അടുത്ത വിവാഹം എപ്പോൾ എന്ന് ആരാധകർ! അതിന് തമിഴ്‌നാടിനെ മുഴുവൻ ക്ഷണിക്കുമെന്ന് ;വനിത വിജയകുമാർ 

സിനിമയിലെ പോലെ വ്യക്തി ജീവിതത്തിലും ഒരുപാട് വിമർശനം ലഭിച്ചിട്ടുള്ള നടിയാണ് വനിത വിജയകുമാർ, ഇപ്പോൾ താരം ഇനിയൊരു വിവാഹമുണ്ടാകുമോയെന്ന ആരാധകരുടെ ചോദ്യത്തിന് വനിത നൽകിയ  പുതിയ മറുപടിയാണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്. ഇൻസ്റ്റ​ഗ്രാം…

സിനിമയിലെ പോലെ വ്യക്തി ജീവിതത്തിലും ഒരുപാട് വിമർശനം ലഭിച്ചിട്ടുള്ള നടിയാണ് വനിത വിജയകുമാർ, ഇപ്പോൾ താരം ഇനിയൊരു വിവാഹമുണ്ടാകുമോയെന്ന ആരാധകരുടെ ചോദ്യത്തിന് വനിത നൽകിയ  പുതിയ മറുപടിയാണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്. ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിലൂടെ ആരാധകരുമായി സംവദിക്കവെയാണ് വിവാഹത്തെ കുറിച്ച് വനിത സംസാരിച്ചത്. അടുത്ത വിവാഹം എപ്പോഴാണെന്ന് പറയൂ. മറക്കാതെ ഞങ്ങളെയെല്ലാം ക്ഷണിക്കണേ എന്നായിരുന്നു ആരാധകൻ  നടിയോട് ചോദിച്ചത്

അടുത്ത വിവാഹത്തിന് തമിഴ്നാടിന് മുഴുവൻ ക്ഷണമുണ്ടാകും.,പോസ്റ്ററും അടിക്കും എന്നായിരുന്നു വനിത മറുപടി പറഞ്ഞത്. വനിത ഇതിനെ മുൻപേയും നാല് വിവാഹങ്ങൾ കഴിച്ചിട്ടുണ്ട്, നാല് പങ്കാളികളിൽ നിന്നും അവർ പിന്നീട് വിവാഹമോചനവും നേടിയിരുന്നു.  2000ൽ നടൻ ആകാശിനെയാണ് താരം ആദ്യം വിവാഹം ചെയ്തത്. ശേഷം 2006ൽ വിവാഹമോചനം നേടി. ആ ബന്ധത്തിൽ ശ്രീഹ​രി എന്നൊരു മകനും ജോവിക എന്നൊരു മകളും വനിതയ്ക്കുണ്ട്.

വിവാഹമോചനത്തിനുശേഷം മകൻ ഭർത്താവ്  ആകാശിനൊപ്പവും മകൾ നടിയുടെ സംരക്ഷണതയിലുമാണ് ,പിന്നീട് 2007ൽ വ്യവസായിയായ ആനന്ദ് രാജുമായി വിവാഹം നടന്നെങ്കിലും 2012ൽ ആ ബന്ധവും വേര്പിരിയുകയായിരുന്നു. ആ ബന്ധത്തിലും വനിതയ്ക്ക് ഒരു മകളുണ്ട്. ആ കുഞ്ഞും വനിതയുടെ സംരക്ഷണയിലാണ് വളരുന്നത്. ശേഷം 2013ൽ നൃത്ത സംവിധായകനായ റോബർട്ടുമായി ജീവിതമാരംഭിച്ച വനിത 2017ലാണ് ബന്ധം ഉപേക്ഷിച്ചത്. ശേഷം 2020 ൽ പീറ്റർ പോൾ എന്ന വ്യക്തിയുമായി വനിതയുടെ വിവാഹം നടന്നെങ്കിലും മൂന്ന് മാസങ്ങൾ പിന്നിടുമ്പോഴേയ്ക്കും ആ ബന്ധവും തകരുകയായിയുന്നു. കഴിഞ്ഞ വർഷം ഏപ്രിലിലാണ് പീറ്റർമരിക്കുന്നത്