണ്ടെങ്കിൽ അത് കംപ്ലീറ്റ് ആകണമെന്ന് എന്റെ അച്ഛൻ തന്നെ എന്നോട് പറഞ്ഞിട്ടുണ്ട്, അന്ന് ഞാൻ ഉള്ളിൽ കരഞ്ഞു കൊണ്ട് പുറമെ ചിരിച്ചു അഭിനയിക്കുവായിരുന്നു

എങ്ങനെയാണ് ഞാൻ അതിൽ അഭിനയിച്ചത് എന്ന് എനിക്കറിയില്ല, എന്നാൽ കുറച്ചു കഴിഞ്ഞു ഹോസ്പിറ്റലിൽ നിന്നും ഫോൺ വന്നു അച്ഛനെ കുറച്ചു ഭേദമായി എന്ന് നടി പറയുന്നു, ഇപ്പോൾ താൻ സിനിമ സംവിധാനം ചെയ്യാൻ ഉദ്ദേശിക്കുകയാണ്, പുതിയ താരങ്ങളെ വെച്ചാണ് , നടി പറയുന്നു