ഇതുവരെയും റിലീസ് ആകാത്ത ചില പാട്ടുകൾ അമൃത് തന്നെ കേൾപ്പിച്ചു,അപ്പോൾ മനസിൽ ഉറപ്പിച്ചു അവൻ തന്നെ മ്യൂസിക് ഡയറക്ടർ, വിനീത് ശ്രീനിവാസൻ 

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് വർഷങ്ങൾക്ക് ശേഷം, ഇപ്പോൾ ഈ ചിത്രത്തിന്റെ മ്യൂസിക് ഡയറക്ടർ ആയി അമൃത് രാമനാഥിനെ വെക്കാനുള്ള കാരണം പറയുകയാണ് ഒരു ഓൺ ലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ,…

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് വർഷങ്ങൾക്ക് ശേഷം, ഇപ്പോൾ ഈ ചിത്രത്തിന്റെ മ്യൂസിക് ഡയറക്ടർ ആയി അമൃത് രാമനാഥിനെ വെക്കാനുള്ള കാരണം പറയുകയാണ് ഒരു ഓൺ ലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ, സീനിയറായിട്ടുള്ള ഒരു മ്യൂസിക് ഡയരക്ടറെ ആണ് ആദ്യം ഈ ചിത്രത്തിനായി മ്യൂസിക് ചെയ്യാൻ നോക്കിയത്, എന്നാൽ അമൃത് മായി സംസാരിച്ചതിന് ശേഷമാണ് അവൻ മതി ഈ ചിത്രത്തിനെന്ന തീരുമാനിച്ചത്

ഇതുവരെയും താൻ സീനിയേഴ്‌സിന്റെ കൂടെ വർക്ക് ചെയ്യ്തിട്ടില്ല അതുകൊണ്ടാണ് ആദ്യം അങ്ങനെ തീരുമാനിച്ചത് എന്നാൽ അമൃതിന്റെ കാര്യം ആദ്യം തന്നോട് പറഞ്ഞത് ദിവ്യ ആയിരുന്നു, ഇതിനു മുൻപ് അവന്റെ ഇന്റിപെന്റൻസ് മ്യൂസിക് കേട്ടതുകൊണ്ടു അവനെ കാണാൻ തീരുമാനിച്ചു

അവൻ ചെയ്യ്തുവെച്ച ചില റിലീസ് ആകാത്ത ഗാനങ്ങൾ എന്നെ കേൾപ്പിച്ചു അത് കേട്ടതോടെ ഞാൻ ഉറപ്പിച്ചു വര്ഷങ്ങള്ക്ക് ശേഷം എന്ന ചിത്രത്തിൽ അമൃത് മതി മ്യൂസിക് ഡയറക്ടർ എന്ന്, ഈ ചിത്രത്തിന് യോജിച്ച ഗാനങ്ങൾ ആയിരുന്നു അവന്റെ കൈയിൽ, അവൻ ശരിക്കും ഒരു ചാൻസ് തരുമോ എന്ന ചോദിക്കാൻ വന്നതാണ് അവൻ പിന്നീട് ചിത്രത്തിന്റെ മ്യൂസിക് ഡയറക്ടർ ആയി വിനീത് പറയുന്നു