അവള്‍ എന്നെ ഉപേക്ഷിച്ച് പോയി, എപ്പോഴും അവള്‍ക്കൊപ്പം നടന്നിരുന്ന ഒരു പയ്യന്റെ കൂടെയാണ് പോയത്

ഗായകൻ വിധു പ്രതാപും നടിയും നർത്തകിയുമായ ദീപ്തിയും പങ്ക് വയ്ക്കുന്ന വിശേഷങ്ങൾ നിമിഷ നേരങ്ങൾക്കുള്ളിൽ ആണ് വൈറൽ ആകുന്നത്. ലോക് ഡൌൺ ആയതിൽ പിന്നെ കുടുംബവും ഒത്തു കൂടുതൽ സമയം ചിലവിടാൻ സാധിക്കുന്നതിന്റെ ആഘോഷത്തിലാണ് വിധു. യൂ ട്യൂബ് ചാനലിലൂടെ ദീപ്തിക്ക് ഒപ്പമുള്ള നിരവധി വീഡിയോകളാണ് വിധു പങ്കിടുക. ആരാധകർക്കായി കൊവിഡ് ജാഗ്രതാ വീഡിയോകളും ദീപ്തിയും വിധുവും ചേർന്ന് പങ്ക് വയ്ക്കാറുണ്ട്സമൂഹ മാധ്യമങ്ങളിൽ ഇവർ ഇടുന്ന പോസ്റ്റുകൾ നിമിഷ നേരം കൊണ്ടാണ് വൈറലാവാറ്.ആലാപനം മാത്രമല്ല, തനിക്ക് അഭിനയം കൂടി വഴങ്ങും എന്ന് തെളിയിക്കുന്ന തരത്തിലുള്ള വീഡിയോകളും വിധു പങ്ക് വച്ചിട്ടുണ്ട്. ടിക് ടോക് ബാൻ ചെയ്യുന്നത് വരെ അവിടെയും താരം സജീവം ആയിരുന്നു.

കഴിഞ്ഞദിവസം വിധു പങ്കിട്ട ബാല്യകാലത്തിന്റെ ഓർമ്മകൾ ഉണർത്തുന്ന ഒരു ചിത്രവും പ്രേക്ഷക ശ്രദ്ധ ഏറെ നേടിയിരുന്നു.സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ സെലിബ്രിറ്റി കപ്പിളാണ് ഗായകൻ വിധു പ്രതാപും ദീപ്തിയും. നർത്തകിയും നടിയും അവതാരകയുമായി ശ്രദ്ധ നേടിയ ദീപ്തിയും വിധു പ്രതാപും തമ്മിലുള്ള കെമിസ്ട്രിയൊക്കെ ഏവർക്കും അറിയാവുന്നതാണ്. അടുത്തിടെ പാട്ടിലൂടെ മാത്രമല്ല അഭിനയത്തിലൂടെയും ആരാധക ഹൃദയങ്ങളേറിയിരുന്നു ഇരുവരും. ടിക്ക് ടോക്കിലും ഇരുവരും സജീവമായിരുന്നു.ഇപ്പോഴിതാ തന്റെ ആദ്യ പ്രണയത്തിന്റെ രസകരമായ ഓര്‍മ്മകള്‍ പങ്കുവെയ്ക്കുകയാണ് വിധു പ്രതാപ്. ആദ്യ പ്രണയം എല്ലാവര്‍ക്കും വളരെ അമൂല്യവും പരിശുദ്ധവുമൊക്കെ ആയിരിക്കുമല്ലോ.

എന്റേതും മനോഹരമായ പ്രണയമായിരുന്നു. പത്താം ക്ലാസ് വരെ ബോയ്സ് സ്‌കൂളില്‍ ആണ് ഞാന്‍ പഠിച്ചത്. പ്രീഡിഗ്രി കാലമെത്തിയതോടെ മിക്സഡ് കോളജില്‍ ചേര്‍ന്നു.അവിടെ വച്ചാണ് ആദ്യാനുരാഗം തളിരിട്ടത്. ഞാന്‍ പ്രീഡിഗ്രി രണ്ടാം വര്‍ഷ വിദ്യാര്‍ഥിയും അവള്‍ ആദ്യവര്‍ഷ വിദ്യാര്‍ഥിയുമായിരുന്നു. അങ്ങനെ ഞങ്ങള്‍ കുറച്ചു കാലം പ്രണയിച്ചു. പക്ഷേ ഞാന്‍ പ്രീഡിഗ്രി കഴിഞ്ഞു ഡിഗ്രിക്കു ചേരുന്നതിന്റെ ഇടയിലുള്ള സമയത്ത് മറ്റൊരുത്തനുമായി അവള്‍ ഇഷ്ടത്തിലായി. എപ്പോഴും അവള്‍ക്കൊപ്പം നടന്നിരുന്ന ഒരു പയ്യന്‍ തന്നെയായിരുന്നു അത്. അങ്ങനെ അവള്‍ എന്നെ ഉപേക്ഷിച്ച് അവനൊപ്പം പോയി’ അതിൽ ഞാൻ ഒരു മണിക്കൂര്‍ മാത്രമേ വിഷമിച്ചിരുന്നുള്ളൂ എന്നായിരുന്നു വിധു പറഞ്ഞത്.