വാലിബന്റെ വില്ലൻ ചമതകനോ? ചിത്രത്തിന്‍റെ കഥാസൂചന പുറത്ത്

സിനിമ പ്രേമികള്‍ ഒന്നടങ്കം  കാത്തിരിക്കുന്ന    ചിത്രമാണ്ലി ജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന മോഹന്‍ലാലിന്റെ ‘മലൈക്കോട്ടൈ വാലിബന്‍ ‘.  ചിത്രത്തിന്റെ പ്രമോഷനുകള്‍ വലിയ രീതിയില്‍  ആണ് ആരാധകർ ഏറ്റെടുക്കുന്നത് . മലയാളത്തിലെ അപ്കമിം…

സിനിമ പ്രേമികള്‍ ഒന്നടങ്കം  കാത്തിരിക്കുന്ന    ചിത്രമാണ്ലി ജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന മോഹന്‍ലാലിന്റെ ‘മലൈക്കോട്ടൈ വാലിബന്‍ ‘.  ചിത്രത്തിന്റെ പ്രമോഷനുകള്‍ വലിയ രീതിയില്‍  ആണ് ആരാധകർ ഏറ്റെടുക്കുന്നത് . മലയാളത്തിലെ അപ്കമിം ഗ് റിലീസുകളില്‍ മലൈക്കോട്ടൈ വാലിബനോളം പ്രേക്ഷകശ്രദ്ധ നേടിയിട്ടുള്ള മറ്റൊരു സിനിമ ഇല്ല എന്ന് പറയാം.  ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ മോഹന്‍ലാല്‍ ആദ്യമായി നായകനാവുന്ന ചിത്രം തന്നെയാണ്ഈ  വാലിബന്റെ ഹൈപ്പും   . അതേസമയം  സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളിലും അല്ലാതെയുമൊക്കെ  സിനിമാപ്രേമികളുടെ ചര്‍ച്ചകളില്‍ എപ്പോഴും ആക്റ്റീവ് ആയി നില്‍ക്കുന്ന വാലിബന്റെ  പ്രമേയത്തെ സംബന്ധിച്ച സൂചനകളൊന്നും അണിയറക്കാര്‍ ഇതുവരെയും  പുറത്തുവിട്ടിട്ടില്ല. എന്നാൽ  ഫാന്‍ തിയറികള്‍ക്ക് യാതൊരു കുറവുമില്ല.  കയ്യും കണക്കുമില്ലാതെ അനവധി ഫാൻ തിയറികളാണ് സോഷ്യൽ മീഡിയയിൽ  എത്തുന്നത് .  ഇപ്പോഴിതാ ഒരു ടിക്കറ്റ് ബുക്കിം ഗ് പ്ലാറ്റ്ഫോമില്‍ വന്ന ചിത്രത്തിന്‍റെ കഥാസം ഗ്രഹം സിനിമാപ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയായി മാറിയിട്ടുണ്ട്.

യുഎഇയിലെ ടിക്കറ്റ് ബുക്കിം ഗ് ആപ്പ് ആയ വോക്സ് സിനിമാസിന്‍റെ വെബ് സൈറ്റിലാണ് മലൈക്കോട്ടൈവാലിബന്റെ  കഥാസം ഗ്രഹം ഇപ്പോൾ  ഇടംപിടിച്ചിരിക്കുന്നത്. ഇതനുസരിച്ച്  കാലത്തെയും സമയത്തെയുമൊക്കെ  മറികടക്കുന്ന യോദ്ധാവായാണ് മോഹന്‍ലാൽ അവതരിപ്പിക്കുന്ന വാലിബൻ എന്ന  നായകകഥാപാത്രം. മറ്റ് ചില കഥാപാത്രങ്ങളുടെ പേരുകളും ബുക്കിംഗ് സൈറ്റിൽ കാണിക്കുന്നുണ്ട്.   ചിന്നപ്പൈയന്‍, അയ്യനാര്‍, രംഗപട്ടണം രംഗറാണി, ചമതകന്‍ എന്നിങ്ങനെയാണ് കഥാപാത്രങ്ങളുടെ പേരുകൾ . മലൈക്കോട്ടൈ വാലിബന്‍ എന്നത് പോലെത്തന്നെ   വ്യത്യസ്തതയുള്ള പേരുകളാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളുടേതു൦ എന്നും   കഥാസം ഗ്രഹത്തില്‍ നിന്ന് വ്യക്തമാണ് . ചിത്രത്തിലെ  വില്ലന്‍ കഥാപാത്രമാണ് ചമതകന്‍. വാലിബന്റെ  കഥാസം ഗ്രഹത്തിന്‍റെ സ്ക്രീന്‍ ഷോട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. അതേസമയം  ആഗോള തലത്തില്‍ വമ്പന്‍ റിലീസുമായാണ് മോഹന്‍ലാല്‍ നായകനായ  മലൈക്കോട്ടൈ വാലിബന്‍ എത്തുന്നത്.

യൂറോപ്പ് അടക്കമുള്ള മാര്‍ക്കറ്റുകളില്‍ ആണ് വാലിബനെത്തുന്നത്.  ഒരു മലയാള സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ ഓവര്‍സീസ് റിലീസ് കൂടിയായി ഇത് മാറും. ആദ്യത്തെ ആഴ്ച തന്നെ ചിത്രം  175ല്‍ കൂടുതല്‍ സ്‌ക്രീനുകളില്‍ ആണ് വിദേശരാജ്യങ്ങളിൽ    പ്രദര്‍ശിപ്പിക്കുന്നത്.  മലയാള സിനിമയുടെ ഏറ്റവും വലിയ ഓവർസീസ് വിതരണക്കാരായ ആർ എഫ് ടി ഫിലിംസ് ആണ് ചിത്രം യൂറോപ്പിലും യുകെയിലും പ്രദർശനത്തിന് എത്തിക്കുന്നത്. ഇത്തവണ മലൈക്കോട്ടൈ വാലിബന് വേണ്ടി മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഓവർസീസ് റിലീസിനാണ് ആർ എഫ് ടി ഫിലിംസ് ഒരുങ്ങുന്നത്. 35 ഓളം വരുന്ന യൂറോപ്യൻ രാജ്യങ്ങളിലാണ് മലൈക്കോട്ടൈ വാലിബൻ റിലീസിന് എത്തിക്കുന്നത്. ഇത് ആദ്യമായാണ് ഒരു മലയാള സിനിമയ്ക്ക് ഇത്രയധികം  യൂറോപ്യൻ രാജ്യങ്ങളിൽ പ്രദർശനാനുമതി ലഭിക്കുന്നത് . ഇന്ത്യക്ക് പുറത്ത് ഒരു മലയാള സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ റെക്കോർഡ് സ്ക്രീൻ കൗണ്ടും ഇനി മുതൽ മലൈക്കോട്ടൈ വാലിബന്റെ പേരിലും ആർ എഫ് ടി ഫിലിംസിന്റെ പേരിലും ആയിരിക്കും.   ആദ്യമായി ഒരു മലയാള സിനിമയ്ക്ക് രണ്ടാഴ്ച മുന്നേയുള്ള പ്രീ ബുക്കിംഗ് സൗകര്യങ്ങളടക്കം യുകെയിൽ ആർ എഫ് ടി ഫിലിംസ് ഒരുക്കിയിട്ടുണ്ട്. മലൈക്കോട്ടൈ വാലിബന്റെ  റിലീസിനോട് അനുബന്ധിച്ച് യുകെയിൽ വാലിബൻ ഫെസ്റ്റിവൽ എന്ന പേരിൽ മോഹൻലാൽ ഫാൻസ്‌മീറ്റ്, ക്ലബ് നൈറ്റ് അടക്കം വിവിധ ഇനം പരിപാടികളാണ് ആർ എഫ് ടി ഫിലിംസ്  സംഘടിപ്പിച്ചിട്ടുള്ളത്.