തനിക്ക് ബിപിയോ ഷുഗറോ ഇല്ല, ആരോഗ്യവാനാണ്! 19 കാരിയെ മൂളിപ്പാട്ടിലൂടെ സ്വന്തമാക്കി 70 കാരന്‍

പ്രണയത്തിന് കണ്ണും മൂക്കുമില്ലെന്നാണ് പറയാറ്. അത് അക്ഷരാര്‍ഥത്തില്‍ ശരിയാണെന്ന് വ്യക്തമാക്കുകയാണ് പാക്കിസ്ഥാനില്‍ നിന്നുള്ള ഈ ദമ്പതികള്‍. ലിയാഖത്ത് അലി എന്ന എഴുപതുകാരനും, ഷുമൈല എന്ന പത്തൊന്‍പതുകാരിയുമാണ് ആ അപൂര്‍വ പ്രണയകഥയിലെ നായികയും നായകനും. യുട്യൂബര്‍…

പ്രണയത്തിന് കണ്ണും മൂക്കുമില്ലെന്നാണ് പറയാറ്. അത് അക്ഷരാര്‍ഥത്തില്‍ ശരിയാണെന്ന് വ്യക്തമാക്കുകയാണ് പാക്കിസ്ഥാനില്‍ നിന്നുള്ള ഈ ദമ്പതികള്‍. ലിയാഖത്ത് അലി എന്ന എഴുപതുകാരനും, ഷുമൈല എന്ന പത്തൊന്‍പതുകാരിയുമാണ് ആ അപൂര്‍വ പ്രണയകഥയിലെ നായികയും നായകനും. യുട്യൂബര്‍ സയ്യിദ് ബാസിത് അലിയാണ് ആ പ്രണയകഥ ലോകത്തെ അറിയിച്ചത്.

ലാഹോറില്‍ വെച്ച് പ്രഭാത സവാരിക്കിടെയാണ് ലിയാഖത്തും ഷുമൈലയും കണ്ടുമുട്ടുന്നതും പ്രണയത്തിലായതും. ഒരു മൂളിപ്പാട്ടാണ് ഇരുവരെയും ഒന്നിപ്പിച്ചത് എന്നതാണ് രസകരം. ഷുമൈലയ്ക്ക് പിന്നാലെയായിരുന്നു എന്നും രാവിലെ ലിയാഖത്ത് അലി നടന്നിരുന്നത്. എന്നും മൂളിപ്പാട്ട് പാടിയാണ് അദ്ദേഹം നടന്നിരുന്നത്. അതില്‍ ഒരു പാട്ടാണ് ഷുമൈലയുടെ ഹൃദയം കവര്‍ന്നത്.

പ്രണയത്തില്‍ പ്രായമില്ല, പ്രണയം മാത്രമാണ് സംഭവിക്കുന്നതെന്നാണ് ഷുമൈല പറയുന്നത്. തങ്ങളുടെ ബന്ധത്തില്‍ തന്റെ കുടുംബാംഗങ്ങള്‍ക്ക് എതിര്‍പ്പുണ്ടായിരുന്നുവെന്ന് ഷുമൈല പറയുന്നു. പക്ഷെ തനിക്ക് അവരെ സമ്മതിപ്പിക്കാനായെന്നും ഷുമൈല പറയുന്നു.

4 മാസത്തിലേറെയായി ഷുമൈലയും ലിയാഖത്തും വിവാഹിതരായിട്ട്. ഇരുവരും ഇപ്പോള്‍ ലാഹോറിലാണ് താമസം. ഹൃദയം ചെറുപ്പമായിരിക്കണമെന്നാണ് ലിയാഖത്തിന്റെ വിശ്വാസം. രണ്ടുപേര്‍ വിവാഹം കഴിക്കുന്നതില്‍ ആര്‍ക്കും എതിര്‍പ്പുണ്ടാകേണ്ടതില്ലെന്നും ഷുമൈല പറയുന്നു.

റൊമാന്‍സിന് പ്രായപരിധിയില്ല. തനിക്ക് ബിപിയോ ഷുഗറോ ഇല്ല, താന്‍ തികച്ചും ഫിറ്റാണെന്നും ലിയാഖത്ത് പറയുന്നു. ഓരോ പ്രായത്തിലും പ്രണയത്തിന് വ്യത്യസ്തമായ രസമുണ്ട്. ഞാന്‍ ഇപ്പോഴത്തെ ജീവിതം ആസ്വദിക്കുകയാണെന്നനും അദ്ദേഹം പറയുന്നു.