നിങ്ങളുടെ അടുത്തു നിന്നും ഒന്നും കിട്ടുമെന്ന് പ്രതീക്ഷിച്ചില്ല എനിക്ക് താല്പര്യമുള്ള കാര്യങ്ങൾ ചെയ്യുന്നത്!

ബിഗ് ബോസിലൂടെ പ്രേക്ഷകർക്ക് സുപരിചിതയാണ് മാറിയ താരമാണ് ദിയ സന. സാമൂഹ്യ പ്രവര്‍ത്തകയും ട്രാന്‍സ് ജെന്‍ഡര്‍ തിരുവനന്തപുരം ജസ്റ്റിസ് ബോര്‍ഡ് അംഗവുമാണ് ദിയ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ ദിയ തന്റെ അഭിപ്രായങ്ങൾ എല്ലാം…

diya sana fb post

ബിഗ് ബോസിലൂടെ പ്രേക്ഷകർക്ക് സുപരിചിതയാണ് മാറിയ താരമാണ് ദിയ സന. സാമൂഹ്യ പ്രവര്‍ത്തകയും ട്രാന്‍സ് ജെന്‍ഡര്‍ തിരുവനന്തപുരം ജസ്റ്റിസ് ബോര്‍ഡ് അംഗവുമാണ് ദിയ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ ദിയ തന്റെ അഭിപ്രായങ്ങൾ എല്ലാം തന്നെ ഫേസ്ബുക്കിൽ കുറിക്കാറുണ്ട്. ബിഗ് ബോസ്സിൽ പങ്കെടുത്ത സമയത്ത് നിറത്തിന്റെയും രൂപത്തിന്റെയും പേരിൽ നിരവധി അവഗണനകൾ തനിക്ക് നേരിടേണ്ടി വന്നിട്ടുണ്ടെന്ന് താരം വെളിപ്പെടുത്തിയത് വലിയ വാർത്ത ആയിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായത് താരം തന്റെ അഭിപ്രായങ്ങളും തീരുമാനങ്ങളും എല്ലാം സോഷ്യൽ മീഡിയയിൽ കൂടി ആരാധകരുമായി പങ്കുവെക്കാറുണ്ട്. അത്തരത്തിൽ ദിയ പങ്കുവെച്ച ഏറ്റവും പുതിയ കുറിപ്പാണു സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത്. കുറിപ്പ് വായിക്കാം,

ആരും ആയിക്കോട്ടെ സഹായം വേണം എന്ന് പറഞ്ഞു എന്റെ അടുത്ത് വന്നു സഹായവും വാങ്ങി എല്ലാം കഴിഞ്ഞ് അവസാനം എന്നെ കുറെ കുറ്റം പറഞ്ഞു എന്റെ കുടുംബത്തെയും പറഞ്ഞു പോകാനാണ് ഇനിയും എന്റെ അടുത്ത് സഹായം ചോദിച്ചു വരുന്നതെങ്കിൽ ഇവിടെ വച്ച് നിർത്തി കോണം കാരണം ഞാൻ ഈ സഹായിക്കൽ പരിപാടി നിർത്തി… നിങ്ങളുടെ അടുത്തു നിന്നും ഒന്നും കിട്ടുമെന്ന് പ്രതീക്ഷിച്ചില്ല ഞാൻ എനിക്ക് താല്പര്യമുള്ള കാര്യങ്ങൾ ചെയ്യുന്നത്. ഞാൻ ചെയ്തു തരുന്നതിന് തിരിച്ച് ഒന്നും ചെയ്തില്ലേലും ഉപദ്രവിക്കാതെ ഇരുന്നാൽ മതി… ഓരോ പ്രശ്നങ്ങളിൽ മനപ്പൂർവം വലിച്ചിഴക്കുന്നത് എന്തിന്റെ പ്രശ്നം കൊണ്ടാണെന്ന് എനിക്കറിയില്ല… അതുകൊണ്ട് ഉള്ളിൽ എന്തേലും വെച്ച് എന്റെ അടുത്ത് വന്നു ജീവിതത്തിലെ ഓരോ പ്രാരാബ്ധങ്ങളും പ്രശ്നങ്ങളും പറഞ്ഞു എന്റെ കയ്യിൽ നിന്ന് കുറേ കാശും വാങ്ങി എന്നെ അടിച്ചു പോകുന്നവരോട് എനിക്ക് പ്രത്യേകിച്ച് വികാരങ്ങൾ ഒന്നുമില്ല… നിങ്ങൾ കൊണ്ടോയി തിന്നോ..