വരവ് ഷോർട് ഫിലിം സോഷ്യൽ മീഡിയയിൽ വരവറിയിച്ചു മികച്ച പ്രതികരണവുമായി പ്രേക്ഷകർ

എസ്.ജി.എസ്. സിനിമാസിന്റെ ബാനറിൽ ഷിബു ജി. സുശീലൻ നിർമ്മിച്ച ‘വരവ്’ എന്ന ഹ്രസ്വ ചിത്രം പുറത്തിറങ്ങി. ആമി രാജീവിനെ പ്രധാന കഥാപാത്രമാക്കി കോളേജ് വിദ്യാർഥി വിഷ്ണു ഭവാനി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ഷിജിന, സന്തോഷ്, രവി, നിർമല എന്നിവരും അഭിനയിക്കുന്നു. സ്റ്റാർ ഡെയ്സ് യൂട്യൂബ് ചാനലിലൂടെയാണ് ചിത്രം പുറത്തിറക്കിയിരിക്കുന്നത്.

അഭിലാഷ് കരുണാകരൻ, പ്രശാന്ത് ഭവാനി എന്നിവർ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നു. അതിമനോഹരമായ ഫ്രെയ്മുകൾ തന്നെയാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം.കോവിഡ് പ്രതിസന്ധിയിൽ ബുദ്ധിമുട്ടനുഭവിക്കുന്ന സിനിമ തൊഴിലാളികളുടെ സഹായത്തിനു കൂടിയാണ് ഈ ചാനൽ തുടങ്ങുന്നത്. ഈ ചാനലിൽ നിന്ന് വരുമാനം കിട്ടുന്നത് മുതൽ സഹായം അവരിൽ എത്തി ചേരും- ഷിബു ജി. സുശീലൻ പറഞ്ഞു.എഡിറ്റർ- നിതിൻ രാജ് ആരോൾ, സംഗീതം- വസീം-മുരളി, ക്രിയേറ്റിവ് ഡയറക്ഷൻ- സായി ശ്യാം, തിരക്കഥ- വിഷ്ണു ദാസ്, കെ.വി., സൗണ്ട് ഡിസൈൻ- ഷൈജു എം., അരുൺ പി.എ., കല- സൗരബ് കൃഷ്ണൻ, അസോസിയേറ്റ് ഡയറക്ഷൻ- രാഹുൽ ടോം, പോസ്റ്റർ ഡിസൈൻ- വിഷ്ണു രാമചന്ദ്രൻ, പ്രൊഡക്ഷൻ കൺട്രോളർ- ഫ്രാൻസിസ് ജെ. കൊറോത്ത്, വാർത്താ പ്രചരണം- എ. എസ്. ദിനേശ്.

Previous article16 വർഷണങ്ങൾക്ക് ശേഷവും കാവ്യാ ഓർത്തിരിക്കുമെന്ന് കരുതിയില്ല. ഇരുവരും അത്രമേൽ സൗഹൃദം
Next articleശരണ്യ പോയത് അവൾ അറിഞ്ഞിരുന്നില്ല,വേദനകൾ കടിച്ചമർത്തി അവൾ സുഖമായി ഇരിക്കുന്നു എന്ന് ഞാൻ പറഞ്ഞു സീമ ജി നായർ