സൂക്ഷിച്ചോ ഇരുപത്തിനാലു മണിക്കൂറിനുള്ളിൽ നീ ഇതിനു അനുഭവിക്കും; മോശം കമെന്റ് ഇട്ടവനെതിരെ വീണ നായർ - മലയാളം ന്യൂസ് പോർട്ടൽ
Film News

സൂക്ഷിച്ചോ ഇരുപത്തിനാലു മണിക്കൂറിനുള്ളിൽ നീ ഇതിനു അനുഭവിക്കും; മോശം കമെന്റ് ഇട്ടവനെതിരെ വീണ നായർ

സിനിമകളിൽ കൂടിയും സീരിയലിൽ കൂടിയും പ്രേക്ഷകർക്ക് ഏറെ പരിചിതമായ താരമാണ് വീണ നായർ, ബിഗ്‌ബോസ് രണ്ടാം സീസണിൽ വീണ എത്തിയിരുന്നു, ഷോയുടെ രണ്ടാം സീസണിൽ അമ്പതു ദിവസങ്ങൾ വീണ പങ്കിട്ടിരുന്നു, ഇപ്പോൾ തനിക്കെതിരെ മോശം കമെന്റ് ഇട്ടവനെ കുറിച്ച് പറഞ്ഞരിക്കുകയാണ് വീണ. മോശമായി കമന്റിട്ടവന്റെ പ്രൊഫൈൽ അടക്കമാണ് താരം പങ്ക് വെച്ചിരിക്കുന്നത്. “ഓരോ നെഗറ്റീവ് കമൻസ് കാണുമ്പോഴും പോട്ടെ പോട്ടെ എന്ന് വെക്കും, ഇനി അത് പറ്റില്ല, നീ ഏതവൻ ആയാലും 24 മണിക്കൂറിനുള്ളിൽ നീ ചെയ്തതിന് നിയമപരമായി തന്നെ അനുഭവിക്കും…” എന്നാണ് വീണ നായർ ക്യാപ്ഷൻ കുറിച്ചിട്ടുള്ളത്.

ഇപ്പോൾ സെലിബ്രിറ്റികൾക്ക് നേരെയുള്ള ഇത്തരം മോശം കമെന്റുകൾ കൂടി വരികയാണ്, പലരും കണ്ടില്ല എന്ന് വെക്കും. എന്നാൽ ഇപ്പോൾ ഒട്ടുമിക്കവരും ഇതിനെതിരെ രംഗത്ത് വരുന്നുണ്ട്. വെള്ളിമൂങ്ങയിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിച്ച വീണ നായർ ടെലിവിഷൻ രംഗത്തും നിരവധി ആരാധകർ ഉള്ളൊരു നടിയാണ്. ബിഗ് ബോസ്സിൽ പങ്കെടുത്തതോടെ ആരാധകരുടെ എണ്ണത്തിൽ വർദ്ധനവും ഉണ്ടായിട്ടുണ്ട്.

veena nair

Trending

To Top
Don`t copy text!