അതെന്നെ വല്ലാതെ തളർത്തി; അയാളെ ഞാൻ വെറുതെ വിടില്ല !! കോട്ടയം എസ്പിക്ക് പരാതി നല്‍കി വീണ നായര്‍ - മലയാളം ന്യൂസ് പോർട്ടൽ
Film News

അതെന്നെ വല്ലാതെ തളർത്തി; അയാളെ ഞാൻ വെറുതെ വിടില്ല !! കോട്ടയം എസ്പിക്ക് പരാതി നല്‍കി വീണ നായര്‍

veena-nair

സിനിമകളിൽ കൂടിയും സീരിയലിൽ കൂടിയും പ്രേക്ഷകർക്ക് ഏറെ പരിചിതമായ താരമാണ് വീണ നായർ, ബിഗ്‌ബോസ് രണ്ടാം സീസണിൽ വീണ എത്തിയിരുന്നു, ഷോയുടെ രണ്ടാം സീസണിൽ അമ്പതു ദിവസങ്ങൾ വീണ പങ്കിട്ടിരുന്നു, കഴിഞ്ഞ ദിവസം തനിക്കെതിരെ മോശം കമെന്റിട്ട ആൾക്കെതിരെ വീണ രംഗത്ത് എത്തിയിരുന്നു. ജോണ്‍സണ്‍ തോമസ് എന്ന ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്നാണ് മോശം കമന്റ് വന്നത്. ഇയാള്‍ക്കെതിരെ നടപടിയുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് താരത്തിന്റെ തീരുമാനം.’ഓരോ നെഗറ്റീവ് കമന്‍സ് കാണുമ്ബോഴും പോട്ടെ പോട്ടെ എന്ന് വെക്കും, ഇനി അത് പറ്റില്ല, നീ ഏതവന്‍ ആയാലും 24 മണിക്കൂറിനുള്ളില്‍ നീ ചെയ്തതിന് നിയമപരമായി തന്നെ അനുഭവിക്കും’ എന്ന് കമന്റെ കണ്ടതിന് പിന്നാലെ വീണ നായര്‍ പ്രതികരിപ്രതികരിച്ചു.

Veena Nair bigboss 2

ഫേസ്ബുക്ക് ഐടിയുടെ സ്ക്രീൻ ഷോട്ട് ഇട്ടാണ് വീണ ഇതിനെതിരെ പ്രതികരിച്ചത്, പിന്നാലെ കോട്ടയം എസ്പിക്ക് വീണ പരാതി നൽകി,  എസ്പിക്ക് നല്‍കിയ പരാതിയുടെ സ്‌ക്രീന്‍ഷോട്ടും വീണ ഫേസ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്. കോട്ടയത്തെ എസ്പി ജയദേവൻ സാറുമായി താൻ സംസാരിച്ചു എന്നും ഇതിനു എത്രയും പെട്ടെന്ന് പരിഹാരം  ഉണ്ടാക്കി തരാം എന്ന് എസ്പി പറഞ്ഞു എന്നും വീണ ഫേസ്ബുക്കിൽ കുറിചു.

https://www.facebook.com/VeenaNairOfficial/posts/1678714705615940

Trending

To Top
Don`t copy text!