ശരണ്യ പോയത് അവൾ അറിഞ്ഞിരുന്നില്ല,വേദനകൾ കടിച്ചമർത്തി അവൾ സുഖമായി ഇരിക്കുന്നു എന്ന് ഞാൻ പറഞ്ഞു സീമ ജി നായർ

സിനിമ സീരിയൽ പ്രേമികൾക്ക് ഏറെ പരിചയമുള്ള താരമാണ് സീമ ജി നായര്‍, ബിഗ്‌സ്‌ക്രീനിലും മിനിസ്ക്രീനിലും ഒരുപോലെ താരം തിളങ്ങിയിട്ടുണ്ട്. സിനിമ സീരിയല്‍ മേഖലയില്‍ താരത്തിന് ഇതിനോടകം തന്നെ തന്റെതായ ഒരു ഇടം കണ്ടെത്താനും സാധിച്ചു.…

സിനിമ സീരിയൽ പ്രേമികൾക്ക് ഏറെ പരിചയമുള്ള താരമാണ് സീമ ജി നായര്‍, ബിഗ്‌സ്‌ക്രീനിലും മിനിസ്ക്രീനിലും ഒരുപോലെ താരം തിളങ്ങിയിട്ടുണ്ട്. സിനിമ സീരിയല്‍ മേഖലയില്‍ താരത്തിന് ഇതിനോടകം തന്നെ തന്റെതായ ഒരു ഇടം കണ്ടെത്താനും സാധിച്ചു. ഇപ്പോൾ സിനിമ സീരിയൽ മേഖലയേക്കാൾ ചാരിറ്റി പ്രവർത്തകയായിട്ടാണ് പ്രവർത്തിക്കുന്നത്. ഇപ്പോൾ താരം പങ്ക് വെച്ച പോസ്റ്റ് ആണ് വൈറലാകുന്നത് പോസ്റ്റിന്റെ പൂർണ്ണ രൂപം : എന്റെ പ്രിയപ്പെട്ട അഥീന.. പഠനം പൂർത്തിയായി കഴിഞ്ഞപ്പോൾ നെടുങ്കണ്ടം എന്ന മലയോരഗ്രാമത്തിൽ നിന്നും, ഒരുപാട് പ്രതീക്ഷയോടെയാണ്‌ അവൾ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ജോലിക്കായി പ്രവേശിച്ചത്..

ജോലി ചെയ്തു തുടങ്ങുമ്പോൾ അവളുടെ പ്രിയപ്പെട്ട അച്ചനും അമ്മക്കും തണലാകാൻ സാധിച്ചല്ലോ എന്ന സമാധാനം ആയിരുന്നു.. പക്ഷെ ആ സമാധാനം അധികം നീണ്ടില്ല.. ക്ഷണിക്കാതെ വന്ന കഴുത്ത് വേദന ആയിരുന്നു തുടക്കം.. CLIVALCHORDOMA (ക്ലൈവല്‍ കോര്‍ഡോമ) എന്ന അതിഥിയിലൂടെ ആ കുടുംബത്തിന്റെയും അഥീനയുടേയുടെയും സ്വപ്നങ്ങൾ പ്രതീക്ഷകൾ എല്ലാം അസ്തമിച്ചു.. ഒരു വർഷത്തിനിടെ 9 സർജറികൾ.. ഏകദേശം 40 ലക്ഷത്തിനുമേൽ ചിലവായിക്കഴിഞ്ഞു.. നെടുങ്കണ്ടത്തുണ്ടായിരുന്ന ഒരു കൂൾബാർ അതിൽ നിന്നും ജീവിതം കണ്ടെത്തിയിരുന്ന ആ കുടുംബത്തിനു ഇനി മുന്നോട്ടുള്ള ഓരോ ചുവടു വെയ്‌പും ചോദ്യ ചിഹ്‌നമാണ്.. കുറച്ചു ദിവസങ്ങൾക്കു മുന്നേ അഥീനയുടെ അമ്മയുടെ ഫോൺ എനിക്ക് വന്നിരുന്നു.. അവൾക്കു എന്നെ ഒന്ന് കാണണം എന്ന്.. ഞാൻ പോയി അവളെ കണ്ടിരുന്നു..

കുറച്ചു സമയം അവളുടെ അടുത്ത് ചിലവഴിച്ചു.. ഇടയ്ക്കിടെ അവൾ ചോദിച്ചു ശരണ്യക് എങ്ങനെ ഉണ്ടെന്ന്.. ശരണ്യ പോയത് അവൾ അറിഞ്ഞിരുന്നില്ല, വേദന കടിച്ചമർത്തി ശരണ്യ സുഖമായി ഇരിക്കുന്നു എന്ന് ഞാൻ പറഞ്ഞു.. ഞാൻ തിരികെ പോരുമ്പോൾ “പോകുവാണോ ” എന്ന ചോദ്യത്തിന് ഒരുപാട് അർത്ഥങ്ങൾ ഉണ്ടായിരുന്നു.. എത്രയും വേഗം തിരികെ വരുമെന്നു പറഞ്ഞു ഞാൻ ഇറങ്ങുമ്പോൾ ആ കണ്ണുകളിൽ പ്രതീക്ഷയുടെ കിരണങ്ങൾ ഉണ്ടായിരുന്നു.. അവളുടെ ജീവൻ പിടിച്ചുനിർത്താൻ നമ്മൾക്കൊന്ന് ഒരുമിച്ചാലോ.. അവളുടെ സ്വപ്നങ്ങൾ പൂവണിയിക്കാൻ നിങ്ങൾ എല്ലാരും ഉണ്ടെന്ന പ്രതീക്ഷയിൽ ഞാൻ നിർത്തട്ടെ, സ്നേഹത്തോടെ സീമ.. എന്നായിരുന്നു താരത്തിന്റെ പോസ്റ്റ്

(Post Date : 25/09/2021)
ബാങ്ക് അക്കൌണ്ട് വിവരങ്ങൾ:-
ADHEENA JOHN
A/C No : 32809748202
IFSC : SBIN 0070216
STATE BANK OF INDIA
NEDUMKANDAM BRANCH
GooglePay : 8281025404