അന്നൊക്കെ ആര്യയോട് കൂട്ടകൂടരുതെന്ന് പലരും എന്നോട് പറഞ്ഞിട്ടുണ്ട്! - മലയാളം ന്യൂസ് പോർട്ടൽ
Featured

അന്നൊക്കെ ആര്യയോട് കൂട്ടകൂടരുതെന്ന് പലരും എന്നോട് പറഞ്ഞിട്ടുണ്ട്!

veena nair about arya

സീരിയലിലും സിനിമയിലുമൊക്കെ സജീവമായ നടി വീണ നായര്‍ ബിഗ് ബോസിലെ ശക്തരായ മത്സരാര്‍ഥികളില്‍ ഒരാളായിരുന്നു. ബിഗ് ബോസിലെത്തിയതിന് ശേഷം ഭര്‍ത്താവിനെ കുറിച്ചും മകനെ കുറിച്ചുമൊക്കെ പറഞ്ഞ് കരഞ്ഞ വീണ ഒരു ഇമോഷണല്‍ മത്സരാര്‍ഥിയായിരുന്നു. പുറത്ത് വലിയൊരു വിഭാഗം പിന്തുണ വീണയ്ക്കും ഉണ്ടായിരുന്നു. ഇടയ്ക്ക് മത്സരത്തില്‍ നിന്നും എലിമിനേഷനിലൂടെ നടി പുറത്ത് പോവുകയായിരുന്നു. മത്സരത്തില്‍ നിന്നും വന്നതിന് ശേഷം ഭര്‍ത്താവിനൊപ്പം വിദേശത്തേക്ക് പോയ നടി കൊറോണ കാരണം തിരിച്ച് വരാന്‍ പറ്റാത്ത സാഹചര്യത്തിലായിരുന്നു. ഇതിനിടെ ഇന്‍സ്റ്റാഗ്രാമില്‍ അക്കൗണ്ട് എടുക്കുകയും യൂട്യൂബ് ചാനല്‍ ആരംഭിക്കുകയും ചെയ്തിരുന്നു. വളരെ പെട്ടന്ന് തന്നെ വീണയുടെ യൂട്യൂബ് ചാനൽ ശ്രദ്ധ നേടിയിരുന്നു. veena-nair

ഇപ്പോൾ ഒരു അഭിമുഖത്തിൽ ബിഗ് ബോസ് മത്സരാർത്ഥിയായ ആര്യയെ കുറിച്ച് വീണ പറഞ്ഞ കാര്യങ്ങൾ ആണ് ശ്രദ്ധ നേടുന്നത്. ബിഗ് ബോസ്സിലെ വിശേഷങ്ങൾ പങ്കുവെക്കുന്നതിനിടയിൽ ആയിരുന്നു വീണ തന്റെ കൂട്ടുകാരി ആര്യയെ കുറിച്ച് മനസ്സ് തുറന്നത്. അഭിമുഖത്തിനിടയിൽ അവതാരിക ആര്യയാണോ വീണയുടെ അടുത്ത സുഹൃത്ത് എന്ന് ചോദിച്ചു. ഞാനും ആര്യയും തമ്മിൽ വര്ഷങ്ങളായി പരിചയം ഉണ്ട്, വളരെ നാളുകൾ കൊണ്ട് എനിക്ക് അവളെ അറിയാം. പക്ഷെ അവളുമായി ഞാൻ അധികം കൂട്ട് കൂടരുത് എന്ന് എന്നോട് പലരും പറഞ്ഞിട്ടുണ്ട്. അതിന്റെ കാരണം എന്താണെന്ന് എനിക്ക് ഇപ്പോൾ ആലോചിക്കുമ്പോഴും മനസ്സിൽ ആകുന്നില്ല.

arya badai new happiness

arya badai new happiness

മറ്റുള്ളവർ പറഞ്ഞത് ഒന്നും ഞാൻ കാര്യം ആക്കിയിട്ടില്ല. അവൾ അന്നും ഇന്നും എന്നും എന്റെ നല്ല സുഹൃത്ത് ആയിരിക്കും എന്നും വീണ പറഞ്ഞു. ബിഗ് ബോസ്സിൽ വന്നതിന് ശേഷം സൗഹൃദത്തിൽ ആയ ഫക്രുവിനെ കുറിച്ചും വീണ മനസ്സ് തുറന്നിരുന്നു. ഫുക്രൂ പൊളി ആണെന്നാണ് വീണ പറഞ്ഞത്. എന്ത് ആവിശ്യത്തിന് വിളിച്ചാലും ഓടിവരുന്ന ഒരു സുഹൃത്താണ് അവൻ എന്നും വീണ പറഞ്ഞു.

Trending

To Top
Don`t copy text!