‘രണ്ട് കല്യാണം കഴിച്ചു രണ്ട് പേരും കൂടെ ഇല്ല’ ; ബാലയ്‌ക്കെതിരെ സൈബർ ആക്രമണം രൂക്ഷം” 

നടന്‍ ബാലയും ഗായിക അമൃത സുരേഷും വിവാഹം കഴിച്ചതും വിവാഹമോചിതരായതുമൊക്കെ സോഷ്യല്‍ മീഡിയ വലിയ രീതിയില്‍ വാർത്ത ആയതാണ്. ആരാധകരും ഇവരുടെ വിവാഹം ഏറെ ആഘോഷിച്ചതാണ്. എന്നാൽ കുറച്ചു വർഷങ്ങൾക്ക് ശേഷം ഇരുവരും വിവാഹ…

നടന്‍ ബാലയും ഗായിക അമൃത സുരേഷും വിവാഹം കഴിച്ചതും വിവാഹമോചിതരായതുമൊക്കെ സോഷ്യല്‍ മീഡിയ വലിയ രീതിയില്‍ വാർത്ത ആയതാണ്. ആരാധകരും ഇവരുടെ വിവാഹം ഏറെ ആഘോഷിച്ചതാണ്. എന്നാൽ കുറച്ചു വർഷങ്ങൾക്ക് ശേഷം ഇരുവരും വിവാഹ മോചിതരാവുകയാണ് ഉണ്ടായത്. വിവാഹ മോചനത്തിന് ശേഷം ബാല മുന്‍ഭാര്യയെ കുറിച്ച് പറഞ്ഞ കഥകള്‍ ചര്‍ച്ചയാക്കപ്പെടുകയും ചെയ്തു. പിന്നീട് ബാല മറ്റൊരു വിവാഹം കഴിക്കുകയും ചെയ്തിരുന്നു. എന്നാൽ വീണ്ടും അമൃത സുരേഷിനെതിരെ ശക്തമായ ആരോപണങ്ങളുമായിട്ടാണ് താരം എത്തുന്നത്. തന്റെ ദാമ്പത്യ ജീവിതത്തില്‍ നടക്കാന്‍ പാടില്ലാത്തതും കാണാന്‍ പാടില്ലാത്തതുമായ കാര്യങ്ങള്‍ കണ്ടുവെന്നാണ് ബാലയുടെ പുതിയ വെളിപ്പെടുത്തല്‍. അത്തരമൊരു കാഴ്ച കണ്ടതോട് കൂടിയാണ് അമൃതയുമായി വേര്‍പിരിയാമെന്ന തീരുമാനത്തിലേക്ക് എത്തിയതെന്ന് കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണത്തിലാണ് ബാല പങ്കുവെച്ചത്. മാത്രമല്ല മകളെ കാണാന്‍ പറ്റാത്തതിന്റെയും മുന്‍ഭാര്യയുടെ പങ്കാളിയായ ഗോപി സുന്ദറിനെതിരെയും ബാല തുറന്നടിച്ചു. എന്നാല്‍ നടന്റെ വെളിപ്പെടുത്തലിനെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന് വന്നിരിക്കുന്നത്. ബാല പറഞ്ഞത് സത്യമാണെങ്കില്‍ ബാലയുടെ ഭാഗത്താണ് നൂറ് ശതമാനം ശരിയെന്നാണ് ആരാധകരും പറയുന്നത്. പാവം ബാല ചതിക്കപ്പെട്ടവരുടെ വേദന അത് അനുഭവിച്ചവര്‍ക്കേ അറിയൂ,

ഇത്രയും നല്ല ആളുകള്‍ ചതിക്കപ്പെടും. സമൂഹത്തില്‍ അതാണ് നടന്ന് കൊണ്ടിരിക്കുന്നത്. എന്ന് തുടങ്ങി ബാലയെ അനുകൂലിച്ച് കമന്റിട്ടിരിക്കുകയാണ് ചിലര്‍. എന്നാല്‍ ഭൂരിഭാഗം പേരും ബാലയ്‌ക്കെതിരെ രൂക്ഷവിമര്‍ശനമാണ് നടത്തിയിരിക്കുന്നത്. ബാലയും അമൃതയും തമ്മിലുള്ള വിവാഹമോചനം കഴിഞ്ഞിട്ട് വര്‍ഷങ്ങളായി. എന്നാല്‍ ഇന്നുവരെ അമൃത ബാലയെ കുറിച്ച് കുറ്റം പറഞ്ഞ് നടന്നിട്ടുണ്ടോ? പിന്നെ എന്തിനാ ഇവന്‍ ഇങ്ങനെ കുറ്റം പറഞ്ഞു നടക്കുന്നതെന്നാണ് ഒരു ആരാധകന്‍ ബാലയോട് ചോദിക്കുന്നത്. ചിലര്‍ ബാലയുടെ രണ്ടാം ഭാര്യയായ എലിസബത്തിനെയും അന്വേഷിക്കുന്നുണ്ട്. നിങ്ങളുടെ എലിസബത്ത് എവിടെ? രണ്ടാമതൊരു ഭാര്യയുള്ളപ്പോള്‍ ഡിവോഴ്‌സായവളെ പറ്റി എന്തിനാണ് പറയുന്നത്. ബാലയുടെ കാര്യം കഷ്ടം തന്നെയാണ്. അമൃത അവരുടെ ജീവിതം നോക്കി ജീവിക്കുന്നു. നിങ്ങള്‍ക്കിപ്പോഴും അവരെന്ത് ചെയ്യുന്നുവെന്ന് നോക്കി നടക്കാന്‍ നാണമില്ല. ക്ലോസ് ആയ സബ്ജക്ട് വീണ്ടും പറഞ്ഞോണ്ടിരിക്കുന്നത് തന്നെ സംശയ രോഗത്തിന്റെ ലക്ഷ്ണമാണ്. ബാലയ്ക്ക് സംശയം രോഗം ആണെന്ന് തോന്നുന്നു. ബാലയില്‍ തന്നെയാണ് കുഴപ്പം. രണ്ട് കല്യാണം കഴിച്ചു രണ്ട് പേരും കൂടെ ഇല്ല. ഇയാള്‍ ഇങ്ങനെ മഞ്ഞപ്പിത്തം കൊണ്ട് നടന്നാല്‍ ആര് കൂടെ നില്‍ക്കാനാണ്. ശരിക്കും ഇയാളാണ് സംശയം രോഗി. അമൃതയെ വേണ്ടെന്ന് വെച്ചിട്ട് ജീവിതം തിരിച്ച് തന്ന എലിസബത്ത് കൂടെയില്ലേ? അവരൊരു നല്ല കുട്ടിയാണ്. അവളെ പോലും നിങ്ങള്‍ക്ക് മനസിലാക്കാന്‍ പറ്റുന്നില്ല. ബാലയുടെ കാര്യം കഷ്ടം തന്നെയാണ്. അമൃത അവരുടെ ജീവിതം നോക്കി ജീവിക്കുന്നു. നിങ്ങള്‍ക്കിപ്പോഴും അവരെന്ത് ചെയ്യുന്നുവെന്ന് നോക്കി നടക്കാന്‍ നാണമില്ല. ക്ലോസ് ആയ സബ്ജക്ട് വീണ്ടും പറഞ്ഞോണ്ടിരിക്കുന്നത് തന്നെ സംശയരോഗത്തിന്റെ ലക്ഷ്ണമാണ്. ബാലയ്ക്ക് സംശയം രോഗം ആണെന്ന് തോന്നുന്നു.

ബാലയില്‍ തന്നെയാണ് കുഴപ്പം. രണ്ട് കല്യാണം കഴിച്ചു രണ്ട് പേരും കൂടെ ഇല്ല. ഇയാള്‍ ഇങ്ങനെ മഞ്ഞപ്പിത്തം കൊണ്ട് നടന്നാല്‍ ആര് കൂടെ നില്‍ക്കാനാണ്. ശരിക്കും ഇയാളാണ് സംശയം രോഗി. അമൃതയെ വേണ്ടെന്ന് വെച്ചിട്ട് ജീവിതം തിരിച്ച് തന്ന എലിസബത്ത് കൂടെയില്ലേ? അവരൊരു നല്ല കുട്ടിയാണ്. അവളെ പോലും നിങ്ങള്‍ക്ക് മനസിലാക്കാന്‍ പറ്റുന്നില്ല. അമ്യതയെ ഇങ്ങനെ പറയുന്ന ബാല രണ്ടാം ഭാര്യയായ എലിസബത്ത് ഡോക്ടറെയും ഇങ്ങനെ തന്നെ ആണ് പറഞ്ഞത്. അപ്പോള്‍ ആര്‍ക്ക് ആണ് കുഴപ്പം? എന്ന് തുടങ്ങി നടനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉയര്‍ന്ന് വരുന്നത്. അതേ സമയം ഇത്തരം ചോദ്യങ്ങള്‍ ചോദിക്കുന്നവര്‍ക്കെതിരെയും വിമര്‍ശനം ഉയരുന്നുണ്ട്. ബാലയോട് വേറെ ഒന്നും ചോദിക്കാനില്ലേ. അവരുടെ വ്യക്തിപരമായ കാര്യങ്ങളില്‍ മാധ്യമങ്ങള്‍ ഇടപെടുന്നതും എന്തിനാണ്. ചോദ്യം ചോദിച്ചയാള്‍ക്ക് മറുപടി തൃപ്തിയായില്ല. ഇത്തരം കാര്യങ്ങള്‍ ചോദിക്കുന്നതിനും ഒരു പരിധി വെക്കാവുന്നതാണെന്നും തുടങ്ങി നിരവധി കമന്റുകളാണ് വന്നിരിക്കുന്നത്. അതേസമയം പതിനെട്ടാമത്തെ വയസില്‍ വിവാഹിതയായ അമൃത വളരെ പെട്ടെന്ന് ഒരു അമ്മയാവുകയും ചെയ്തു. ബാലയുമായി ഒത്തു പോകാന്‍ സാധിക്കില്ലെന്ന് മനസിലായതോടെ ഗായിക സ്വന്തം വീട്ടിലേക്ക് പോവുകയായിരുന്നു. ഇതിന് ശേഷമാണ് രണ്ടാളും നിയമപരമായി വേര്‍പിരിയുന്നത്. ഇപ്പോള്‍ മകള്‍ അമൃതയുടെ കൂടെയാണ് താമസിക്കുന്നത്.