തലൈവർ തലസ്ഥാനത്ത്; ഷൂട്ടിംഗിനായി ഒക്ടോബർ മൂന്നിനെത്തും

സ്റ്റൈൽ മന്നൻ രജനികാന്ത് തലസ്ഥാനത്ത് എത്തുന്നു. പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിനായി രജനികാന്ത് ഒക്ടോബർ മൂന്നിന് എത്തുമെന്നാണ് വിവരം. പത്തുദിവസം തിരുവനതപുറത്തു ഉണ്ടാകും . ‘ജയിലറിന്റെ’ ചരിത്രവിജയത്തിനുശേഷം രജനികാന്ത് അഭിനയിക്കുന്ന ചിത്രത്തിന് ‘തലൈവർ 170’ എന്നാണ്…

സ്റ്റൈൽ മന്നൻ രജനികാന്ത് തലസ്ഥാനത്ത് എത്തുന്നു. പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിനായി രജനികാന്ത് ഒക്ടോബർ മൂന്നിന് എത്തുമെന്നാണ് വിവരം. പത്തുദിവസം തിരുവനതപുറത്തു ഉണ്ടാകും . ‘ജയിലറിന്റെ’ ചരിത്രവിജയത്തിനുശേഷം രജനികാന്ത് അഭിനയിക്കുന്ന ചിത്രത്തിന് ‘തലൈവർ 170’ എന്നാണ് താത്കാലികമായി പേരിട്ടിരിക്കുന്നത്.  വ്യാജ ഏറ്റുമുട്ടലുകള്‍ക്ക് എതിരെ വിരമിച്ച പൊലീസ് ഉദ്യോഗസ്ഥൻ നടത്തുന്ന പോരാട്ടമാണ് ‘തലൈവര്‍ 170’ന്‍റെ പ്രമേയമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു വെള്ളായണി കാർഷിക കോളേജിലും ശംഖുംമുഖത്തെ ഒരു വീട്ടിലുമാണ് ചിത്രീകരണം നടക്കുക . ആദ്യമായാണ് ഒരു രജനികനത്ത  ചിത്രം തലസ്ഥാനത്ത് ചിത്രീകരിക്കുന്നത്. അമിതാഭ് ബച്ചൻ, മഞ്ജു വാര്യർ, ഫഹദ് ഫാസിൽ, റാണ ദഗുബാട്ടി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. അമിതാഭ്ബച്ചൻ ഒഴികെയുള്ള താരങ്ങൾ തിരുവനന്തപുരത്തെത്തും. നീണ്ട ഇടവേളയ്ക്ക് ശേഷം രജനിയും അമിതാഭ് ബച്ചനും ഒന്നിക്കുന്ന ചിത്രമാകും തലൈവര്‍ 170. ടി.ജെ. ജ്ഞാനവേലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തമിഴിലെ പ്രശസ്ത നിർമ്മാണക്കമ്പനിയായ ലൈക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരൻ ആണ് നിർമ്മാണം. ‘തലൈവര്‍ 170’ എന്ന ചിത്രത്തില്‍ രജനികാന്തിന്റെ വില്ലനാകുന്നത് ഫഹദ് ഫാസിൽ ആണെന്നാണ് റിപ്പോർട്ട്. മാമന്നാണ് ശേഷം ഫഹദ് വില്ലനാകുന്നു തമിഴ ചിത്രം കൂടിയാകും ഇത് .  ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദർ ആണ്. ഇന്ത്യൻ സിനിമയുടെ സൂപ്പർ താരം രജനിയുടെ വരവ് ആരാധകരെ ഹരം കൊള്ളിക്കുമെന്നതിനാൽ ശക്തമായ സുരക്ഷാ സംവിധാനം തിരുവനന്തപുരത്തു  ഏർപ്പെടുത്തും. നാഗർകോവിൽ, കന്യാകുമാരി എന്നിവിടങ്ങളിലും ഷൂട്ടിംഗുണ്ടാകും. രജനികാന്ത്  അഭിനയിച്ച രാജാധിരാജ, മുത്തു എന്നീ ചിത്രങ്ങളുടെ ഗാനരംഗം മുമ്പ് അതിരപ്പിള്ളിയിൽ ചിത്രീകരിച്ചിട്ടുണ്ട്. ലോകേഷ് കനകരാജിനൊപ്പം രജനികാന്ത് കൈകോർക്കുന്ന ചിത്രവും ഉടൻ ചിത്രീകരണം ആരംഭിക്കും. തലൈവർ 171 എന്നാണ് ചിത്രത്തിന് താത്കാലികമായി നൽകിയിരിക്കുന്ന പേര്.

ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല. സൺ പിക്‌ചേഴ്‌സാണ്ഈ  ചിത്രം നിർമ്മിക്കുന്നത്. ഔദ്യോഗിക സോഷ്യൽ മീഡിയ പേജിലൂടെ നിർമാതാക്കൾ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. അനിരുദ്ധാണ് സംഗീതസംവിധാനം. ലോകേഷ് കനകരാജ് ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായ അൻപറിവ് ടീം സംഘട്ടനസംവിധാനമൊരുക്കുന്നു. ‘വിക്രം’, ‘ലിയോ’ എന്നീ സിനിമകളുടെ പ്രമേയം പോലെ ഈ സിനിമയും ത്രില്ലടിപ്പിക്കുന്നതാകുമെന്ന സൂചന അനൗൺസ്‌മെന്റ് പോസ്റ്ററിൽ നൽകിയിട്ടുണ്ട്. രജനികാന്തിന്റെ സിനിമാ കരിയറിലെ അവസാന ചിത്രമാകും ഇതെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ടി.ജെ. ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന രജനി ചിത്രത്തിനു ശേഷമാകും ലോകേഷ് കനകരാജ് ചിത്രം ആരംഭിക്കുക. ലോകേഷ് കനകരാജ് സിനിമാറ്റിക് യൂണിവേഴ്‌സിലുൾപ്പെട്ട സിനിമയായിരിക്കുമോ ഇതെന്നും ആരെല്ലാമാണ് മറ്റ് താരങ്ങളെന്നുമാണ് ഇപ്പോൽ സോഷ്യൽ മീഡിയയിലെ ചർച്ച.  അതേസമയം തലൈവര്‍ 170 സിനിമയുടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ടുള്ള ഒരു സന്ദേശം തിരുവനന്തപുരത്തെ പല വാട്‌സ്‌ആപ്പ് ഗ്രൂപ്പുകളിലും സജീവമാണ്. ഷൂട്ടിംഗ് നടക്കുന്നതിനാല്‍ തിരുവനന്തപുരം നഗരത്തിലെ പ്രധാന റോഡുകള്‍ ഒക്ടോബര്‍ ആദ്യവാരം അടയ്‌ക്കുകയും വാഹനങ്ങള്‍ ചിലപ്പോള്‍ വഴിതിരിച്ചുവിടുകയും ചെയ്യും. രജനികാന്ത്, അമിതാഭ് ബച്ചന്‍, മഞ്ജു വാര്യര്‍, റാണ ദഗ്ഗുബതി എന്നിവര്‍ ഒക്ടോബറില്‍ തിരുവനന്തപുരത്ത് ആദ്യ ഷെഡ്യൂള്‍ ഷൂട്ടിംഗില്‍ ചേരും’ എന്നുമാണ് വാട്‌സ്‌ആപ്പ് സന്ദേശത്തിലുള്ളത്. എന്നാൽ വാട്‌സ്‌ആപ്പ് ഗ്രൂപ്പില്‍ പ്രചരിക്കുന്ന ഈ  സന്ദേശം വ്യാജമാണ് എന്നും നഗരത്തിലെ സ്‌പെഷ്യല്‍ ബ്രാഞ്ച് മുഖേന മാത്രമേ പ്രസ് റിലീസുകള്‍ ഇറക്കാറുള്ളൂ എന്നും ട്രാഫിക് എസിപി നിയാസ്  അറിയിച്ചിട്ടുണ്ട്. . വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ പ്രചരിക്കുന്ന സന്ദേശത്തില്‍ എവിടേയും സര്‍ക്കുലര്‍ കേരള പൊലീസ് പുറത്തിറക്കിയതാണ് എന്ന് പറയുന്നില്ല.