സഹോദരപുത്രിയുടെ അപ്രതീക്ഷിത വിയോഗം, സങ്കടവാര്‍ത്ത പങ്ക് വച്ച് വനിത വിജയകുമാര്‍

വ്യക്തി ജീവിതവുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങളിലൂടെ സുപരിചിതയായ നടിയാണ് വനിതാ വിജയകുമാര്‍. ഇപ്പോള്‍ സങ്കടകരമായ ഒരു വാര്‍ത്ത പങ്കുവെച്ചുകൊണ്ട് ആണ് താരം രംഗത്തെത്തുന്നത്. വനിതയുടെ സഹോദരപുത്രി മരണപ്പെട്ട വാര്‍ത്ത പങ്ക് വച്ചാണ് താരം ഇപ്പോള്‍…

വ്യക്തി ജീവിതവുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങളിലൂടെ സുപരിചിതയായ നടിയാണ് വനിതാ വിജയകുമാര്‍. ഇപ്പോള്‍ സങ്കടകരമായ ഒരു വാര്‍ത്ത പങ്കുവെച്ചുകൊണ്ട് ആണ് താരം രംഗത്തെത്തുന്നത്. വനിതയുടെ സഹോദരപുത്രി മരണപ്പെട്ട വാര്‍ത്ത പങ്ക് വച്ചാണ് താരം ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. ഇരുപത് വയസ് മാത്രമുള്ള ഈകുട്ടിക്ക് അടുത്തിടെ ഒരു സര്‍ജറി ചെയ്തിരുന്നു. ഡല്‍ഹിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു സര്‍ജറി. അതിനെ തുടര്‍ന്ന് കാര്‍ഡിയാക് അറസ്റ്റ് ഉണ്ടാവുകയായിരുന്നു. അതാണ് മരണകാരണമെന്നാണ് വിശ്വസിക്കപ്പെടുന്നത്.


അനിത എന്നാണ് ഈ പെണ്‍കുട്ടിയുടെ പേര്. ദൈവം ഞങ്ങള്‍ക്ക് തന്ന വരദാനം ആയിരുന്നു അവള്‍ എന്നും അവളുടെ മരണവാര്‍ത്ത ഇപ്പോള്‍ ഞങ്ങളെ എല്ലാവരെയും ഒരുപോലെ ഡിപ്രഷനില്‍ ആഴ്ത്തി ഇരിക്കുകയാണ് എന്നുമാണ് വനിതാ വിജയകുമാര്‍ അനിതയുടെ ചിത്രത്തിനൊപ്പം സമൂഹമാധ്യമത്തില്‍ കുറിച്ചു.