അങ്ങനെ ഒരാളുമായി ജീവിക്കുന്നതിനേക്കാൾ നല്ലത് വിവാഹം കഴിക്കാതിരിക്കുന്നതാണ്! - മലയാളം ന്യൂസ് പോർട്ടൽ
Film News

അങ്ങനെ ഒരാളുമായി ജീവിക്കുന്നതിനേക്കാൾ നല്ലത് വിവാഹം കഴിക്കാതിരിക്കുന്നതാണ്!

മലയാളത്തിന് പുറമെ ഹിന്ദി തെലുങ്ക് കന്നഡ തമിഴ് തുടങ്ങിയ ഭാഷകളിൽ ഏറെ തിളങ്ങി നിൽക്കുന്ന താരമാണ് നിത്യ മേനോൻ. ശക്തമായ കഥ പത്രങ്ങൾ കൊണ്ട് ചുരുങ്ങിയ സമയം കൊണ്ട് തന്നെ നിത്യ ആരാധകരുടെ മനസ്സ് ക്കീഴടക്കി. നല്ലൊരു ഗായിക കൂടിയായ താരം മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ചിത്രങ്ങളിലെല്ലാം തന്റെ സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്. മൂന്ന് ഫിലിം ഫെയർ അവാർഡുകൾ കരസ്ഥമാക്കിയിട്ടുള്ള നടി കൂടിയാണ് നിത്യ. മിസ്കിൻ സംവിധാനം നിർവഹിക്കുന്ന സൈക്കോ, തമിഴ്‌നാട് മുഖ്യമന്ത്രിയും അഭിനേത്രിയുമായിരുന്ന ജയലളിതയുടെ ബയോപിക് എന്നിവയാണ് നടിയുടെ പുതിയ ചിത്രങ്ങൾ. അടുത്തിടെ താരം നടത്തിയ ഫോട്ടോഷൂട്ട് ഏറെ ശ്രദ്ധ നേടിയിരുന്നു. വെള്ള ഗൗൺ ധരിച്ചുകൊണ്ടുള്ള നിത്യയുടെ ചിത്രങ്ങൾ വളരെ പെട്ടന്നാണ്  സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയത്. താരത്തിന്റെ വിവാഹം ആണോ എന്ന സംശയവും ആരാധകരിൽ ഉണ്ടായിരുന്നു. എന്നാൽ ഇത് ഫോട്ടോഷൂട്ട് മാത്രം ആണെന് പിന്നീട് മനസിലാക്കുകയും ചെയ്തു.

ഇപ്പോഴിതാ തന്റെ നഷ്ടപ്രണയത്തെ കുറിച്ച് തുറന്ന് പറയുകയാണ് നിത്യ. തനിക്ക് ഒരാളുമായി പ്രണയം ഉണ്ടായിരുന്നു. എന്നാൽ ആ പ്രണയം ജീവിതകാലം മുഴുവൻ കൊണ്ട് പോകാൻ എനിക്ക് കഴിഞ്ഞില്ല. ഞങ്ങൾക്കിടയിൽ അഭിപ്രായവ്യത്യാസങ്ങൾ കൂടിയപ്പോൾ ആ പ്രണയം ഉപേക്ഷിക്കുകയായിരുന്നു. മാനസികമായി പൊരുത്തപ്പെടാൻ കഴിയാത്ത ഒരാളുമായി ജീവിതകാലം മുഴുവൻ ജീവിക്കുന്നതിനേക്കാൾ നല്ലത് വിവാഹമേ കഴിക്കാതിരിക്കുന്നതാണ്. വിവാഹം കഴിക്കണം എന്നൊന്നും എനിക്ക് നിർബന്ധം ഇല്ല. അങ്ങനെ കഴിക്കണം എങ്കിൽ മനസ്സ് കൊണ്ട് പൊരുത്തമുള്ള ആളെ തന്നെ വിവാഹം കഴിക്കണം.

ശരിക്കും മനസ്സിലാക്കാൻ കഴിവുള്ള ഒരു പുരുഷനെ ലഭിച്ചാലേ ജീവിതം സന്തോഷകരമാകു. എനിക്ക് ചേരാത്ത ഒരാളുമായി ജീവിച്ച് തീർക്കാനുള്ളതല്ല എനിക്ക് എന്റെ ജീവിതം എന്നും നിത്യ പറഞ്ഞു. എന്നാൽ ആരായിരുന്നു നിത്യയുടെ കാമുകൻ എന്ന ചോദ്യത്തിന് അതിനെ പറ്റി സംസാരിക്കാനുള്ള സമയം അല്ല ഇതെന്നായിരുന്നു നിത്യയുടെ മറുപടി. കന്നഡ നടൻ സുദീപുമായി നിത്യ പ്രണയത്തിൽ ആണെന്നുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ഇതിനോട് താരം പ്രതികരിച്ചിട്ടില്ല.

Trending

To Top
Don`t copy text!